നാട്ടുവാര്‍ത്തകള്‍

16കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, 4000 രൂപ കൊടുത്ത് ഇറക്കിവിട്ടു; പ്രതികള്‍ പിടിയില്‍

കോഴിക്കോട്: വീട്ടുകാരോട് പിണങ്ങി ഇറങ്ങിയ 16 വയസുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ 20നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു പെണ്‍കുട്ടി.

പെരിന്തല്‍മണ്ണയില്‍ നിന്ന് ബസ് കയറി കോഴിക്കോട് ബീച്ചിലെത്തി. പിറ്റേന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ബീച്ചില്‍ പെണ്‍കുട്ടിയെ കണ്ട പ്രതികള്‍ താമസ സൗകര്യവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് ഫ്ളാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റുരണ്ടുപേരാണ് കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയത്.

ഫ്ളാറ്റില്‍വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുശേഷം 4000 രൂപ നല്‍കി ഉച്ചയോടെ കോഴിക്കോട് ബീച്ചില്‍ ഇറക്കിവിട്ടു. ഇതിനിടെ മകളെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ ബീച്ചില്‍ കണ്ടെത്തിയത്. പ്രതികളില്‍ രണ്ടുപേര്‍ ഒളിവിലാണ്.

  • കുട്ടികളോട് ലൈംഗികാതിക്രമം, മലയാളി വൈദികന്‍ കാനഡയില്‍ അറസ്റ്റില്‍
  • ശബരിമല സ്വര്‍ണക്കൊള്ള: സിപിഎം കാരനായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍
  • പുറത്ത് ക്രിസ്മസ് അലങ്കോലമാക്കുമ്പോള്‍ പ്രധാനമന്ത്രി പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നു-വിമര്‍ശനവുമായി ദീപിക
  • ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി
  • യുകെയിലെ ആദ്യ വനിതാ ഏഷ്യന്‍ മേയര്‍ മഞ്ജുല സൂദ് വിടവാങ്ങി
  • രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍പേഴ്‌സണ്‍ പാലായിലെ 21കാരി ദിയ ബിനു
  • എയര്‍ ഇന്ത്യ റോമിലേക്കും ഇന്‍ഡിഗോ ലണ്ടനിലേക്കും; ഇന്ത്യ-യൂറോപ്പ് യാത്ര എളുപ്പമാകും
  • നിജി ജസ്റ്റിന്‍ തൃശൂര്‍ മേയര്‍ പദവി പണം നല്‍കി സ്വന്തമാക്കിയതാണെന്നു കോണ്‍ഗ്രസ് നേതാവ് ലാലി ജെയിംസിന്റെ ആരോപണം
  • ദിലീപിനെ വിട്ടയച്ച മാനദണ്ഡം തനിക്കും ബാധകം: ഹൈക്കോടതിയെ സമീപിച്ച് രണ്ടാം പ്രതി മാര്‍ട്ടിന്‍
  • ട്രെയിന്‍ യാത്രയ്ക്കിടെ പി കെ ശ്രീമതിയുടെ ബാഗ് കവര്‍ന്നു; പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ഉള്‍പ്പെടെ നഷ്ടപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions