യു.കെ.വാര്‍ത്തകള്‍

ഹൗസിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ ആദ്യ വീട് വാങ്ങുന്നവര്‍ക്ക് ബജറ്റില്‍ പുതിയ സ്‌കീം

ഹൗസിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് അടുത്ത മാസത്തെ ബജറ്റില്‍ പദ്ധതി അവതരിപ്പിക്കുമെന്ന് സൂചന. ഹോം ബൈ ഡയറക്ടിന് സമാനമായ ഒരു പുതിയ സ്‌കീമാണ് ബജറ്റില്‍ പ്രഖ്യാപിക്കുകയെന്നാണ് സൂചന. 2009ല്‍ അവതരിപ്പിച്ച സ്‌കീം ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് സഹായം നല്‍കുന്നതായിരുന്നു.

ഇതിന് പുറമെ ഗവണ്‍മെന്റ് ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് മാത്രമായി പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്നും ഐ പേപ്പര്‍ റിപ്പോര്‍ട്ട് പറയുന്നു. വിപണി വിലയേക്കാള്‍ അല്‍പ്പം വില കുറഞ്ഞ രീതിയില്‍ ഇത് വില്‍ക്കും.

നിലവിലെ ലൈഫ്‌ടൈം ഐഎസ്എ റദ്ദാക്കുമെന്ന് ഗവണ്‍മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പകരമായി ഫസ്റ്റ് ടൈം ബയേഴ്‌സിനായി പുതിയ സേവിംഗ്‌സ് പ്രൊഡക്ട് അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മൂലം ഹൗസിംഗ് വിപണി സ്തംഭനാവസ്ഥ നേരിടുന്നതിനിടെയാണ് ഈ വാര്‍ത്ത വരുന്നത്. പുതുതായി നിര്‍മ്മിച്ച വീടുകള്‍ വാങ്ങാന്‍ ആവശ്യത്തിന് ഉപഭോക്താക്കള്‍ മുന്നോട്ട് വരുന്നില്ലെന്നതും പ്രതിസന്ധിയാണ്. 2029-നകം 1.5 മില്ല്യണ്‍ പുതിയ വീടുകള്‍ ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ ലക്ഷ്യം എത്തിപ്പിടിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  • ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് കടുപ്പം കുറയ്ക്കണമെന്ന് ട്രേഡ് യൂണിയനുകള്‍
  • പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ കടയ്ക്കുള്ളില്‍ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച് 14കാരന്‍
  • 'മാര്‍ത്താസ് റൂള്‍' ഇനി ഇംഗ്ലണ്ടിലെ എല്ലാ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലും! ചികിത്സയില്‍ അടിയന്തര റിവ്യൂ ആവശ്യപ്പെടാം
  • ജോലി ചെയ്യേണ്ട പ്രായത്തിലുള്ള അഞ്ചിലൊന്ന് പേരും യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍
  • പെട്രോള്‍പമ്പുകളില്‍ നീണ്ട ക്യൂ; ഇന്ധന പ്രതിസന്ധിയ്ക്കു സാധ്യത
  • തുടര്‍ച്ചയായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; ബ്രിട്ടനില്‍ 200ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
  • ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ ആപ്ലിക്കേഷനുകളില്‍ 65% ഇടിവ്!
  • നിയമ ജോലി ഉപേക്ഷിച്ച് ഫുള്‍ ടൈം ഡോഗ് വാക്കറായി; ദിവസവും 400 പൗണ്ട് വരെ വരുമാനം നേടുന്നുവെന്ന് യുവതി
  • കിടപ്പുരോഗിയെ ബലാത്സംഗത്തിന് ഇരയാക്കി; പാക് കെയറര്‍ക്ക് 12 വര്‍ഷം ജയില്‍
  • യുകെയില്‍ സിക്ക് ബസ് ഡ്രൈവറെ മര്‍ദിച്ച് ബസ് തട്ടിയെടുത്തു; 20കാരന്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions