വിദേശം

ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം


ഇറാഖില്‍ സഖ്യസേനകള്‍ക്കു നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം. ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം ഉണ്ടായി. ഡ്രോണ്‍ അക്രമണത്തില്‍ ഒരു ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെടുകയും, ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സസിന് നേര്‍ക്ക് അക്രമണം നടക്കുകയും ചെയ്തു.
ഇറാഖില്‍ നടന്ന സംഭവവികാസങ്ങള്‍ ബ്രിട്ടനെയും, ഫ്രാന്‍സിനെയും യുദ്ധത്തിലേക്ക് വലിച്ചിഴക്കുമെന്നാണ് ആശങ്ക. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിരോധ ശബ്ദം ഉയര്‍ത്തിയ രാജ്യങ്ങള്‍ക്ക് തങ്ങള്‍നേരെ അക്രമണം ഉണ്ടായതോടെ ഇതില്‍ ഇടപെടേണ്ട അവസ്ഥയാണ്. ഇറാഖി കുര്‍ദിസ്ഥാനില്‍ നടന്ന അക്രമത്തിലാണ് ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടതെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു.

ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സസ് ബേസിന് നേര്‍ക്കും ഇറാന്‍ ഡ്രോണ്‍ അക്രമങ്ങള്‍ അരങ്ങേറി. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അക്രമം തുടങ്ങിയതിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ സഹായം ലഭിക്കുന്നുവെന്ന് ആരോപണമുണ്ട്. ഇറാന്റെ സൈനിക ഓപ്പറേഷന് കോര്‍ഡിനേഷന്‍ ലഭ്യമാക്കുന്നതും റഷ്യയാണെന്നാണ് റിപ്പോര്‍ട്ട്.

യുകെ സൈന്യത്തിന് നേരെ മൂന്ന് തവണ വെടിയുതിര്‍ത്ത ഇറാന്‍ ഭരണകൂടത്തിന് റഷ്യ പിന്തുണ നല്‍കുന്നുവെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി കുറ്റപ്പെടുത്തി. സൈനിക ബേസിന് നേര്‍ക്കെത്തിയ ഡ്രോണുകളെ യുകെയുടെ മാര്‍ട്‌ലെറ്റ് മിസൈല്‍ സിസ്റ്റം പ്രതിരോധിച്ചു. യുദ്ധത്തില്‍ പങ്കെടുക്കില്ലെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിലപാട് ഇപ്പോള്‍ ചോദ്യങ്ങള്‍ നേരിടുകയാണ്.

അതിനിടെ,ഇറാഖില്‍ തകര്‍ന്നുവീണ യുഎസ് റിഫ്യൂവലിംഗ് വിമാനം കണ്ടെത്താന്‍ രക്ഷാദൗത്യം തുടരുന്നു. ആകാശത്ത് വെച്ചുണ്ടായ കൂട്ടിയിടിയെ തുടര്‍ന്നാണ് വിമാനം നിലംപതിച്ചതെന്നാണ് റിപ്പോര്‍ട്ട്.

യുദ്ധം ആരംഭിച്ച് 13-ാം ദിനമാണ് അമേരിക്കന്‍ വിമാനം ഇറാന് എതിരായ ഓപ്പറേഷനിടെ തകര്‍ന്നത്. അബദ്ധത്തില്‍ പറ്റിയതല്ലെന്നാണ് സൂചന.

രണ്ട് എയര്‍ക്രാഫ്റ്റുകളാണ് അപകടത്തില്‍ പെട്ടതെന്ന് മിഡില്‍ ഈസ്റ്റില്‍ മേല്‍നോട്ടമുള്ള യുഎസ് സെന്‍ഡ്രല്‍ കമ്മാന്‍ഡ് പറഞ്ഞു. മൂന്ന് ക്രൂ ആവശ്യമുള്ള കെസി-135 ടാങ്കറാണ് നിലംപതിച്ച വിമാനങ്ങളില്‍ ഒന്ന്. രണ്ടാമത്തെ വിമാനം ഇസ്രയേലില്‍ ലാന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

  • മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
  • ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions