149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
ഇറാന്‍- യുഎസ്, ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തടസപ്പെട്ട വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു.149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന ആദ്യ വിമാനമാണിത്. ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമായി. കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്കുള്ള ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സപ്രസ് സര്‍വീസുകള്‍ ഇന്ന് രാവിലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി. കുടുങ്ങിക്കിടന്ന യാത്രക്കാര്‍ക്കായി പ്രത്യേക സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്.
ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
More »
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
ഇസ്രയേല്‍- യുഎസ് ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ലോകത്തെ എണ്ണപ്രവാഹം സ്തംഭിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ആഗോള എണ്ണപ്രവാഹം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ആഗോള എണ്ണവിതരണത്തിന്റെ മൂന്നിലൊന്നും നടക്കുന്ന പ്രധാനപ്പെട്ട ഇടനാഴിയാണ് തടസപ്പെട്ടിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം നാലാം ദിനത്തിലേക്ക് കടന്നതോടെയാണ് ഹോര്‍മൂസ് കടലിടുക്ക് അടച്ച് ഇറാന്‍ നിര്‍ണായക നീക്കം നടത്തിയത്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്നും കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനും നേരെ ഇറാന്‍ വെടിയുതിര്‍ക്കുമെന്നും ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോകത്തെ എണ്ണക്കപ്പലുകള്‍ കടന്നു പോകുന്ന പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചുകൊണ്ട് ലോകവ്യാപാരത്തിന്റെ നട്ടെല്ല്
More »
ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
മാന്നാറില്‍ രണ്ട് കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ മൂത്തമകള്‍ മരിച്ചു. ആലുംമൂട് ജംഗ്ഷന്‍ പുല്ലോളിമുക്ക് തെള്ളിയില്‍ കിഴക്കേതില്‍ ശിവശൈലം വീട്ടില്‍ ശിവനന്ദ(12)യാണ് ഇന്നലെ രാത്രി 10 മണിയോടെ മരിച്ചത്. വിഷം കഴിച്ചതിന് പിന്നാലെ പിതാവ് മനോജ് ഇന്നലെ മരിച്ചിരുന്നു. പിന്നാലെയാണ് മൂത്ത മകളുടെ മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. ഇളയമകള്‍ ശിവകീര്‍ത്തന ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
മാന്നാര്‍ ശ്രീഭുവനേശ്വരി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവനന്ദ. ഇന്നലെ സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കാറില്‍ വച്ചാണ് മനോജ് വിഷം കലര്‍ത്തിയ ജ്യൂസ് കുട്ടികള്‍ക്ക് നല്‍കിയത്. പിന്നാലെ മനോജും ജ്യൂസ് കുടിച്ചു. എന്നാല്‍ കൈപ്പാണെന്ന് പറഞ്ഞ് ഇളയ മകള്‍ ശിവഗംഗ ജ്യൂസ് തുപ്പിക്കളഞ്ഞു.
തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ മൂവരെയും അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട
More »
ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
വിവാദമായ ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തര്‍. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി റൗസ് അവന്യൂകോടതിയുടേതാണ് ഉത്തരവ്. ഗൂഢാലോചന തെളിയിക്കാനായില്ല എന്ന് കോടതി നിരീക്ഷിച്ചു.
കെജ്രിവാളിനെതിരെ തെളിവുകളുടെ അഭാവമുണ്ടെന്ന് കോടതി കുറ്റപ്പെടുത്തി. ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കാന്‍ തെളിവുകള്‍ നല്‍കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലമില്ലെന്ന് കണ്ടെത്തിയാല്‍, കോടതിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ അത് ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
സിസോദിയയ്‌ക്കെതിരായ കേസ് തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് കെജ്രിവാളിനെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും കോടതി പറഞ്ഞു. കേസില്‍ പൊതുപ്രവര്‍ത്തകനായ
More »
വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
കണ്ണൂര്‍ : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്നു തെളിയിക്കാന്‍ കുഴിമന്തി ചലഞ്ചുമായി കെഎസ്‌യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ വെച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് കുഴിമന്തി നല്‍കുന്ന ചലഞ്ചാണ് കെഎസ്‌യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി നടത്തുന്നത്. വീണാ ജോര്‍ജിനെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും മറ്റും നടക്കുമ്പോളാണ് ചലഞ്ചുമായി കെഎസ്‌യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് ഒരു പവന്‍ സ്വര്‍ണമാണ് യൂത്ത് കോണ്‍ഗ്രസ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേതാണ് പ്രഖ്യാപനം.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ച്
More »
'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ എന്തോ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്ന് എഫ്‌ഐആര്‍. 'കൊല്ലെടാ' എന്ന് അക്രോശിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. മന്ത്രിയെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഗണ്‍മാനെയും അക്രമിച്ചതായാണ് എഫ്‌ഐആര്‍. മന്ത്രിയുടെ ഗണ്‍മാന്‍ എം എസ് അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെലീസ് കേസെടുത്തത്.
മന്ത്രി വീണാ ജോര്‍ജും പരാതിക്കാരനായ ഗണ്‍മാനും തിരുവനന്തപുരത്തേക്ക് വന്ദേഭാരത് എക്സ്പ്രസില്‍ പോകുന്നതിനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ എന്‍ട്രന്‍സിലെത്തിയപ്പോഴായിരുന്നു സംഭവം. അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കയറി കരിങ്കൊടി കാണിച്ച് മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും കൊല്ലെടാ എന്ന് ആക്രോശിച്ച് കൊണ്ടും
More »
കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
കണ്ണൂര്‍ : കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങള്‍. പ്രതിഷേധക്കാര്‍ തന്നെ മര്‍ദിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കഴുത്തിനും കെെയ്‌ക്കുമാണ് പരിക്കേറ്റത് എന്ന് മന്ത്രി പറഞ്ഞു. മന്ത്രിയെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വധശ്രമത്തിന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. വ്യാപക പ്രതിഷേധത്തിനു സിപിഎം ആഹ്വാനം ചെയ്തു.
വന്ദേഭാരത് ട്രെയിനില്‍ മന്ത്രി യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുവച്ചാണ് പ്രതിഷേധമുണ്ടായത്. മന്ത്രി ഒരുവശത്തുകൂടി കടന്നുപോകുമ്പോള്‍ മന്ത്രിക്കുനേരെ പ്രതിഷേധക്കാര്‍ തള്ളിക്കയറി വരികയായിരുന്നു. സ്പീക്കറും റയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. മന്ത്രിയെ സമരക്കാര്‍ ആക്രമിച്ചെന്ന് സ്പീക്കറും പറഞ്ഞു.
കത്രിക വിവാദത്തിനു പിന്നാലെ
More »
ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
ആലപ്പുഴ തുറവൂരില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തിയെന്ന് സംശയം. അമ്മയുടെ മൃതദേഹം താന്‍ കുഴിച്ചുമൂടി എന്ന മകന്റെ വെളിപ്പെടുത്തലാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. പള്ളിത്തോടുകാട് നികര്‍ത്ത് രാധ(75) യുടെ മൃതദേഹമാണ് രഹസ്യമായി മറവുചെയ്തത്. സംഭവത്തില്‍ മകന്‍ ഗിരീഷ് പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്‌കരിച്ചെന്ന് ഗിരീഷ് പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം താന്‍ വീട്ടിലെത്തിയപ്പോള്‍ അമ്മ മരിച്ചുകിടക്കുന്നത് കണ്ടുവെന്നും, കുഴിയെടുത്ത് താന്‍ തന്നെ കുഴിച്ചുമൂടിയെന്നുമായിരുന്നു ഗിരീഷ് പറഞ്ഞത്. ശേഷം മൂന്ന് കല്ലുകള്‍ ആ ഭാഗത്ത് വെച്ചു.
സ്ഥിരം മദ്യപാനിയാണ് ഗിരീഷ്. അമിതമായി മദ്യപിച്ച ശേഷം ഇയാള്‍ അമ്മയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നു. ഈ പശ്ചാത്തലം ഉള്ളതുകൊണ്ട് നാട്ടുകാര്‍ക്ക് ഇതൊരു കൊലപാതകമായിരുന്നോ എന്ന് സംശയം തോന്നുകയായിരുന്നു. രാധയുടെ മൃതദേഹം പൊലീസ്
More »
'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലുമൊത്തുള്ള അഭിമുഖത്തെ തങ്ങള്‍ പരിഹസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയുമായുള്ള അഭിമുഖത്തിന്റെ പേരും ഇരുവര്‍ എന്നായിരുന്നുവെന്നും പേരെങ്കിലും മാറ്റമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു. പുതുയുഗയാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍.
തെരഞ്ഞെടുപ്പടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. ശമ്പള പരിഷ്‌കരണ കമ്മീഷനെയും പിഎസ്സി പ്രായപരിധിയേയും ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ വിമര്‍ശനം. സര്‍ക്കാര്‍ കൃത്യമായ നിയമനങ്ങള്‍ നല്‍കിയില്ല. ഉദ്യോഗാര്‍ത്ഥികള്‍ പലതരത്തിലുള്ള സമരങ്ങള്‍ നടത്തി. പിന്‍വാതില്‍ നിയമനങ്ങളില്‍ റെക്കോര്‍ഡ് ഇട്ട സര്‍ക്കാരാണിത്. എന്നിട്ടാണ് പോകുന്ന സമയത്ത് പിഎസ്സിയുടെ പ്രായം കൂട്ടി എന്ന പ്രഖ്യാപനം നടത്തുന്നത്.
ജെ
More »