മലയാളത്തിലും ഇംഗ്ലീഷിലും ബൈബിള്‍ പകര്‍ത്തി എഴുതി യുകെ മലയാളി
വിശ്വാസവഴിയില്‍ പുതുചരിത്രം രചിച്ചു മലയാളത്തിലും ഇംഗ്ലീഷിലും ബൈബിള്‍ പകര്‍ത്തി എഴുതി യുകെ മലയാളി . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാംഗമായ സൈമണ്‍ സേവ്യര്‍ കോച്ചേരിയാണ് വിശുദ്ധ ഗ്രന്ഥം സ്വന്തം കൈപ്പടക്കൊണ്ട് എഴുതിപൂര്‍ത്തീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രോട്ടോ സിന്‍ജെലൂസായ ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ഡയറക്ടറായിരിക്കുന്ന ചീം ലണ്ടനിലെ വി. ജോണ്‍ മരിയ വിയാനി മിഷന്‍ അംഗമാണ് ഇദ്ദേഹം.
ജീവിതപങ്കാളി റോസമ്മയോടൊപ്പം വിശ്വാസപരിശീലന അധ്യാപകനായി 10 വര്‍ഷത്തോളം സേവനം ചെയ്ത സൈമണ്‍ 34 അള്‍ത്താര ശുശ്രൂഷകര്‍ക്ക് പരിശീലനം നല്‍കിക്കൊണ്ടും കത്തോലിക്ക വിശ്വാസത്തിന് സാക്ഷ്യമേകുകയാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ കറുകച്ചാല്‍ കൂത്രപള്ളി സെന്റ് മേരീസ് പള്ളിയാണ് മാതൃ ഇടവക. സൈമണിന്റെ മൂത്തമകന്‍ ഡീക്കന്‍ ടോണി റോമില്‍ വൈദിക പഠനം നടത്തുകയാണ്. ഇളയമകന്‍ ടോം മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്.
More »
ഒമ്പതുമാസത്തെ ബഹിരാകാശവാസത്തിന് ശേഷം സുനിതാവില്യംസും വില്‍മോറും ഭൂമിയിലേയ്ക്ക് തിരിച്ചു
ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വങ്ങള്‍ക്കും ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും തിരിച്ചുവരവില്‍. സുനിതയുമായുള്ള യാത്രാപേടകം രാവിലെ പത്തരയോടെ ബഹിരാകാശ നിലയവുമായുള്ള (ഐഎസ്എസ്) ബന്ധം വേര്‍പെടുത്തി ഭൂമിയിലേയ്ക്ക് തിരിച്ചു. നാളെ പുലര്‍ച്ചെ 3.30ന് ഇവര്‍ ഭൂമിയില്‍ എത്തുമെന്നാണു നിഗമനം.
2024 ജൂണ്‍ മുതല്‍ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുകയായിരുന്നു.
ക്രൂ-9 സംഘത്തിലെ നാല് പേരും യാത്രാ പേടകമായ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലുണ്ട്. സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരാണ് ക്രൂ-9 സംഘത്തിലുള്ളത്. ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക പ്രശ്‌നം നേരിട്ടതോടെയാണ് ബഹിരാകാശനിലയത്തില്‍ സുനിതയ്ക്കും വില്‍മോറിനും 9 മാസം താമസം വേണ്ടി വന്നത്. ക്രൂ-10 ബഹിരാകാശ ഗവേഷണ സംഘം അന്താരാഷ്ട്ര
More »
വിശ്വസ്തര്‍ക്കു സ്ഥാനങ്ങള്‍; നിലമൊരുക്കി പിണറായി
രണ്ടു ദശാബ്ദം മുമ്പ് വിഎസ് പക്ഷത്തെ വെട്ടിനിരത്തി 'മിന്നല്‍പിണറായി' യായി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയ പിണറായി വിജയന്‍ പാര്‍ട്ടിയിലെ വിരമിക്കല്‍ പ്രായത്തിലും കരുത്തു കാട്ടി. തനിക്കു ഭീഷണിയാകാനിടയുള്ളവരെയും വരുതിയില്‍ നില്‍ക്കാത്തവരെയും ഒഴിവാക്കി വിശ്വസ്ഥര്‍ക്കും കൂറുകാണിക്കുന്നവര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ നേടിക്കൊടുത്തു നിലമൊരുക്കുകയാണ് പിണറായി. എന്നാല്‍ പതിവിനു വിപരീതമായി ഇതിന്റെ പേരില്‍ പലഭാഗത്തുനിന്നും മുറുമുറുപ്പ് ഉയരുന്നുണ്ട്.
ചിലരുടെയെല്ലാം പ്രതിഷേധ ശബ്ദം വെളിയിലാണ് എന്നതാണ് കൊല്ലം സമ്മേളനത്തിന് ശേഷമുണ്ടായ പാര്‍ട്ടി ക്യാമ്പിലെ സ്ഥിതി. സംസ്ഥാന സമിതിയില്‍ നിന്ന് തഴയപ്പെട്ടവരും സംസ്ഥാന സെക്രട്ടറിയേറ്റിലെത്തുമെന്ന് പ്രതീക്ഷിച്ചിട്ട് നടക്കാതെ പോയവരുമെല്ലാം അസംതൃപ്തിയുടെ ശബ്ദം ഉയര്‍ത്തി കഴിഞ്ഞു. പാര്‍ട്ടിയ്ക്കുള്ളിലെ കണ്ണൂര്‍ ലോബിയിങിനെതിരേയും പല പ്രവണതകള്‍ക്കെതിരേയും
More »
ഓട്ടിസം പരിചരണത്തിലെ മിനു സ്പര്‍ശം
ഓട്ടിസം കുട്ടികള്‍ക്ക് മിനു ഏലിയാസ് കൂട്ടുകാരിയും അമ്മയും ടീച്ചറും ഒക്കെയാണെങ്കില്‍ ആ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഒരേസമയം സുഹൃത്തും വഴികാട്ടിയും കേള്‍വിക്കാരിയുമൊക്കെയാണ്. കഴിഞ്ഞ ആറര വര്‍ഷമായി മിനു ഏലിയാസിന്റെ ലോകം ഓട്ടിസം കുട്ടികള്‍ക്കൊപ്പമാണ്. 2018 ഒക്ടോബര്‍ 19ന് സുഹൃത്ത് ജലീഷ് പീറ്ററിനൊപ്പം കോട്ടയം ജില്ലയിലെ കോതനല്ലൂരിലെ ലിസ കാമ്പസില്‍ ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഓട്ടിസം (ലിസ) സ്ഥാപിക്കുമ്പോള്‍ ഇത്രയുമൊന്നും വിചാരിച്ചിരുന്നില്ലെന്ന് മിനു പറഞ്ഞു.
'സൗഹൃദത്തിലൂടെ, വഴിതെറ്റി ഓട്ടിസം മേഖലയില്‍ വന്നതാണ് ഞാന്‍. എന്തെങ്കിലുമൊക്കെ സമൂഹത്തിന് ചെയ്യണം. തെരഞ്ഞെടുക്കുന്ന മേഖലയില്‍ കയ്യൊപ്പ് രേഖപ്പെടുത്തണം. നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ആ മേഖലയില്‍ പ്രവര്‍ത്തിക്കണം, ഇത് മാത്രമേ തുടക്കത്തില്‍ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. ഓട്ടിസം സ്കൂള്‍ എന്ന ഒരു സോഷ്യല്‍ ഇനിഷ്യേറ്റീവിനെക്കുറിച്ച്
More »
യുകെ ഫാമിലി വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സമൂഹ മാധ്യമ താരത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍
യുകെ ഫാമിലി വീസ തട്ടിപ്പ് കേസില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ അന്ന ഗ്രേസിന്റെ ഭര്‍ത്താവ് അറസ്റ്റില്‍. വയനാട് കല്‍പ്പറ്റ സ്വദേശിയായ ജോണ്‍സനാണ് അറസ്റ്റിലായത്. യുകെയിലേക്ക് കുടുംബ വീസ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 44 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കേസില്‍ അന്ന ഗ്രേസും പ്രതിയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ നാല് എഫ്ഐആര്‍ നിലവിലുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.
അതേസമയം സംഭവത്തില്‍ പ്രതികരണവുമായി അന്ന രംഗത്തുവന്നു. 'ഒരു വിഡിയോ ചെയ്തതിന്റെ ഭാഗമായുള്ളതാണ് നിലവിലെ എഫ്ഐആറുകള്‍. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിളിപ്പിച്ചപ്പോഴെല്ലാം സ്റ്റേഷനില്‍ പോയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ല'. വളരെ അവിചാരിതമായാണ് കഴിഞ്ഞ ദിവസം തന്റെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും കേസുമായി അദ്ദേഹത്തിന്
More »
ലണ്ടന്‍ സ്വദേശിയുടെ ഭാര്യയും മലയാളിയുമായ സൗമ്യ യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി
ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ പ്രതിനിധിയായി നിയമിതയായി കണ്ണൂർ പയ്യന്നൂര്‍ സ്വദേശി രാജേശ്വരന്‍ നായരുടെ മകള്‍ സൗമ്യ. 2014-ല്‍ ദുബായ് എംബസിയില്‍ സൗമ്യ ജോലിചെയ്തിരുന്നു. 'നേരത്തേ അവള്‍ എന്റെ മകളായാണ് അറിയപ്പെട്ടത്. ഇന്ന് അവളുടെ അച്ഛനായി ഞാന്‍ അറിയപ്പെടുന്നു. അവള്‍ രാജ്യത്തിന്റെ ഉന്നത തീരുമാനങ്ങള്‍ അവതരിപ്പിക്കുന്ന ഒരാളായി മാറുമ്പോള്‍ ഏറെ അഭിമാനമുണ്ട്'- സൗമ്യയുടെ അച്ഛന്‍ രാജേശ്വരന്‍ നായരുടെ വാക്കുകള്‍. അമ്മ വാസന്തിയ്ക്കും മകളുടെ നേട്ടത്തില്‍ വലിയ അഭിമാനമാണ്.
അച്ഛന് ഗുജറാത്തില്‍ ബിസിനസായതു കാരണം സൗമ്യയുടെ സ്‌കൂള്‍ വിദ്യാഭ്യാസം കേരളത്തിലായിരുന്നില്ല. ഗുജറാത്ത് ചന്ദ്രബാല മോദി അക്കാദമിയിലായിരുന്നു പഠനം. സ്‌കൂളില്‍ എല്ലാ ക്ലാസിലും ഒന്നാമതായിരുന്നു. പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പിടാന്‍ പോകുമ്പോള്‍ അധ്യാപകര്‍ പറയും 'സൗമ്യ ഈസ് ഗോള്‍ഡ്'. പ്ലസ് ടു കഴിഞ്ഞശേഷം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഭട്ടാചാര്യയാണ്
More »
മലയാളി ഡോക്ടര്‍ ദമ്പതിമാരുടെ 7.5 കോടി തട്ടി; ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍
മലയാളി ഡോക്ടര്‍ ദമ്പതിമാരില്‍ നിന്ന് ഓണ്‍ലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസില്‍ രണ്ട് ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍. തായ്‌വാനില്‍ താമസിക്കുന്ന വെയ് ചുങ് വാന്‍, ഷെന്‍ ഹോ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് പോലീസ് പിടികൂടിയ പ്രതികളെ കേരളാ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കേരളത്തില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പാണ് ഇതെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ജൂണിലാണ് തട്ടിപ്പ് നടന്നത്. ഓഹരി വിപണിയില്‍ അമിതലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 20 തവണയായാണ് പ്രതികള്‍ ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് തട്ടിയെടുത്തത്. തങ്ങള്‍ തട്ടിപ്പിനിരയായെന്ന് മനസിലായതിനുപിന്നാലെ ദമ്പതികള്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് സ്വദേശികളായ അനസ്, പ്രവീഷ്, അബ്ദുള്‍ സമദ്
More »
ഭര്‍ത്താക്കന്മാരുടെ മദ്യപാനത്തില്‍ സഹികെട്ട് വീട്ടുവിട്ടിറങ്ങിയ യുവതികള്‍ പരസ്പരം വിവാഹം കഴിച്ചു
മദ്യപാനികളായ ഭര്‍ത്താക്കന്മാരുടെ പ്രവൃത്തികളില്‍ സഹികെട്ട് വീട്ടുവിട്ടിറങ്ങിയ രണ്ടു യുവതികള്‍ പരസ്പരം വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ആണ് സംഭവം. കവിത, ബബ്ലു എന്ന ഗുഞ്ച എന്നിവരാണ് വിവാഹിതരായത്. വ്യാഴാഴ്ച വൈകുന്നേരം ദേവ്റയിലെ ചോട്ടി കാശി എന്നും അറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.
ക്ഷേത്ര പൂജാരി ഉമാ ശങ്കര്‍ പാണ്ഡെയാണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. വരന്റെ വേഷം ധരിച്ച് എത്തിയ ഗുഞ്ച കവിതയ്ക്ക് സിന്ദൂരം ചാര്‍ത്തുകയും പരസ്പരം വരണമാല്യം കൈമാറുകയും ചെയ്തു. അതേസമയം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തങ്ങള്‍ ആദ്യം പരിചയപ്പെട്ടതെന്നും സമാനമായ സാഹചര്യങ്ങളാണ് തങ്ങളെ അടുപ്പിച്ചതെന്നും ഇരുവരും പറഞ്ഞു. ഭര്‍ത്താക്കന്മാരില്‍ നിന്ന് ഇരുവരും ഗാര്‍ഹിക പീഡനം നേരിട്ടുവെന്നും വെളിപ്പെടുത്തി. തുല്യ ദുഃഖിതരായിരുന്നു ഇരുവരും.
അതേസമയം, ഭര്‍ത്താക്കന്മാരുടെ മദ്യപാനവും മോശമായ
More »
യുകെ സന്ദര്‍ശനത്തിനൊരുങ്ങവേ പറ്റിക്കപ്പെട്ടെന്ന് ഡോ സൗമ്യ സരിന്‍
സോഷ്യന്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ് ഡോ സൗമ്യ സരിന്‍ . ശിശുരോഗ വിദഗ്ധയായ അവരുടെ വീഡിയോകള്‍ ചര്‍ച്ചയായിരുന്നു. പാലക്കാട് തിരഞ്ഞെടുപ്പില്‍ ഡോ സരിന്‍ മത്സരിച്ചതോടെ ഡോ സൗമ്യ സരിന്റെ നിലപാടുകളും ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ ദിവസം ഡോ സൗമ്യ സരിന്‍ തന്റെ യുകെ യാത്രയ്ക്കായി തയ്യാറെടുക്കുന്ന സമയം ഉണ്ടായ മോശം അനുഭവം ലൈവ് വീഡിയോയിലൂടെ പങ്കുവച്ചത് ചര്‍ച്ചയായി. സാധാരണ ട്രിപ്പ് പോകുമ്പോള്‍ വിശ്വസനീയ ഏജന്‍സികള്‍ വഴിയാണ് യാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പതിവിന് വിപരീതമായി യുകെ യാത്രയില്‍ സ്വന്തമായി ടിക്കറ്റുകളും റൂമുകളും ബുക്ക് ചെയ്യാനും യാത്ര ചെയ്യാനുമാണ് ഡോക്ടര്‍ പ്ലാന്‍ ചെയ്തത്. ഇതിന്റെ ഭാഗമായാണ് ബര്‍മ്മിങ്ഹാമില്‍ നിന്നുള്ള ഒരു മലയാളി അവരുടെ ഏതോ സുഹൃത്തിന്റെ പരിചയത്തിന്റെ പേരില്‍ രംഗപ്രവേശനം ചെയ്തത്. അദ്ദേഹം സൗമ്യയ്ക്ക് വേണ്ടി എയര്‍ടിക്കറ്റ് ബുക്ക് ചെയ്യുകയും വിശ്വാസം ആര്‍ജിക്കുകയും ചെയ്തു.
More »