നാട്ടുവാര്‍ത്തകള്‍

ഡോക്ടറുടെ ഫോണ്‍ പീഡനത്തിന് ഇരയായ സ്ത്രീയുടെ കൈയില്‍; ഡോക്ടര്‍ വിദേശത്തേക്ക് കടന്നു?

തൃപ്പൂണിത്തുറ സ്വദേശിനിയുടെ ലൈംഗീക പീഡന പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്ന് പ്രതിയായ ഡോ ജോണ്‍സണ്‍ കെ വര്‍ഗീസ് വിദേശത്തേക്ക് കടന്നെന്ന സംശയത്തില്‍ പൊലീസ്. ഡോക്ടര്‍ക്കായി ശനിയാഴ്ച തിരച്ചില്‍ നോട്ടീസ് ഇറക്കിയെങ്കിലും കണ്ടെത്താനായില്ല.

നടി അതുല്യ ചന്ദ്രയടക്കം അറസ്റ്റിലായ ബ്ലാക്ക് മെയിലിങ് കേസിലെ പരാതിക്കാരനാണ് ഡോക്ടര്‍. നടിയുടെ ബന്ധുവിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തത്. 12 യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഡോക്ടറുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ബ്ലാക്ക് മെയിലിങ് കേസില്‍ അറസ്റ്റിലായ നടി അതുല്യ ചന്ദ്ര (32), നടന്‍ ബിബിന്‍ പെരുമ്പിള്ളി (42), കെ ബി വിഷ്ണു(31) എന്നിവരെ ഇന്ന് കടവന്ത്ര പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചേക്കും. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ട്. ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. പീഡനത്തിനിരയായ സ്ത്രീയുടെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തും.

ഡോക്ടറുടെ കയ്യില്‍ നിന്ന് കവര്‍ന്ന ഫോണ്‍ ഇവരാണ് പൊലീസിന് കൈമാറിയത്. ഇത് എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുന്നതിനാണ് മൊഴിയെടുക്കുന്നത്. ഈ ഫോണുള്‍പ്പെടെ ഹാജരാക്കിയാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസിന് ഇവര്‍ പരാതി നല്‍കിയത്.

  • പത്മജയ്ക്കു പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു
  • ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി വില്യമും കെയ്റ്റും; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
  • ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികള്‍ കുറ്റക്കാര്‍
  • മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ തര്‍ക്കം, പിന്നാലെ ഒപ്പിടല്‍
  • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി താഴ്ന്ന് 4.6%ല്‍
  • ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം വാങ്ങിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്ത്
  • സച്ചിനും കുട്ടികള്‍ക്കും ഒപ്പം ക്രിക്കറ്റ് കളിച്ചു വില്യമും കെയ്റ്റും മുംബൈയില്‍
  • മഞ്ഞിനുള്ള 12 മണിക്കൂര്‍ അലേര്‍ട്ട് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്
  • ഇന്ത്യയില്‍ എര്‍ത്ത്ഷോട്ട് പുരസ്‌കാര ചടങ്ങില്‍ വില്യവും കെയ്റ്റും പങ്കെടുക്കും
  • മൈക്രോസോഫ്റ്റ് ആഗോള തകരാര്‍; എന്‍എച്ച്എസ് ഉള്‍പ്പെടെ നിര്‍ണായക സേവനങ്ങള്‍ തടസ്സപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions