യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്


ബ്രിട്ടീഷ് ജനതയുടെ പുതുവത്സര ആഘോഷം മഞ്ഞില്‍ മൂടും. പുതുവത്സര ദിനം കനത്ത മഞ്ഞുവീഴ്ച തുടങ്ങുമെന്നാണ്‌ പ്രവചനം. ക്രിസ്മസിനു മഞ്ഞിന്റെ ശല്യം ഉണ്ടായില്ലെങ്കിലും വരും ദിവസങ്ങളില്‍ ഒരടി വരെ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. താപനില -8 സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെ അടുത്ത ആഴ്ച മുഴുവന്‍ മഞ്ഞുവീഴ്ച തുടരുമെന്നാണ് കരുതുന്നത്.

സ്‌കോട്ട്‌ലണ്ടില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്കും, കാറ്റിനുമുള്ള മഞ്ഞ ജാഗ്രത 42 മണിക്കൂറിലേക്കാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ന്യൂഇയര്‍ ദിനത്തില്‍ രാവിലെ 6 മുതല്‍ വെള്ളിയാഴ്ച വരെയാണ് മുന്നറിയിപ്പ്.

മുന്നോട്ടുള്ള ദിവസങ്ങളില്‍ വളരെ ശക്തമായ തണുപ്പും, ശൈത്യകാല സ്ഥിതിഗതികളും കൂടുതല്‍ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. മഞ്ഞും, ഐസും ഉള്‍പ്പെടെ ഇതില്‍ പ്രതീക്ഷിക്കാം.

ഇതിനിടെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ആംബര്‍ തണുപ്പ് ഹെല്‍ത്ത് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജനുവരി 5 ഉച്ചവരെയാണ് ഇതിന് പ്രാബല്യം.

ഇംഗ്ലണ്ടിലെ ബാക്കിയുള്ള പ്രദേശങ്ങളില്‍ തണുപ്പ് കാലാവസ്ഥയ്ക്കുള്ള മഞ്ഞ ആരോഗ്യ ജാഗ്രതയും നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സര്‍വ്വീസുകളില്‍ ഇത് സുപ്രധാന ആശങ്കയാണ് സൃഷ്ടിക്കുക.

ഹൈലാന്‍ഡ്‌സിലെ ടുളോക്ക് ബ്രിഡ്ജില്‍ താപനില -8.4 സെല്‍ഷ്യസ് വരെ താഴ്ന്നിട്ടുണ്ട്. ഈയാഴ്ചയും സമാനമായ സ്ഥിതി രൂപപ്പെടുമെന്നാണ് കരുതുന്നത്. മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചതിനാല്‍ തുടര്‍ച്ചയായി മഞ്ഞ് വീഴാന്‍ ഇടയുണ്ടെന്നും, ഇത് യാത്രാ തടസ്സങ്ങളിലേക്ക് നയിക്കുമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെയോടെ 1 ഇഞ്ച് മുതല്‍ 2 ഇഞ്ച് വരെ മഞ്ഞ് വീഴുമെന്നാണ് മെറ്റ് ഓഫീസ് പ്രവചനം. ചില മേഖലകളില്‍ 8 ഇഞ്ച് വരെ മഞ്ഞിനും സാധ്യതയുണ്ട്.

  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions