ഡല്‍ഹിയില്‍ വീണ്ടും ബസില്‍ കൂട്ടബലാത്സംഗം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
രാജ്യതലസ്ഥാനത്ത് വീണ്ടും നടുക്കുന്ന ക്രൂരത. സ്വകാര്യ ബസില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ബസ് ഡ്രൈവറും കണ്ടക്ടറുമാണ് അതിക്രമം നടത്തിയത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. സംഭവം നടന്ന സ്ലീപ്പര്‍ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ദില്ലിയിലെ റാണി ബാഗ് മേഖലയില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. പിതാംപുര സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. മംഗോള്‍പുരിയില്‍ ഉള്ള ഫാക്ടറിയിലെ ജീവനക്കാരിയായ യുവതി, പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ആണ് ബസില്‍ ബലംപ്രയോഗിച്ചു കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
സമയം ചോദിക്കാനെന്ന വ്യാജേന യുവതിയുടെ സമീപത്തെത്തിയ ജീവനക്കാരന്‍, യുവതിയെ ബലമായി ബസിലേക്ക് കയറ്റുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന്, നംഗ്ലോയ്
More »
രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി; എം എല്‍ എമാരുടെ യോഗത്തില്‍ പങ്കെടുക്കില്ല
ആലപ്പുഴ : വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുതിര്‍ന്നനേതാവ് രമേശ് ചെന്നിത്തല. തന്നെ വിളിച്ച കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയോടും രാഹുല്‍ഗാന്ധിയോടും ഇക്കാര്യം രമേശ് ചെന്നിത്തല നേരിട്ട് പ്രകടിപ്പിക്കുകയും ചെയ്ത. തന്റെ പ്രവര്‍ത്തിപരിചയവും സീനിയോരിറ്റിയും അവഗണിച്ചത് ശരിയായില്ലെന്നായിരുന്നു രമേശിന്റെ പ്രതികരണം.
മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാട് രമേശ് ചെന്നിത്തല എടുത്തതായും അദ്ദേഹം തിരുവനന്തപുരം വിട്ടുപോയതായും സൂചനയുണ്ട്. ഇതിനൊപ്പം കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് പങ്കെടുക്കില്ലെന്നും വിവരമുണ്ട്. കോണ്‍ഗ്രസിലെ തന്റെ പ്രവര്‍ത്തിപരിചയവും സീനിയേറിറ്റിയും പരിഗണിച്ച് തനിക്ക് തന്നെ മുഖ്യമന്ത്രിസ്ഥാനമെന്ന് ഉറപ്പിച്ചയാളാണ് രമേശ് ചെന്നിത്തല.
എന്നാല്‍ ആദ്യം മുതല്‍ തന്നെ വി.ഡി.
More »
5 വര്‍ഷത്തെ പോരാട്ടം; വി.ഡിയെ ഹൈക്കമാന്റിന് അവഗണിക്കാനായില്ല
തിരുവനന്തപുരം : ജനവികാരം അവഗണിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് ആയില്ല. ഉപനേതാവായും പ്രതിപക്ഷ നേതാവായും പത്തുവര്‍ഷം സതീശന്‍ കാട്ടിയ മികവിന് പാര്‍ട്ടിയ്ക്ക് നന്ദി കാണിക്കേണ്ടിവന്നു. തുടര്‍ച്ചയായി ആറു തവണ ഒരേ മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയാണ് വി.ഡി. സതീശന്‍ കോണ്‍ഗ്രസിന്റെ വിശ്വാസം കാത്തത്. കടുത്ത ഒരു തെരഞ്ഞെടുപ്പിനെയും പാര്‍ട്ടിക്കുള്ളിലെ തന്നെ കരുത്തന്മാരായ രണ്ടു നേതാക്കുടെയും പ്രതിബന്ധത്തെ മറികടന്നാണ് സതീശന്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. ശക്തമായ മത്സരത്തിനൊടുവില്‍ സതീശന്റെ കഴിവിനെ ഹൈക്കമാന്റ് വിശ്വസിക്കുകയായിരുന്നു.
2001 മുതല്‍ പറവൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി.ഡി.സതീശന്‍ രാഷ്ട്രീയ പ്രവര്‍ത്തകന് പുറമേ അഭിഭാഷകന്‍ കൂടിയാണ്. 1964 ല്‍ ജനിച്ച വടശ്ശേരി ദാമോദരന്‍ സതീശന്‍ 10 വര്‍ഷത്തോളം കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി അദ്ദേഹം പ്രാക്ടീസ് ചെയ്ത ശേഷമാണ്
More »
പട നയിച്ചവന്‍ തന്നെ ഭരിക്കും; വി.ഡി. സതീശന്‍ കേരളാമുഖ്യമന്ത്രി
ന്യൂഡല്‍ഹി : ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേരളാമുഖ്യമന്ത്രിയാകും. പത്തുദിവസം നീണ്ടുനിന്ന ആകാംഷയ്ക്കും അനിശ്ചിതത്വത്തിനും ശേഷം ഹൈക്കമാന്റ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് രാവിലെ നടന്ന ഹൈക്കമാന്റ് നേതാക്കളുടെ കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് വി.ഡി.സതീശനെ തന്നെ കേരളത്തെ നയിക്കാന്‍ തെരഞ്ഞെടുത്തത്. ഇടതുപക്ഷത്തിന്റെ പത്തുവര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് യുഡിഎഫിനെ തിരികെ് കൊണ്ടുവന്നത് വി.ഡി. സതീശന്റെ നേതൃത്വത്തിലായിരുന്നു.
നേരത്തേ 102 സീറ്റുകള്‍ നേടി വന്‍ വിജയം നേടിയതിന് പിന്നാലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി രംഗത്ത് വരികയായിരുന്നു. ഇന്ന് രാവിലെ തന്നെ വി.ഡി. സതീശന്‍ ആലുവയിലെ വീട്ടില്‍ നിന്നും കുടുംബസമേതം
More »
നാടകാന്തം മുഖ്യമന്ത്രി തീരുമാനമായി; പ്രഖ്യാപനം വ്യാഴാഴ്ച
പത്തു ദിവസത്തിലേറെ നീണ്ട ഗ്രൂപ്പുകളിയ്ക്കും പാരവയ്പ്പിനും പിന്നാലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരെന്നു തീരുമാനമായി. പ്രഖ്യാപനം വ്യാഴാഴ്ച നടക്കും. പ്രഖ്യാപനത്തിന്റെ അനന്തരഫലം എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയായെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. അതേസമയം ഡല്‍ഹിയിലെ രാജാജി റോഡിലുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ച പൂര്‍ത്തിയായി.
കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടുനിന്നു. ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി ഖര്‍ഗെയുടെ വസതിയില്‍ നിന്ന് പുറത്തേക്ക് പോയി. ഏറെ ആകാംക്ഷയോടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കുകയാണ് കേരളം. കെ സി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും
More »
തമിഴ്‌നാട്ടില്‍ 717 ടാസ്മാക് മദ്യശാലകള്‍ പൂട്ടാന്‍ വിജയ് സര്‍ക്കാര്‍ ഉത്തരവ്
ചെന്നൈ : തമിഴ്‌നാട്ടില്‍ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന 717 ടാസ്മാക് മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടാഴ്ചയ്ക്കകം നടപടി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പരിശോധനയില്‍ 276 മദ്യശാലകള്‍ ആരാധനാലയങ്ങള്‍ക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികിലും, 255 എണ്ണം ബസ് സ്റ്റാന്‍ഡുകള്‍ക്ക് സമീപവും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.
500 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകളെയാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനും മദ്യവില്‍പ്പന നിയന്ത്രിക്കാനുമാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
More »
അപൂര്‍വമായ മാരക ഫംഗസ് ബാധമൂലം ഇന്ത്യന്‍ ടെക്കിക്ക് അമേരിക്കയില്‍ ദാരുണാന്ത്യം
അപൂര്‍വ ഫംഗസ് ബാധ മൂലം കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ ടെക്കിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ജോലി ചെയ്തിരുന്ന മുപ്പത്തിയേഴുകാരനായ ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ചിരഞ്ജീവി കൊല്ലയാണ് മരണപ്പെട്ടത്. ഒരു മാസം നീണ്ടുനിന്ന കഠിനമായ പോരാട്ടത്തിനൊടുവില്‍ വാലി ഫീവര്‍ എന്ന ഫംഗസ് അണുബാധയെത്തുടര്‍ന്ന് 37കാരന്‍ മരണത്തിന് കീഴടങ്ങിയത്. കാലിഫോര്‍ണിയയിലെ വാള്‍നട്ട് ക്രീക്കിലുള്ള കൈസര്‍ പെര്‍മനന്റ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ പവനി മറെല്ലയും അഞ്ച് വയസ്സുകാരനായ മകന്‍ വിഹാനും ഉള്‍പ്പെടുന്നതാണ് കുടുംബം.
ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ സാധാരണ പനിയുടെ ലക്ഷണങ്ങളോടെയാണ് അസുഖം ആരംഭിച്ചത്. ചുമയും ചെറിയ പനിയും കണ്ടതിനെത്തുടര്‍ന്ന് സാധാരണ ചികിത്സകള്‍ നടത്തിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തില്‍
More »
'അഴകിയ തമിഴ് മകന്‍'; തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ്
ടിവികെ അധ്യക്ഷന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഞായര്‍ രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ ആണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം പങ്കെടുത്തു.
വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതിഥിയായി എത്തിയ നടി തൃഷയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായത്. ചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തിലേക്ക് തൃഷ എത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായത്.
വേദിയിലെത്തിയ നടി വിജയ്‌യുടെ കുടുംബാംഗങ്ങളെയും ഏറ്റവും അടുത്ത സുഹൃത്തുക്കളെയും നേരില്‍ കണ്ട് ആശ്ലേഷിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്നതും വിഡിയോയില്‍ കാണാം. വേദിയിലെത്തിയ തൃഷയെ വാത്സല്യത്തോടെ നോക്കുന്ന വിജയുടെ അമ്മയുടെ ദൃശ്യങ്ങളും ശ്രദ്ധ നേടുകയാണ്.
അമ്മ ഉമാ കൃഷ്ണനൊപ്പമാണ്
More »
ജനത്തെ വെല്ലുവിളിച്ചു കെ സിയുടെ പിന്‍വാതില്‍ പ്രവേശം
കഴിഞ്ഞ അഞ്ചുവര്‍ഷം പ്രതിപക്ഷത്തെ നയിച്ച, ഗ്രൂപ്പുകള്‍ക്കതീതമായി പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ,
ഒടുക്കം മുന്നണിയെ സെഞ്ചുറിയ്ക്കപ്പുറം എത്തിച്ച വിഡി സതീശനെ പിന്നില്‍ നിന്ന് വീഴ്ത്താനുള്ള കെ സി വേണുഗോപാലിന്റെ നീക്കം ജനത്തോടുള്ള കടുത്ത വെല്ലുവിളി. എ ഐ സിസി ജനറല്‍ സെക്രട്ടറി, ഹൈക്കമാന്‍ഡിന്റെ അടുപ്പക്കാരന്‍, ഗ്രൂപ്പ് നേതാവ് എന്നീ ലേബലിലാണ്, എംപിയായ കെ സി പിന്‍വാതില്‍ പ്രവേശത്തിലൂടെ മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുന്നതു. തങ്ങളെ ജയിപ്പിച്ചു വിട്ട ജനത്തിന്റെ മുന്നിലുള്ള ഈ പൊറാട്ടുനാടകം വ്യാപക പ്രതിഷേധത്തിനു വഴിവച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് കേന്ദ്രനിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയില്‍ വി.ഡി. സതീശന്‍ വ്യക്തമാക്കിയതാ യാണ് വിവരം. കേന്ദ്ര നിരീക്ഷകരെയും ഹൈക്കമാന്റിനെയും വെട്ടിലാക്കുന്നതാണ് തീരുമാനം.
നിര്‍ണ്ണായകമായ
More »