സിനിമ

രണ്ടാം വിവാഹത്തിന് റിമി ടോമി; വരന്‍ സര്‍പ്രൈസ്

ഗായിക റിമി ടോമി രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുകയാണ് . യൂട്യൂബ് ചാനലിലൂടെയാണ് അറിയിച്ചിട്ടുള്ളത്. 'അഭിനേതാവോ ഗായകനോ പ്രശസ്തനായ ഒരാളോ കോടീശ്വരനായ ആളോ ഒന്നുമല്ല' റിമി പറയുന്നു.
ഞാന്‍ ഭയങ്കര സന്തോഷത്തിലാണ് അതിലൊരു സംശയവും വേണ്ട. പക്ഷേ ഒരു പാട്ണര്‍ എന്നൊരു വിടവ് എപ്പോഴും വേറെ ഉണ്ട്. പാട്ണറിന് മാത്രമേ ആ വിടവ് നികത്താന്‍ പറ്റുകയുള്ളൂ. അങ്ങനെയിരിക്കെ 2026 ല്‍ എന്റെ ജീവിതത്തിലേക്ക് ഒരാള്‍ വന്നു. ആരാണ്, എന്താണ് എന്നൊക്കെയുള്ളത് നിങ്ങളോട് ഞാന്‍ കൃത്യമായി പറയാം. ഒരു കാര്യം ഞാന്‍ പറയാം, ഒരഭിനേതാവോ ഗായകനോ പ്രശസ്തനായ ഒരാളോ ഒരു കോടീശ്വരനോ അങ്ങനെയൊന്നുമല്ല.

ദേഷ്യം, വാശി, സ്നേഹം, വിഷമം, അഹങ്കാരം അങ്ങനെ എല്ലാ നല്ല വശവും ചീത്ത വശവും കുറച്ചു നാളുകൊണ്ട് നമ്മള്‍ രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും മനസിലാക്കി. അതിലുപരി എനിക്ക് നല്ല മനസമാധാനം കിട്ടി. നല്ലൊരു ജീവിതം കിട്ടുമെന്ന് തോന്നിയപ്പോഴാണ് ഞാനീ തീരുമാനം എടുക്കുന്നത്.

കരിയറിലായാലും വ്യക്തിജീവിതത്തിലായാലും എല്ലാത്തിലുമൊരു വളര്‍ച്ചയുണ്ടാകുമെന്ന് ചില ആളുകളെ കാണുമ്പോള്‍ അവരോട് സംസാരിക്കുമ്പോള്‍ അടുത്തിടപഴകുമ്പോള്‍ ദൈവം നമുക്ക് കൊണ്ട തന്നതുപോലെ തോന്നിപ്പിക്കുന്ന, അങ്ങനെ തോന്നിപ്പിക്കാറുണ്ട്. എല്ലാവരും വലിയ പ്രതീക്ഷയിലാണ് ജീവിതം തുടങ്ങുന്നത്. എനിക്കും അങ്ങനെ തോന്നിയ ഒരു കാര്യമാണ്. - റിമി പറയുന്നു.

  • ദീപാവലി ആഘോഷമാക്കാന്‍ നയന്‍താരയുടെ 'മൂക്കുത്തി അമ്മന്‍ 2 '
  • 'ഇതാണ് എന്റെ ആള്‍'; വരനെ പരിചയപ്പെടുത്തി റിമി ടോമി
  • 'നേഹ ബോറയെപ്പോലെയല്ല, ഭദ്രകീര്‍ത്തിയെപ്പോലൊരു മകളെ വളര്‍ത്തണം'; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി ടി പി സെന്‍കുമാര്‍
  • നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി
  • ഇമ്രാന്‍ ഖാന് നവംബര്‍ രണ്ട് വരെ ഇന്ത്യയില്‍ തുടരാമെന്ന് ബോബെ ഹൈക്കോടതി
  • 'അപമര്യാദയായി പെരുമാറി'; നടന്‍ ബാലു വര്‍ഗീസിനെതിരെ പരാതിയുമായി യുവതി
  • ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍- അനുപമ പരമേശ്വരന്‍
  • കാവ്യ മാരന്‍ - അനിരുദ്ധ് രവിചന്ദര്‍ കല്യാണം ഗ്രീസില്‍! റിസപ്ഷന്‍ ആഘോഷമാക്കും
  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions