നാട്ടുവാര്‍ത്തകള്‍

മാസപ്പടി കേസ്; വീണയ്ക്ക് വീണ്ടും സമന്‍സ് അയച്ച് ഇ ഡി

സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ മകള്‍ വീണ ടി യ്ക്ക് വീണ്ടും സമന്‍സ് അയച്ച് ഇ ഡി. ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദേശം. ഇന്ന് ഹാജരാകാന്‍ ഇഡി നേരത്തെ സമന്‍സ് അയച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു.

ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിണ ടി ഉള്‍പ്പെടെ 9 പേര്‍ക്ക് നേരത്തെ ഇ ഡി സമന്‍സ് അയച്ചിരുന്നത്. സാവകാശം തേടിയതിന് പിന്നാലെ വീണയ്ക്ക് സമയം അനുവദിക്കാന്‍ തയാറല്ലെന്ന് ഇഡി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്.

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെ എട്ട് പേരും വൈകാതെ ചോദ്യം ചെയ്യലിന് ഹാജരാകും. സി എം ആര്‍ എല്ലില്‍ നിന്ന് വീണയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടു കെട്ടാനാണ് ഇ ഡി നീക്കം. ‌ശശിധരന്‍ കര്‍ത്തയുടെ മറ്റൊരു കമ്പനിയില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പ ലഭിച്ച സാഹചര്യവും അതിന്റെ തിരിച്ചടവും വീണയ്ക്ക് ചോദ്യം ചെയ്യലില്‍ വിശദീകരിക്കേണ്ടി വരും.

  • മാസപ്പടിക്കേസില്‍ വീണ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായി
  • തിരഞ്ഞെടുപ്പ് പൊടിപൊടിച്ചു; കേരളത്തില്‍ പകര്‍ച്ചവ്യാധികളും
  • ഹെന്റി നൊവാക്ക് കൊലക്കേസ്; പ്രതിയ്ക്ക് നല്‍കിയിരിക്കുന്ന ശിക്ഷ കുറഞ്ഞുപോയെന്ന്- അപ്പീല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു
  • സെല്‍ഫ് എന്യുമറേഷന്‍ സെന്‍സസ് നടപടികള്‍ക്ക് തുടക്കം; പ്രവാസി മലയാളികള്‍ക്ക് ബാധകമാകില്ല
  • നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണം
  • ബാങ്കോക്കില്‍നിന്ന് എത്തിച്ചത് 11.82 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ്; മുന്‍ മിസ്സിസ് കേരള മത്സരാര്‍ഥി മുംബൈയില്‍ പിടിയില്‍
  • കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി
  • കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരം; 15 പേര്‍ ഹോം ക്വാറന്റീനില്‍
  • അനാരോഗ്യമെന്ന്; ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വീണ
  • കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പര്‍ക്ക പട്ടിക വലുതെന്ന് മന്ത്രി മുരളീധരന്‍, ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions