യു.കെ.വാര്‍ത്തകള്‍

നികുതികള്‍ തിരിച്ചടിയാകുന്നു; 2030 ആകുമ്പോള്‍ ബ്രിട്ടന് 250,000 ജോലികള്‍ നഷ്‍ടമാകുമെന്നു മുന്നറിയിപ്പ്

ഗവണ്‍മെന്റിന്റെ നികുതി വേട്ട മൂലം ബ്രിട്ടനില്‍ 215,000 തൊഴിലുകള്‍ നഷ്ടമാകുമെന്ന് സാമ്പത്തിക നിരീക്ഷകരുടെ മുന്നറിയിപ്പ്. ബജറ്റില്‍ ചാന്‍സലര്‍ ജോണ്‍ ഹീലി ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ പരിധികള്‍ മരവിപ്പിച്ചിരുന്നു. ഇതുമൂലം ലക്ഷക്കണക്കിന് ജോലിക്കാര്‍ കൂടുതല്‍ നികുതികള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകും.

അഞ്ച് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ഫ്രീസിംഗ് തുടരാനാണ് ഹീലി തീരുമാനിച്ചത്. പണപ്പെരുപ്പം ഉയരുമ്പോള്‍ ഈ ഫ്രീസിംഗ് നികുതി വര്‍ദ്ധനവുകളായി പരിണമിക്കുകയാണ്. ഈ നയം മൂലം 2030 ആകുമ്പോള്‍ 215,000 ജോലികള്‍ നഷ്ടമാകുമെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി വ്യക്തമാക്കുന്നത്.

ഓരോ മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുന്നതിനും നികുതി നിരക്ക് വര്‍ദ്ധിക്കുന്നത് പോലൊരു തിരിച്ചടിയാണ് ഇത് നല്‍കുകയെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ജനങ്ങളെ നികുതി ചുമത്തി തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുകയാണ് ലേബര്‍ ചെയ്യുന്നതെന്ന് ഷാഡോ ബിസിനസ്സ് സെക്രട്ടറി ജൂലിയാ ലോപ്പസ് വിമര്‍ശിച്ചു.

'ജോലി ചെയ്യുന്നത് ചെലവുള്ള കാര്യമാക്കി മാറ്റിയ ശേഷം സമ്പദ് വ്യവസ്ഥ എങ്ങോട്ടും പോകുന്നില്ലെന്ന് അത്ഭുതപ്പെടുകയാണ്. ആളുകള്‍ കഠിനാധ്വാനം ചെയ്ത് ഗവണ്‍മെന്റിന്റെ കപ്പ് നിറയ്ക്കുകയാണ്', ലോപ്പസ് ചൂണ്ടിക്കാണിച്ചു.

  • യുകെയില്‍ വീടുവില അടുത്ത നാല് വര്‍ഷത്തേക്ക് ഇടിയുമെന്നു പ്രവചനം
  • വിസിറ്റിംഗ് വിസക്കാര്‍ക്കുള്ള കടുത്ത നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
  • കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി കൗണ്‍സില്‍ ടാക്‌സ് അടുത്ത വര്‍ഷം കുതിച്ചുയരും
  • സൈബര്‍ ആക്രമണത്തിന്റെ പുതിയ വേര്‍ഷന്‍; സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകള്‍ ഹാക്ക് ചെയ്ത് ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുന്നു
  • ഡ്യൂട്ടിക്കിടെ കൊക്കെയിന്‍ അടിച്ച് നഴ്‌സ്; അന്വേഷണത്തില്‍ മയക്കുമരുന്ന് ഇടപാടും
  • ഹാലോവീന്‍ ആഘോഷ പാര്‍ട്ടിക്കിടെ കത്തിക്കുത്ത്; 5 കൗമാരക്കാര്‍ക്ക് ഗുരുതര പരിക്ക്
  • ബ്രക്‌സിറ്റ് രാജ്യത്തെ ദുര്‍ബലമാക്കിയെന്ന് റേച്ചല്‍ റീവ്‌സ്; യുകെ ഇ യുവിലേക്ക് തിരിച്ചെത്തണമെന്ന് മുന്‍ ചാന്‍സലര്‍
  • ഹോം സെക്രട്ടറിയുടെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ അടുത്ത ആഴ്ച പാര്‍ലമെന്റില്‍; കുടിയേറ്റക്കാര്‍ക്ക് ആകാംക്ഷ
  • എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെറിറ്റോടെ എല്‍എല്‍എം കരസ്ഥമാക്കി മലയാളി
  • കൊടുങ്കാറ്റും പേമാരിയും മാറി; ഇനി ചൂടേറിയ കാലാവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions