നാട്ടുവാര്‍ത്തകള്‍

മഞ്ഞിനുള്ള 12 മണിക്കൂര്‍ അലേര്‍ട്ട് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്

യുകെയില്‍ 12 മണിക്കൂര്‍ നേരത്തേക്ക് മഞ്ഞിനുള്ള അലേര്‍ട്ട് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. തണുപ്പേറിയ ആര്‍ട്ടിക്ക് കാറ്റ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങിയതോടെയാണ് സാഹചര്യങ്ങള്‍ വരുന്നത്. ചൊവ്വാഴ്ചയോടെ താപനില -8 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് പ്രതീക്ഷ.

ഇതോടെ അന്തരീക്ഷം കൂടുതല്‍ അപകടകരമാകും. കൂടാതെ നോര്‍ത്ത് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ 60 മൈല്‍ വേഗത്തിലുള്ള കാറ്റും തേടിയെത്തും. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് മഞ്ഞിനുള്ള മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പ് നിലവില്‍ വരിക.

ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സ്ട്രാത്‌ക്ലൈഡ്, സൗത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ട്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളിലാണ് ജാഗ്രത ബാധകമാകുക. യാത്രക്കാര്‍ക്കും, സമൂഹങ്ങള്‍ക്കും ദുരിതം സൃഷ്ടിക്കുന്നതിനൊപ്പം ചില മേഖലകളില്‍ വൈദ്യുതി തകരാര്‍ നേരിടുമെന്നും വ്യക്തമായിട്ടുണ്ട്.

ഞായറാഴ്ച മുതല്‍ ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈര്‍പ്പം നിറഞ്ഞ സാഹചര്യമാണ്. ഐസ് രൂപപ്പെടുന്ന സാഹചര്യമായതിനാല്‍ തിങ്കളാഴ്ച വൈകുന്നേരം 6 മുതല്‍ ചൊവ്വാഴ്ച രാവിലെ 10 വരെ മഞ്ഞ ജാഗ്രതയാണ്. സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്ത് ഇംഗ്ലണ്ടിലുമാണ് ഇത് ബാധകം.
താപനില വ്യാപകമായി താഴുകയാണ്. കഴിഞ്ഞ ആഴ്ച വെയില്‍സില്‍ ചില ഭാഗങ്ങളില്‍ -6.6 സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് താഴ്ന്ന താപനില. ഇത് ഈയാഴ്ച കൂടുതല്‍ താഴുമെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്.

  • പത്മജയ്ക്കു പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു
  • ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി വില്യമും കെയ്റ്റും; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
  • ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികള്‍ കുറ്റക്കാര്‍
  • മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ തര്‍ക്കം, പിന്നാലെ ഒപ്പിടല്‍
  • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് അപ്രതീക്ഷിതമായി താഴ്ന്ന് 4.6%ല്‍
  • ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം വാങ്ങിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്ത്
  • സച്ചിനും കുട്ടികള്‍ക്കും ഒപ്പം ക്രിക്കറ്റ് കളിച്ചു വില്യമും കെയ്റ്റും മുംബൈയില്‍
  • ഇന്ത്യയില്‍ എര്‍ത്ത്ഷോട്ട് പുരസ്‌കാര ചടങ്ങില്‍ വില്യവും കെയ്റ്റും പങ്കെടുക്കും
  • മൈക്രോസോഫ്റ്റ് ആഗോള തകരാര്‍; എന്‍എച്ച്എസ് ഉള്‍പ്പെടെ നിര്‍ണായക സേവനങ്ങള്‍ തടസ്സപ്പെട്ടു
  • വിവാഹ ക്ഷണക്കത്ത് നല്‍കാന്‍ പോയ പ്രതിശ്രുത വധുവും ബന്ധുവും ലോറിയിടിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions