വിദേശം

സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും

ഗ്രീന്‍ലാന്‍ഡിന് മേല്‍ അമേരിക്ക അവകാശവാദം ഉന്നയിച്ചതോടെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നീക്കങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ യൂറോപ്പ്. ഇതിന്റെ ആദ്യപടിയെന്നോണം ഗ്രീന്‍ലാന്‍ഡിലേക്ക് സൈനികരെ അയക്കുകയാണ് യൂറോപ്പ്. ഗ്രീന്‍ലാന്‍ഡിന് മുകളില്‍ ഡെന്‍മാര്‍ക്കിനുള്ള നിലവിലെ നിയന്ത്രണത്തിനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ. ഇതിന്റെ ഭാഗമായി യുകെ, നെതര്‍ലന്റ്‌സ്, ഫിന്‍ലന്റ്, സ്വീഡന്‍ രാജ്യങ്ങളില്‍ നിന്നായി സൈനികര്‍ ഗ്രീന്‍ലാന്‍ഡിലേക്ക് പോയി.

തത്കാലത്തേക്ക് മേഖലയില്‍ നിരീക്ഷണം നടത്തുക മാത്രമാണ് ഇവിടേക്ക് അയച്ച ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ചുമതല. യുകെ, ജര്‍മ്മനി, സ്വീഡന്‍, നോര്‍വേ, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്സ് രാജ്യങ്ങള്‍ ഈ നീക്കത്തിന്റെ ഭാഗമാണ്. സുരക്ഷാ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഗ്രീന്‍ലാന്‍ഡിന് മേലെ അമേരിക്ക അവകാശവാദം ഉന്നയിച്ചത്. ഈ മേഖലയില്‍ റഷ്യന്‍-ചൈനീസ് കപ്പലുകള്‍ വര്‍ധിച്ചെന്നും ട്രംപ് ആരോപിച്ചിരുന്നു. എന്നാലിത് പച്ചക്കള്ളമെന്നായിരുന്നു ഡെന്മാര്‍ക്കിന്റെ മറുപടി.

അതിനിടെ, ഗ്രീന്‍ലാന്‍ഡിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യൂറോപ്പിനെ സമ്മര്‍ദത്തിലാക്കാന്‍ നോക്കുകയാണ് അമേരിക്ക. ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, നെതര്‍ലാന്‍ഡ്സ്, ഫിന്‍ലാന്‍ഡ് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പത്ത് ശതമാനം അധിക തീരുവ ചുമത്തി. ഇതിനു പിന്നാലെ അമേരിക്കയുമായി ഇക്കഴിഞ്ഞ ജൂലൈയില്‍ ഒപ്പുവെച്ച അറ്റ്‌ലാന്റിക് സമുദ്രത്തിലെ വ്യാപാര കരാര്‍ യൂറോപ്യന്‍ പാര്‍ലമെന്റ് നിര്‍ത്തിവച്ചു.

  • ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം
  • മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
  • ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions