നാട്ടുവാര്‍ത്തകള്‍

ബ്രിട്ടനില്‍ മികച്ച ഡപ്യൂട്ടി കെയര്‍ മാനേജറായി ഗീതു ടെന്നിസണ്‍

ബ്രിട്ടനിലെ നാഷണല്‍ കെയര്‍ അവാര്‍ഡ്‌സ് 2026ല്‍ മികച്ച ഡപ്യൂട്ടി മാനേജര്‍ക്കുള്ള പുരസ്‌കാരം മലയാളിയായ ഗീതു ടെന്നിസണ്. നവംബര്‍ ആറിന് ലണ്ടനിലെ പാര്‍ക്ക് പ്ലാസ വെസ്റ്റ്മിന്‍സ്റ്റര്‍ ബ്രിജ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്. പരിചരണരംഗത്തെ സേവനനിലവാരം, നേതൃപാടവം, പ്രവര്‍ത്തനക്ഷമത, അര്‍പ്പണബോധം എന്നിവ പരിഗണിച്ചാണ് അംഗീകാരം. ലേക്ക് ഡിസ്ട്രിക്ടിലെ കെന്‍ഡല്‍ കെയര്‍ ഹോമില്‍ 2022 മുതല്‍ ഡപ്യൂട്ടി മാനേജറായി പ്രവര്‍ത്തിക്കുകയാണ് ഗീതു. വയോജനങ്ങളുടെയും പരിചരണം ആവശ്യമായവരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും മികച്ച സേവനം ലഭ്യമാക്കുന്നതിലും അവര്‍ വഹിച്ച പങ്കാണ് പുരസ്‌കാരനേട്ടത്തിന് അടിസ്ഥാനം.

ടെന്നിസണ്‍ കുരിയാക്കോസ് തോട്ടത്തിലുമായുള്ള വിവാഹത്തെത്തുടര്‍ന്ന് 2011ലാണ് ഗീതു യുകെയിലെത്തിയത്. ഹെറോണ്‍ ഹില്‍ കെയര്‍ ഹോമില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച അവര്‍ പിന്നീട് കൗണ്‍സില്‍ കെയര്‍ ഹോമുകളില്‍ നഴ്‌സായും സൂപ്പര്‍വൈസറായും സേവനമനുഷ്ഠിച്ചു. വിവിധ ചുമതലകളിലൂടെ നേടിയ അനുഭവസമ്പത്തുമായാണ് ഡപ്യൂട്ടി മാനേജര്‍ പദവിയിലെത്തിയത്. കെയര്‍ മേഖലയിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മികച്ച പ്രവര്‍ത്തനങ്ങള്‍ ആദരിക്കുന്ന പുരസ്‌കാരമാണ് നെക്‌സസ് മീഡിയ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന നാഷനല്‍ കെയര്‍ അവാര്‍ഡ്‌സ്. മാനേജര്‍, ഡപ്യൂട്ടി മാനേജര്‍, നഴ്‌സ്, കെയറര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ അംഗീകാരങ്ങള്‍ നല്‍കുന്നുണ്ട്. ഭര്‍ത്താവ് ടെന്നിസണും മക്കളായ സയറ, സെറീന, ടെസ, സ്റ്റീഫന്‍ എന്നിവരുമടങ്ങുന്നതാണ് ഗീതുവിന്റെ കുടുംബം. വര്‍ഷങ്ങളായുള്ള സേവനത്തിനൊടുവില്‍ ലഭിച്ച ദേശീയ അംഗീകാരം ബ്രിട്ടനിലെ മലയാളി സമൂഹത്തിനും അഭിമാനമായി.

  • പത്മജയ്ക്കു പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു
  • ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി വില്യമും കെയ്റ്റും; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
  • ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികള്‍ കുറ്റക്കാര്‍
  • മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ തര്‍ക്കം, പിന്നാലെ ഒപ്പിടല്‍
  • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി താഴ്ന്ന് 4.6%ല്‍
  • ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം വാങ്ങിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്ത്
  • സച്ചിനും കുട്ടികള്‍ക്കും ഒപ്പം ക്രിക്കറ്റ് കളിച്ചു വില്യമും കെയ്റ്റും മുംബൈയില്‍
  • മഞ്ഞിനുള്ള 12 മണിക്കൂര്‍ അലേര്‍ട്ട് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്
  • ഇന്ത്യയില്‍ എര്‍ത്ത്ഷോട്ട് പുരസ്‌കാര ചടങ്ങില്‍ വില്യവും കെയ്റ്റും പങ്കെടുക്കും
  • മൈക്രോസോഫ്റ്റ് ആഗോള തകരാര്‍; എന്‍എച്ച്എസ് ഉള്‍പ്പെടെ നിര്‍ണായക സേവനങ്ങള്‍ തടസ്സപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions