മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് അത്യന്തം ക്രൂരമായ ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസില്‍ രണ്ട് ഐഎസ് അനുകൂലികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. വാലിദ് സാദാവൂയി (38), അമര്‍ ഹുസൈന്‍ (52) എന്നിവര്‍ക്ക് എതിരായ കുറ്റങ്ങള്‍ പ്രസ്റ്റണ്‍ ക്രൗണ്‍ കോടതി ശരിവച്ചതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. ആക്രമണം നടപ്പാക്കിയിരുന്നെങ്കില്‍ യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഭീകരാക്രമണമാകുമായിരുന്നു ഇതെന്നാണ് പൊലീസ് വിലയിരുത്തിയത്.
ജൂത സ്കൂളുകള്‍, ആരാധനാലയങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ചാവേര്‍ അക്രമണമാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്. നാല് എകെ-47 തോക്കുകള്‍, രണ്ട് ഹാന്‍ഡ്‌ഗണ്ണുകള്‍, 1,200 വെടിയുണ്ടകള്‍ എന്നിവ വാങ്ങാനുള്ള ഇടപാടുകളും നടന്നു. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് 'പ്രതികാരമെന്ന' പേരില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഐഎസ് പ്രചാരണങ്ങളില്‍ മുഴുകിയിരുന്ന സാദാവൂയി, 2015-ലെ പാരിസ് ഭീകരാക്രമണ സൂത്രധാരന്‍ അബ്ദുല്‍ഹമീദ് അബാവൂദിനെ അനുകരിക്കണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ഇവര്‍ വളരെ രഹസ്യമായി പ്രവര്‍ത്തിച്ച് പ്രദേശങ്ങള്‍ ജൂത വേഷം ധരിച്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു. പോലീസ്, അടിയന്തരസേന എന്നിവരെയും ആക്രമിക്കാനും ഇവര്‍ ലക്ഷ്യമിട്ടിരുന്നു.
പോലിസിന്റെ നേതൃത്വത്തില്‍ നടന്ന ‘ഓപ്പറേഷന്‍ കാറ്റോജെനിക്’ എന്ന വന്‍ രഹസ്യാന്വേഷണത്തിലൂടെയാണ് ആക്രമണം തടഞ്ഞത്. ആയുധങ്ങള്‍ കൈമാറുന്നതിനിടെ ലങ്കാഷയറിലെ ഹോട്ടല്‍ കാര്‍ പാര്‍ക്കില്‍ നിന്നാണ് സാദാവൂയിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരന്‍ ബിലേല്‍ സാദാവൂയിയെ ഭീകരപദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ച കുറ്റത്തിനും കോടതി കുറ്റക്കാരനാക്കി.
ടുണീഷ്യന്‍ വംശജനായ മുന്‍ ഹോട്ടല്‍ എന്റര്‍ടെയിനര്‍ വാലിദ് സദൗവി ബ്രിട്ടീഷുകാരിയെ വിവാഹം ചെയ്ത് രാജ്യത്ത് താമസിക്കാന്‍ അവസരം തരപ്പെടുത്തിയ ആളാണ്. ഇയാള്‍ക്ക് വെറും കത്തി കൊണ്ട് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് പകരംവീട്ടാന്‍ കഴിയില്ലെന്ന മനസ്ഥിതിയായിരുന്നു.
പദ്ധതിയിടുന്ന കൂട്ടക്കൊല നടത്താന്‍ ഓട്ടോമാറ്റിക് തോക്കാണ് ആവശ്യമെന്ന് സഹതീവ്രവാദി ഫറൂക്കിനോട് ഇയാള്‍ പറയുകയും ചെയ്തു. എന്നാല്‍ പദ്ധതിയില്‍ ഇവര്‍ക്കൊപ്പം നിന്ന കുടിയേറ്റക്കാരനും, ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ചിരുന്ന അമര്‍ ഹുസൈന്‍ യഥാര്‍ത്ഥത്തില്‍ പോലീസ് അണ്ടര്‍കവറായിരുന്നു. ഇതോടെയാണ് ഭീകരാക്രമണ പദ്ധതി പൊളിഞ്ഞത്.
കഴിഞ്ഞ വര്‍ഷം മേയില്‍ ആയുധങ്ങള്‍ വാങ്ങാന്‍ ലങ്കാഷയറിലെ സ്പാ ഹോട്ടല്‍ കാര്‍ പാര്‍ക്കില്‍ എത്തിയപ്പോള്‍ പോലീസ് ഇവിടെ കാത്തുനിന്നിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് മുന്‍പ് നോര്‍ത്ത് മാഞ്ചസ്റ്ററിലെ ജൂത സമൂഹ കേന്ദ്രങ്ങള്‍ സദൗവിയും, ഹുസൈനും നോട്ടമിട്ട് വെച്ചിരുന്നു. ഇതില്‍ നഴ്‌സറികളും, സ്‌കൂളും, റെസ്റ്റൊറന്റും, കോഫി ഷോപ്പും, സിനഗോഗും വരെ ഉള്‍പ്പെടുന്നു.
ഭീകരവാദം തങ്ങളുടെ മതമാണെന്നും, ഖുറാന്‍ പ്രകാരം ഇത് സാധാരണ കാര്യമാണെന്നുമാണ് ഒരു പ്രതി പോലീസിനോട് പ്രതികരിച്ചത്. അതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് വരെ ഇയാള്‍ പറഞ്ഞുകളഞ്ഞുവെന്നത് ഭീകരതയുടെ ആഴം വ്യക്തമാക്കുന്നു.