സ്പിരിച്വല്‍

ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ദീപാവലി ആഘോഷം ഭക്തിനിര്‍ഭരമായി

ലണ്ടന്‍: ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം സംഘടിപ്പിച്ച ദീപാവലി ആഘോഷം ഭക്തിനിര്‍ഭരമായി നടന്നു. മോഹന്‍ജി ഫൗണ്ടേഷന്‍ യുകെയുടെ സഹകരണത്തോടെ ഒക്ടോബര്‍ 31 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ വെസ്റ്റ് തോര്‍ന്റണ്‍ കമ്മ്യൂണിറ്റി സെന്റര്‍, തോര്‍ന്റണ്‍ ഹീത്തില്‍ ആണ് ആഘോഷം നടന്നത്.

മിത്രസേവയുടെ നേതൃത്വത്തില്‍ നാമസങ്കീര്‍ത്തന ഭജന്‍സ്, ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. ഗുരുവായൂരപ്പന്റെയും ലക്ഷ്മി ദേവിയുടെയും സാന്നിധ്യത്തില്‍ ദീപപ്രഭയില്‍ തിളങ്ങിയ വേദി നിരവധി ഭക്തര്‍ക്ക് ദീപാവലിയുടെ ഐശ്വര്യവും ആത്മീയ അനുഭൂതിയും പകര്‍ന്നു.

ലണ്ടനിലെ മലയാളി സമൂഹം ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തര്‍ പരിപാടിയില്‍ പങ്കെടുത്തു

  • ലെസ്റ്ററില്‍ പുറത്ത് നമസ്കാരം ഫെബ്രുവരി 6ന്; മാര്‍ തോമസ് ആനിമൂട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ പ്രതിമാസ അയ്യപ്പപൂജ: ശനിയാഴ്ച
  • ലിങ്കണില്‍ അയ്യപ്പ പൂജ 22ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് തുടക്കം
  • ലണ്ടനില്‍ 13-ാമത് ചെമ്പൈ സംഗീതോത്സവം നവംബര്‍ 28 ന്
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ദീപാവലി ആഘോഷം 31ന്
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി - വിജയദശമി - വിദ്യാരംഭ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി സമാപിച്ചു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി - ആഘോഷം 18 മുതല്‍ 21 വരെ
  • ജപമാല മണികളില്‍ കൈവിരല്‍ അമരുമ്പോള്‍' ഭക്തിസാന്ദ്രമായ മാതാവിന്റെ ഗാനം ചെസ്റ്റര്‍ഫീല്‍ഡില്‍ റിലീസ് ചെയ്തു
  • മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തിന് സ്വന്തം ആസ്ഥാന മന്ദിരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions