ജോലിയിലെ വീഴ്ചയെന്ന പേരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ എന്‍എച്ച്എസ് പുറത്താക്കിയതായി റിപ്പോര്‍ട്ട്. വിവിധ വിഭാഗങ്ങളിലായി നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍, അഡ്മിനിസ്‌ട്രേറ്റിങ് സ്റ്റാഫ് എന്നിവരുള്‍പ്പെടെയാണ് നടപടി നേരിട്ടത്.
കര്‍ശന നടപടികള്‍ തുടരുമെന്ന നിലപാടിലാണ് എന്‍എച്ച്എസ്. തുടര്‍ച്ചയായ പരാതികള്‍, ജോലി ചെയ്യുന്നതിലെ പിഴവുകള്‍, പരിശീലന സമയത്തെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്, രോഗികളോടുള്ള പെരുമാറ്റ പ്രശ്‌നങ്ങള്‍ എന്നിവയാണ് പുറത്താക്കലിന് കാരണം. ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി പിന്നാലെയാണ് നടപടിയെടുത്തതെന്നാണ് എന്‍എച്ച്എസ് വിശദീകരണം.
എന്നാല്‍ ജീവനക്കാര്‍ കുറവായതിനാല്‍ ജോലി ഭാരവും സമ്മര്‍ദ്ദവുമാണ് ജീവനക്കാരുടെ വീഴ്ചയ്ക്ക് കാരണമെന്ന് ഒരു വിഭാഗം പറയുന്നു. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെടുന്നു.