സിനിമ

'നേഹ ബോറയെപ്പോലെയല്ല, ഭദ്രകീര്‍ത്തിയെപ്പോലൊരു മകളെ വളര്‍ത്തണം'; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി ടി പി സെന്‍കുമാര്‍

ദല്‍ഹി സമര താരം നേഹ ബോറയെ പ്രശംസിച്ചുകൊണ്ട് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പങ്കുവെച്ച കുറിപ്പില്‍ പ്രതികരണവുമായി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. നേഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനുപകരം ഭദ്രകീര്‍ത്തിയെപ്പോലൊരു മകളെ വളര്‍ത്തിയെടുക്കാനാണ് എല്ലാവരും ആഗ്രഹിക്കേണ്ടതെന്ന് സെന്‍കുമാര്‍ തുറന്ന കത്തില്‍ പറഞ്ഞു. പിതാവിന്റെ മരണത്തില്‍ നീതി തേടി പോരാട്ടം നടത്തിയ ഭദ്രകീര്‍ത്തിയുടെ ധൈര്യത്തെയും ഉറച്ച നിലപാടുകളെയും അദ്ദേഹം അഭിനന്ദിച്ചു.

അവകാശങ്ങളെക്കുറിച്ച് അറിഞ്ഞുവളരുന്ന മകളെയാണ് തനിക്ക് വേണ്ടതെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു വിനീത് ശ്രീനിവാസന്റെ കുറിപ്പ്. ജീവിതത്തില്‍ അതിജീവിക്കുക എന്ന ലക്ഷ്യത്തിനായി മാത്രം പഠിച്ചുവളരുന്നതും പങ്കാളിയെ പരിപാലിക്കലാണ് ജീവിതത്തിലെ ഏക ലക്ഷ്യമെന്ന് കരുതുന്നതും തനിക്ക് ഇഷ്ടമല്ലെന്ന് വിനീത് കുറിച്ചിരുന്നു. സ്വന്തം മൂല്യമറിയുന്ന, മറ്റുള്ളവരുടെ സഹായമില്ലാതെയും മുന്നോട്ടുപോകാന്‍ കഴിയുന്ന, നിശബ്ദയാക്കപ്പെടാനോ സ്വന്തം വ്യക്തിത്വം നിലനിര്‍ത്താന്‍ മറ്റുള്ളവരുടെ അനുവാദം തേടാനോ തയ്യാറാകാത്ത സ്ത്രീയായി മകള്‍ വളരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പങ്കുവെച്ചിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരങ്ങളില്‍ പങ്കെടുത്ത് ശ്രദ്ധ നേടിയ ജെഎന്‍യു ഗവേഷകയും ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റുമായ നേഹ ബോറയുടെ റീല്‍ വിനീത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍കുമാറിന്റെ പ്രതികരണം.
ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് കൊല്ലപ്പെട്ട തട്ടുകടക്കാരന്റെ മകളാണ് ഭദ്രകീര്‍ത്തി. പിതാവിന്റെ മരണത്തില്‍ നീതി തേടി പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ സമരത്തിലൂടെയാണ് ഭദ്രകീര്‍ത്തി ശ്രദ്ധ നേടിയത്. പിതാവിനെ നഷ്ടപ്പെട്ട സാഹചര്യത്തിലും നീതിക്കായുള്ള പോരാട്ടത്തില്‍ ഭദ്രകീര്‍ത്തി കാണിച്ച ധൈര്യവും ആത്മവിശ്വാസവും യുവതലമുറയ്ക്ക് മാതൃകയാണെന്ന് സെന്‍കുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. അവള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

  • ദീപാവലി ആഘോഷമാക്കാന്‍ നയന്‍താരയുടെ 'മൂക്കുത്തി അമ്മന്‍ 2 '
  • 'ഇതാണ് എന്റെ ആള്‍'; വരനെ പരിചയപ്പെടുത്തി റിമി ടോമി
  • രണ്ടാം വിവാഹത്തിന് റിമി ടോമി; വരന്‍ സര്‍പ്രൈസ്
  • നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി
  • ഇമ്രാന്‍ ഖാന് നവംബര്‍ രണ്ട് വരെ ഇന്ത്യയില്‍ തുടരാമെന്ന് ബോബെ ഹൈക്കോടതി
  • 'അപമര്യാദയായി പെരുമാറി'; നടന്‍ ബാലു വര്‍ഗീസിനെതിരെ പരാതിയുമായി യുവതി
  • ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍- അനുപമ പരമേശ്വരന്‍
  • കാവ്യ മാരന്‍ - അനിരുദ്ധ് രവിചന്ദര്‍ കല്യാണം ഗ്രീസില്‍! റിസപ്ഷന്‍ ആഘോഷമാക്കും
  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions