യുകെയിലെ ഗ്ലോസ്റ്റര്‍ഷെയറിലെ സ്ട്രൗഡില്‍ ബോക്സിംഗ് ഡേയില്‍ പുലര്‍ച്ചെ വീട്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ അമ്മയും ഏഴ് വയസ്സുള്ള മകളും നാല് വയസ്സുള്ള മകനും ദാരുണമായി മരിച്ചു. പുലര്‍ച്ചെ മൂന്നോടെയാണ് ബ്രിംസ്കോംബ് ഹില്ലിലെ മിഡ്-ടെറസ് വീടിന് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് കുട്ടികളും അമ്മയും വീടിനുള്ളില്‍ കുടുങ്ങുകയായിരുന്നു. അമ്മയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയെങ്കിലും ഔദ്യോഗിക തിരിച്ചറിയല്‍ നടപടികള്‍ തുടരുകയാണ്.
കുടുംബത്തിലെ പിതാവ് ഗ്ലോസ്റ്റര്‍ഷെയര്‍ കോണ്‍സ്റ്റാബുലറിയിലെ പൊലീസ് ഓഫീസറാണ്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ബാത്ത്റൂം ജനല്‍ തകര്‍ത്തു പുറത്തുകടന്ന അദ്ദേഹം കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും തീയുടെ ചൂടും വ്യാപനവും കാരണം അകത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിന് അയല്‍വാസികളുടെ വീടുകളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചെങ്കിലും വീട് പൂര്‍ണമായും തകര്‍ന്നു.
തീപിടിത്തം ഗ്രൗണ്ട് ഫ്ലോറില്‍ നിന്നാണ് ആരംഭിച്ചതെന്നും സംശയാസ്പദമായ സാഹചര്യങ്ങള്‍ നിലവില്‍ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കെട്ടിടം അപകടാവസ്ഥയില്‍ ആയതിനാല്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനം അതീവ ദുഷ്കരമായിരുന്നു