നാട്ടുവാര്‍ത്തകള്‍

വിവാഹ ക്ഷണക്കത്ത് നല്‍കാന്‍ പോയ പ്രതിശ്രുത വധുവും ബന്ധുവും ലോറിയിടിച്ച് മരിച്ചു


എന്റെ മകളുടെ ഹല്‍ദി ചടങ്ങ് നടക്കേണ്ട ദിവസമായിരുന്നു ഇന്ന്. പകരം, അവളുടെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളിലാണ് ഞാന്‍. ഞായറാഴ്ചയായിരുന്നു വിവാഹ സല്‍ക്കാരം നിശ്ചയിച്ചിരുന്നത്. വീട് മുഴുവന്‍ വിവാഹ ഒരുക്കങ്ങളായിരുന്നു. ഇപ്പോള്‍ എല്ലാം അവസാനിച്ചു...'' വാഹനാപകടത്തില്‍ തന്റെ ഏക മകള്‍ സിന്ധുശ്രീയെ നഷ്ടപ്പെട്ട പിതാവ് നഞ്ചുണ്ടപ്പയുടെ ഈ വാക്കുകള്‍. വ്യാഴാഴ്ച മോര്‍ച്ചറിക്ക് മുന്നില്‍ വെച്ച്, വിവാഹ ചടങ്ങുകളുടെ ആദ്യ ദിവസം ആഘോഷിക്കേണ്ട തന്റെ മകള്‍ ചേതനയറ്റ് കിടക്കുന്നത് കണ്ട് നിയന്ത്രണം വിട്ട് കരയുകയായിരുന്നു ആ പിതാവ്.

ബുധനാഴ്ച വൈകുന്നേരം ബെംഗളൂരുവിലെ ദീപാഞ്ജലിനഗറിലുണ്ടായ അപകടത്തിലാണ് സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ സിന്ധുശ്രീയും (29), പിതൃസഹോദരിയുടെ മകളായ വിദ്യയും (19) മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ലോറിയിടിക്കുകയായിരുന്നു. അവസാന വര്‍ഷ ഡിപ്ലോമ വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച വിദ്യ.

വ്യാഴാഴ്ച 'അരശിന ശാസ്ത്ര' (ഹല്‍ദി), 'ബാലെ ശാസ്ത്ര' എന്നീ ചടങ്ങുകളോടെ സിന്ധുശ്രീയുടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമാകേണ്ടതായിരുന്നു. ഞായറാഴ്ച വിവാഹ സല്‍ക്കാരവും നിശ്ചയിച്ചിരുന്നു. ഇതിനായി കുടുംബം വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു.

അവസാനമായി ഒരു വിവാഹ ക്ഷണക്കത്ത് കൂടി നല്‍കാനുണ്ടെന്ന് പറഞ്ഞാണ് മകള്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയതെന്ന് നഞ്ചുണ്ടപ്പ കണ്ണീരോടെ പറഞ്ഞു.

'എന്റെ മകള്‍ ഒരു സോഫ്റ്റ്വെയര്‍ പ്രൊഫഷണലായിരുന്നു, ഞാന്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. അവസാനത്തെ ഒരു വിവാഹ ക്ഷണക്കത്ത് കൂടി നല്‍കാനുണ്ടെന്ന് പറഞ്ഞാണ് അവള്‍ പുറത്തേക്ക് പോയത്. തിരികെ വരുമ്പോഴായിരുന്നു ഈ ദുരന്തം. ഇന്ന് അവളുടെ ഹല്‍ദി നടക്കേണ്ടതായിരുന്നു, പക്ഷേ ഞങ്ങള്‍ ഇപ്പോള്‍ അവളുടെ സംസ്‌കാരത്തിനുള്ള ഒരുക്കത്തിലാണ്. ഞായറാഴ്ചയായിരുന്നു റിസപ്ഷന്‍. വിവാഹത്തിന് ആവശ്യമായ എല്ലാം ഞാന്‍ വാങ്ങിവെച്ചിരുന്നു, വീട് മുഴുവന്‍ വിവാഹ സാധനങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ എല്ലാം തകര്‍ന്നു,' അദ്ദേഹം വിതുമ്പിക്കൊണ്ട് പറഞ്ഞു.

അപകടത്തില്‍ മരിച്ച വിദ്യ തന്റെ സഹോദരിയുടെ മകളാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഈ ഒരു മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ഈ നഷ്ടം താങ്ങാനാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • പത്മജയ്ക്കു പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു
  • ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി വില്യമും കെയ്റ്റും; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
  • ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികള്‍ കുറ്റക്കാര്‍
  • മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ തര്‍ക്കം, പിന്നാലെ ഒപ്പിടല്‍
  • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി താഴ്ന്ന് 4.6%ല്‍
  • ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം വാങ്ങിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്ത്
  • സച്ചിനും കുട്ടികള്‍ക്കും ഒപ്പം ക്രിക്കറ്റ് കളിച്ചു വില്യമും കെയ്റ്റും മുംബൈയില്‍
  • മഞ്ഞിനുള്ള 12 മണിക്കൂര്‍ അലേര്‍ട്ട് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്
  • ഇന്ത്യയില്‍ എര്‍ത്ത്ഷോട്ട് പുരസ്‌കാര ചടങ്ങില്‍ വില്യവും കെയ്റ്റും പങ്കെടുക്കും
  • മൈക്രോസോഫ്റ്റ് ആഗോള തകരാര്‍; എന്‍എച്ച്എസ് ഉള്‍പ്പെടെ നിര്‍ണായക സേവനങ്ങള്‍ തടസ്സപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions