യു.കെ.വാര്‍ത്തകള്‍

വാട്ടര്‍ഫോര്‍ഡില്‍ ജോഗിങിനിടെ യുവാവിന് ക്രൂരമായ ആക്രമണം; ഇരയായത് മലയാളി എഞ്ചിനിയറെന്ന് റിപ്പോര്‍ട്ട്

അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് നഗരത്തില്‍ ജോഗിങിന് ഇറങ്ങിയ യുവാവിന് നേരെ ഗുരുതര ആക്രമണം. ജൂണ്‍ 8 തിങ്കളാഴ്ച വൈകുന്നേരം 6.35 മുതല്‍ 6.55 വരെയുള്ള സമയത്തിനിടെയാണ് ആക്രമണം നടന്നത്.

സെന്റ് ജോണ്‍സ് റിവര്‍ വാക്ക് പ്രദേശത്ത് ജോഗിങ് നടത്തുകയായിരുന്ന യുവാവിനെ രണ്ട് അജ്ഞാതര്‍ സമീപിച്ചു. ചില ചോദ്യങ്ങള്‍ ചോദിച്ചശേഷം ഇരുവരും യുവാവിനെ മര്‍ദിക്കുകയായിരുന്നു. കുത്തിയും ചവിട്ടിയും ആക്രമിച്ചതിനെ തുടര്‍ന്ന് കൈകള്‍ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

പരിക്കേറ്റ യുവാവിനെ ആംബുലന്‍സില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. പരിക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആക്രമികള്‍ ഇരുപതു വയസുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം.ആക്രമണത്തിനിരയായത് മലയാളി യുവാവാണെന്നാണ് സൂചന. എഞ്ചിനീയറായ യുവാവിന് നേരെയുണ്ടായ അക്രമം ഭീതി പടര്‍ത്തുകയാണ്. കുടിയേറ്റ വിരുദ്ധ അക്രമങ്ങള്‍ വര്‍ദ്ധിച്ചതോടെ ഒറ്റയ്ക്ക് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

  • യുദ്ധം അവസാനിച്ചാലും 2028 വരെയെങ്കിലും ഭക്ഷ്യവില ഉയര്‍ന്ന് നില്‍ക്കുമെന്ന് മുന്നറിയിപ്പ്; പണപ്പെരുപ്പവും, ഊര്‍ജ പ്രതിസന്ധി തുടരും
  • മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക്
  • വമ്പന്‍ ഓഫറുമായി മോറിസണ്‍; മിക്ക ഉത്പന്നങ്ങള്‍ക്കും 10 % ഡിസ്‌കൗണ്ട്
  • യുകെയില്‍ താപനില 39 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യാഘാത മുന്നറിയിപ്പ്
  • 13 മാസം പ്രായമായ കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊന്നു; അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി
  • വ്യാഴാഴ്ചയോടെ രണ്ടാം ഉഷ്ണതരംഗത്തിന് തുടക്കം; താപനില 30 ഡിഗ്രി കടന്ന് കുതിക്കും
  • യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ലെന്‍ഡര്‍മാര്‍
  • 343 ദിവസം കൊണ്ട് 13 രാജ്യങ്ങള്‍ ഒറ്റയ്ക്ക് നടന്നു കണ്ടു മുന്‍ എന്‍എച്ച്എസ് നഴ്‌സ്
  • 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍മീഡിയ നിരോധനം പ്രഖ്യാപിക്കാന്‍ പ്രധനമന്ത്രി
  • മാതാപിതാക്കളടെ ആഗ്രഹപ്രകാരം ജസിക്കയ്ക്ക് അന്ത്യനിദ്ര യുകെയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions