യു.കെ.വാര്‍ത്തകള്‍

തിങ്കളാഴ്ച അടുത്ത ഘട്ട സമരവുമായി ഡോക്ടര്‍മാര്‍; രോഗികള്‍ക്ക് മുന്നറിയിപ്പ്

എന്‍എച്ച്എസിനെ സമ്മര്‍ദത്തിലാക്കാന്‍ വീണ്ടും റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക്. അഞ്ച് ദിവസം നീളുന്ന പണിമുടക്ക് തിങ്കളാഴ്ച രാവിലെ 7ന് ആരംഭിക്കും. തൊഴില്‍ തര്‍ക്കവും, ശമ്പള വര്‍ധനവും മുന്‍നിര്‍ത്തി നടക്കുന്ന സമരങ്ങള്‍ ഇതോടെ പതിനാറാം റൗണ്ടിലേക്ക് കടക്കുകയാണ്.

രാജ്യത്ത് ചൂട് കൂടുന്നതിനൊപ്പം ലോകകപ്പ് മത്സരങ്ങളുടെ ചൂട് കൂടി നേരിടുമ്പോഴാണ് ഡോക്ടര്‍മാരുടെ സമരങ്ങളും എത്തുന്നത്. ഇത് സമ്മര്‍ദ സാധ്യത കൂട്ടുമെന്ന് ആരോഗ്യ വകുപ്പ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്നിരുന്നാലും രോഗികള്‍ ചികിത്സ തേടാന്‍ മടിക്കേണ്ടതില്ലെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. ചൂട് കാലാവസ്ഥയായതിനാല്‍ ‍ രോഗികളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കാന്‍ ഇടയുണ്ട്, ഒപ്പം ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മത്സരം ബുധനാഴ്ച നടക്കാന്‍ ഇരിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ വരെയാണ് റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക്. മേയ് മാസത്തില്‍ ഇംഗ്ലണ്ടിലെ എ&ഇകളിലേക്ക് റെക്കോര്‍ഡ് തോതിലാണ് രോഗികള്‍ എത്തിയത്. താപനില വീണ്ടും ഉയരുമ്പോള്‍ സമ്മര്‍ദം വീണ്ടും വര്‍ദ്ധിക്കും.

ചൊവ്വ, മുതല്‍ വ്യാഴം വരെ ദിനങ്ങളില്‍ താപനില സാധാരണയ്ക്ക് മുകളിലായിരിക്കുമെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു.

  • യുദ്ധം അവസാനിച്ചാലും 2028 വരെയെങ്കിലും ഭക്ഷ്യവില ഉയര്‍ന്ന് നില്‍ക്കുമെന്ന് മുന്നറിയിപ്പ്; പണപ്പെരുപ്പവും, ഊര്‍ജ പ്രതിസന്ധി തുടരും
  • മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക്
  • വമ്പന്‍ ഓഫറുമായി മോറിസണ്‍; മിക്ക ഉത്പന്നങ്ങള്‍ക്കും 10 % ഡിസ്‌കൗണ്ട്
  • യുകെയില്‍ താപനില 39 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യാഘാത മുന്നറിയിപ്പ്
  • 13 മാസം പ്രായമായ കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊന്നു; അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി
  • വ്യാഴാഴ്ചയോടെ രണ്ടാം ഉഷ്ണതരംഗത്തിന് തുടക്കം; താപനില 30 ഡിഗ്രി കടന്ന് കുതിക്കും
  • യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ലെന്‍ഡര്‍മാര്‍
  • 343 ദിവസം കൊണ്ട് 13 രാജ്യങ്ങള്‍ ഒറ്റയ്ക്ക് നടന്നു കണ്ടു മുന്‍ എന്‍എച്ച്എസ് നഴ്‌സ്
  • 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍മീഡിയ നിരോധനം പ്രഖ്യാപിക്കാന്‍ പ്രധനമന്ത്രി
  • മാതാപിതാക്കളടെ ആഗ്രഹപ്രകാരം ജസിക്കയ്ക്ക് അന്ത്യനിദ്ര യുകെയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions