യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം

യുകെയില്‍ 2026ന്റെ ആരംഭം തണുത്ത് വിറച്ചുകൊണ്ടായിരിക്കും. ആര്‍ക്ടിക്കില്‍ നിന്നുള്ള ശീത വായു പ്രവാഹത്തില്‍ നിന്നും ഒരു ദയയും പ്രതീക്ഷിക്കരുതെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്.പ്ലീമൗത്തില്‍ നിന്നും കുര്‍ക്ക്വെല്‍ വരെ 792 മൈലുകളോളം വിസ്തൃതിയില്‍ രാജ്യത്തെ ഏതാണ്ട് മുഴുവനായിത്തന്നെ മഞ്ഞ് പൊതിയും. അതുകൊണ്ട് തന്നെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍, തങ്ങളുടെ സ്‌നോ ബൂട്ടും കോട്ടും ഹാറ്റുമൊക്കെ തയ്യാറാക്കി വയ്ക്കുന്നത് നല്ലതാണ്.

ജനുവരി എട്ടിന് പാതിരാത്രിയോടെയായിരിക്കും ആര്‍ക്ടിക് പ്രവാഹം ബ്രിട്ടനെ പുണരുന്നത്. ഏകദേശം 72 മണിക്കൂറോളം അതിന്റെ പ്രഭാവം നിലനില്‍ക്കും എന്നാണ് പ്രവചനം. മിഡ്‌ലാന്‍ഡ്‌സും വടക്കന്‍ ഇംഗ്ലണ്ടും സ്‌കോട്ട്‌ലാന്‍ഡും ഏതാണ്ട് പൂണ്ണമായി തന്നെ മഞ്ഞില്‍ മൂടും. വെയ്ല്‍സില്‍ പലയിടങ്ങളിലും മൂന്നു സെ. മീ കനത്തില്‍ വരെ മഞ്ഞ് വീഴുമെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. രാവിലെ ആറ് മണിയോടെ തന്നെ തെക്ക് കിഴക്കന്‍, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട് പ്രദേശങ്ങളിലും കിഴക്കന്‍ മിഡ്‌ലാന്‍ഡ്‌സിലും മഞ്ഞ് പൊതിയും. ലണ്ടനിലും കനത്ത മഞ്ഞുവീഴ്ചയുണ്ടാകും.

ബേണ്മത്ത്, ബ്രൈറ്റണ്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന തെക്കന്‍ തീരപ്രദേശങ്ങള്‍ ഒഴിച്ചുള്ള പ്രദേശങ്ങളിലെല്ലാം തന്നെ മരംകോച്ചുന്ന തണുപ്പായിരിക്കും ഇക്കാലയളവില്‍ ഉണ്ടാവുക. അതേസമയം, ആര്‍ക്ടിക് പ്രവാഹം എത്തുന്നതിന് മുന്‍പ് തന്നെ ബ്രിട്ടനിലെ താപനില താഴേക്ക് പതിക്കാന്‍ തുടങ്ങും. ജനുവരി നാലു മുതല്‍ തന്നെ വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലും വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും താപനില ഏഴു മുതല്‍ എട്ടു ഡിഗ്രി വരെയായി കുറയും. വ്യാപകമായ മഞ്ഞുവീഴ്ചയും ഈ പ്രദേശങ്ങളില്‍ ഉണ്ടാകും. ജനുവരി അഞ്ചിന് ഉച്ചക്ക് 12 മണിവരെ ഈ കാലാവസ്ഥ തുടരും.

രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ പുതുവത്സര ദിനം മുതല്‍ തന്നെ കൊടും തണുപ്പ് അനുഭവപ്പെടാന്‍ തുടങ്ങും. ഉയര്‍ന്ന പ്രദേശങ്ങളില്‍ താപനില മൂന്നു മുതല്‍ അഞ്ചു ഡിഗ്രി വരെയായി തുടരും. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 65 വയസില്‍ കൂടുതല്‍ പ്രായമുള്ളവരും, അതുപോലെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും കൂടുതല്‍ കരുതലെടുക്കണമെന്നും ഏജന്‍സി മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ഈ വിഭാഗക്കാര്‍ക്കിടയില്‍ മരണ സംഖ്യ വര്‍ദ്ധിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.

യുവാക്കള്‍ക്കിടയിലും ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കാം. ഇപ്പോള്‍ തന്നെ പല കാരണങ്ങളാലും കടുത്ത സമ്മര്‍ദ്ദത്തിലായ എന്‍എച്ച്എസിന് മേല്‍ കൂടുതല്‍ ഭാരമായിരിക്കും ഈ കാലാവസ്ഥ അടിച്ചേല്‍പ്പിക്കുക. വരുന്ന ഞായറാഴ്ച മുതല്‍ തന്നെ ബര്‍മിംഗാമും ലണ്ടനും വരെ മഞ്ഞുവീഴ്ച ദൃശ്യമാകുമെന്ന് ഡബ്ല്യു എക്സ് ചാര്‍ട്ടിന്റെ പ്രവചനത്തില്‍ പറയുന്നു. ചിലയിടങ്ങളില്‍ 50 സെ. മീ കനത്തില്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകും.

  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions