നാട്ടുവാര്‍ത്തകള്‍

കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു

കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വി ജി വിദ്യ(45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

16 നാണ് കൈയിലെ കൊഴുപ്പ് നീക്കുന്നതിന് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിദ്യയുടെ ആരോഗ്യസ്ഥതി ഗുരുതരമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ ഇന്നലെ രാത്രി മരിച്ചു.

എന്നാല്‍ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും ശസ്ത്രക്രിയക്കിടെ വിദ്യക്ക് ഹൃദയാഘാതം സംഭവിച്ചതിനാലാണ് ആരോഗ്യസ്ഥിതി ഗുരുതരമായതെന്നും സ്വകാര്യ ക്ലിനിക് അധികൃതര്‍ പറഞ്ഞു.

എസ് സന്തോഷാണ് വിദ്യയുടെ ഭര്‍ത്താവ്. മക്കള്‍: സിദ്ധാര്‍ത്ഥ്, സംഗീത്.

  • മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്: അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍
  • അഞ്ജനയ്ക്കു ജന്മനാടിന്റെ വിട; ആന്‍മേരിയ്ക്കു ഇന്ന് യാത്രാമൊഴിയേകും
  • മാസപ്പടിക്കേസ്‌: പിണറായിയ്ക്കും റിയാസിനുമെതിരെ അന്വേഷണം
  • ലോക കേരളസഭ തുടരില്ലെന്നത് രാഷ്ട്രീയ തീരുമാനം, ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല: മുഖ്യമന്ത്രി
  • കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ബന്ധുവും അങ്കമാലിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
  • വ്യാപാര കരാര്‍: കുറഞ്ഞ തീരുവയില്‍ 642 ബ്രിട്ടീഷ് കാറുകള്‍ ഇന്ത്യയിലേക്ക്
  • ഇന്ത്യയില്‍ വിവാഹത്തിനെത്തിയപ്പോള്‍ തീവ്രവാദ കേസില്‍ അറസ്റ്റില്‍; യുകെ സ്വദേശിക്ക് 9 വര്‍ഷത്തിന് ശേഷം ജാമ്യം
  • അനധികൃത മദ്യ ശേഖരം; റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍
  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions