നാട്ടുവാര്‍ത്തകള്‍

മൈക്രോസോഫ്റ്റ് ആഗോള തകരാര്‍; എന്‍എച്ച്എസ് ഉള്‍പ്പെടെ നിര്‍ണായക സേവനങ്ങള്‍ തടസ്സപ്പെട്ടു

ആഗോള തലത്തില്‍ മൈക്രോസോഫ്റ്റ് പണിമുടക്കിയതോടെ യുകെയിലെ സുപ്രധാന സേവനങ്ങള്‍ക്ക് തടസം. ആശുപത്രി ജീവനക്കാര്‍ പേപ്പര്‍ രേഖകളിലേക്ക് മടങ്ങിപ്പോകേണ്ട ഗതികേടിലേക്കാണ് ടെക് കമ്പനി തള്ളിവിട്ടത്. ഏതാനും കമ്പനികളെ മാത്രം ആശ്രയിച്ച് സേവനങ്ങള്‍ നല്‍കുന്നതിന്റെ പ്രത്യാഘാതമാണ് ഇതിലൂടെ പുറത്തുവരുന്നത്.

മൈക്രോസോഫ്റ്റ് പ്രതിസന്ധി ഒരു ദിവസം പിന്നിട്ടപ്പോള്‍ രാജ്യത്തെ പല മേഖലകളും 1990-കളിലേക്ക് മടങ്ങിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. കോടതി ജീവനക്കാര്‍ ഫാക്‌സ് മെഷീനുകള്‍ തപ്പിയെടുക്കുകയും, റെയില്‍ യാത്രക്കാരുടെ ഡിജിറ്റല്‍ ടിക്കറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ് വന്നു.

മൈക്രോസോഫ്റ്റ് 365 സ്യൂട്ടിന്റെ ഉത്പന്നങ്ങള്‍ പണിമുടക്കിയതോടെയാണ് ആഗോള തലത്തില്‍ ആശുപത്രികള്‍ മുതല്‍ ബിസിനസ്സുകള്‍ വരെ അവതാളത്തിലായത്. ബ്രിട്ടനിലെ നൂറുകണക്കിന് ആശുപത്രികള്‍, ജിപി സര്‍ജറികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വ്വീസുകള്‍ എന്നിവയെ പ്രശ്‌നം ബാധിച്ചു. എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റ് സമയം സ്ഥിരീകരിക്കാന്‍ കഴിയാതെ വിഷമിച്ചപ്പോള്‍, പ്രിസ്‌ക്രിപ്ഷന്‍ ലഭിക്കാന്‍ കാലതാമസം നേരിടുമെന്ന് ഫാര്‍മസിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി.

ആംബുലന്‍സ് സേവനങ്ങളും ആഘാതം നേരിട്ടു. NHS.net Connect സിസ്റ്റമാണ് ഇമെയിലിനും, മീറ്റിംഗിനും, കലണ്ടറുകള്‍ക്കും, ഫയല്‍ എടുക്കാനും, മറ്റ് കാര്യങ്ങള്‍ക്കുമായി ഒരു മില്ല്യണിലേറെ എന്‍എച്ച്എസ് ജീവനക്കാര്‍ ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റാണ് ഈ സേവനങ്ങള്‍ നല്‍കുന്നത്. സേവനം തടസ്സപ്പെട്ടതോടെ അടിസ്ഥാന ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ പോലും കുഴപ്പത്തിലായി.

നിര്‍ണായക സര്‍ക്കാര്‍ സേവനങ്ങള്‍ ഉള്‍പ്പെടെ ഒരൊറ്റ ടെക്‌നോളജി കമ്പനിയെ ആശ്രയിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

  • പത്മജയ്ക്കു പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു
  • ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി വില്യമും കെയ്റ്റും; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
  • ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികള്‍ കുറ്റക്കാര്‍
  • മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ തര്‍ക്കം, പിന്നാലെ ഒപ്പിടല്‍
  • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി താഴ്ന്ന് 4.6%ല്‍
  • ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം വാങ്ങിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്ത്
  • സച്ചിനും കുട്ടികള്‍ക്കും ഒപ്പം ക്രിക്കറ്റ് കളിച്ചു വില്യമും കെയ്റ്റും മുംബൈയില്‍
  • മഞ്ഞിനുള്ള 12 മണിക്കൂര്‍ അലേര്‍ട്ട് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്
  • ഇന്ത്യയില്‍ എര്‍ത്ത്ഷോട്ട് പുരസ്‌കാര ചടങ്ങില്‍ വില്യവും കെയ്റ്റും പങ്കെടുക്കും
  • വിവാഹ ക്ഷണക്കത്ത് നല്‍കാന്‍ പോയ പ്രതിശ്രുത വധുവും ബന്ധുവും ലോറിയിടിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions