തമ്മില്‍ത്തല്ലിനൊടുവില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പാലക്കാട് : നേതൃത്വവുമായി ഇടഞ്ഞ് നിന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വന്‍ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോണ്‍ഗ്രസ് നേതാക്കളൊരുക്കിയത്.
ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപി നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയത്. ഒരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തനിക്ക് പാര്‍ട്ടിക്കുളില്‍ നേരിടേണ്ടി വന്ന അവഗണനകള്‍ സന്ദീപ് അറിയിച്ചിരുന്നു.
പിന്നീട് സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് ചേക്കേറിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സന്ദീപ് വാര്യരെ മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍ പരസ്യമായി സ്വാഗതം
More »
യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ 3പേര്‍ പിടിയില്‍
കരാര്‍ റദ്ദായ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മറവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. മുന്നൂറോളം പേരില്‍ നിന്നാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. സംഘത്തിലെ പ്രധാനികളാണ് കല്ലമ്പലത്തുനിന്ന് പിടിയിലായത്. ഒന്നാംപ്രതി കോവൂര്‍ അരിനല്ലൂര്‍ മുക്കോടിയില്‍ തെക്കേതില്‍ ബാലു ജി.നാഥ് (31), മൂന്നാംപ്രതിയും ഒന്നാംപ്രതിയുടെ ഭാര്യാമാതാവുമായ അനിതകുമാരി (48), നാലാംപ്രതിയും ബാലുവിന്റെ ഭാര്യയുമായ അശ്വതി (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
രണ്ടാംപ്രതി പരവൂര്‍ സ്വദേശിയും കോട്ടയം രാമപുരം മഹാലക്ഷ്മിനിലയത്തില്‍ താമസക്കാരനുമായ വിനു വിജയന്‍ ഒളിവിലാണ്. നീണ്ടകര മെര്‍ലിന്‍ ഭവനില്‍ ക്ലീറ്റസ് ആന്റണി നല്‍കിയ പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്. ക്ലീറ്റസിന്റെ മകനും ബന്ധുക്കള്‍ക്കും യുകെയിലേക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 2021 ആഗസ്റ്റ് മുതല്‍ 2023
More »
വയനാടിനോടുള്ള കേന്ദ്ര- സംസ്ഥാന അവഗണനയില്‍ പ്രതിഷേധിച്ചു യുഡിഎഫും എല്‍ഡിഎഫും 19 ന് ഹര്‍ത്താല്‍ നടത്തും
കല്‍പ്പറ്റ : വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് യുഡിഎഫ് . വയനാട്ടില്‍ ഈ മാസം 19ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് ഹര്‍ത്താല്‍. വിഷയത്തില്‍ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ടി സിദ്ധിഖ് എംഎല്‍എ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെത് വാഗ്ദാന ലംഘനമാണെന്ന് വിമര്‍ശിച്ചാണ് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതും, പുനരധിവാസം പൂര്‍ത്തിയാക്കത്തതിനെതിരെയുമാണ് പ്രതിഷേധം. കടകള്‍ അടച്ചും വാഹനം ഓടിക്കാതെയും ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന്
More »
ഭാര്യക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തി പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിന്‍
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍. തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്താണെന്നും വീട്ടിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ മനസിലാകുമെന്നും സരിന്‍ പറഞ്ഞു. ഭാര്യ ഡോ. സൗമ്യക്കൊപ്പമാണ് സരിന്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്.
സൗമ്യ എവിടെ എന്ന് കുറെയായി ചിലര്‍ ചോദിക്കുന്നുവെന്ന് സരിന്‍ പറഞ്ഞു. വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങള്‍ പടച്ചുവിട്ടുവെന്നും തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്താണെന്നും സരിന്‍ പറഞ്ഞു. അവരെ ഇവിടെ നിന്ന് മാറ്റാനുള്ള പ്രയാസം കൊണ്ടാണ് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയതെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ ഇപ്പോള്‍ താമസിക്കുന്ന വീട് 2017 വാങ്ങിയതാണ്. 2020 ല്‍ വാടകയ്ക്ക് നല്‍കി. ഈ വീട്ട് വിലാസം നല്‍കിയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്. താന്‍ പാലക്കാട്ടുകാരനാണെന്ന് പറയുമ്പോള്‍ ചിലര്‍ക്ക്
More »
അന്‍വറിന് പിന്നില്‍ അധോലോക സംഘം: ക്രിമിനല്‍ അപകീര്‍ത്തി ഹര്‍ജി നല്‍കി പി ശശി
കണ്ണൂര്‍ : പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തി ഹര്‍ജി നല്‍കി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികളിലാണ് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. അന്‍വറിനെ കോടതിക്ക് മുന്നില്‍ എത്തിക്കുമെന്നും പി ശശി പറഞ്ഞു.
തനിക്കെതിരായ ആക്ഷേപങ്ങള്‍ കഴമ്പില്ലാത്തതാണ്. രാഷ്ട്രീയമായി അധഃപതിച്ചു കഴിഞ്ഞതിനാല്‍ വ്യക്തിപരമായി ആക്ഷേപം പറഞ്ഞ് നിലനില്‍ക്കാന്‍ കഴിയുമോയെന്നാണ് അന്‍വര്‍ നോക്കുന്നത്. അന്‍വറിനു പിന്നില്‍ ഒരുപാട് അധോലോക സംഘങ്ങളുണ്ടെന്നും പി ശശി പറഞ്ഞു.
താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തനിക്കെതിരായ ആരോപണം പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതാണ്. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും, മുഖ്യമന്ത്രിയുടെ കുടുംബത്തിനെയും ആക്രമിക്കുക വഴി അന്‍വര്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റി
More »
തേക്കടിയില്‍ ഇസ്രയേലി ദമ്പതികളെ അപമാനിച്ച് കടയില്‍ നിന്ന് ഇറക്കി വിട്ട കശ്മീരി കടയുടമയുടെ കട പൂട്ടിച്ചു
തേക്കടിയില്‍ ഇസ്രയേലി ദമ്പതികളെ അപമാനിച്ച് ഇറക്കി വിട്ട കശ്മീരി കടയുടമയ്ക്ക് ഇനി കടയില്ല
തേക്കടിയില്‍ ഇസ്രയേലി ദമ്പതികളെ അപമാനിച്ച് കടയില്‍ നിന്ന് ഇറക്കി വിട്ട കശ്മീരി കടയുടമയ്ക്ക് ഇനി കട കിട്ടില്ല. സ്ഥലത്തെ മറ്റ് വ്യാപാരികളുള്‍പ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കശ്മീരി വ്യാപാരിയുടെ കട അടയ്ക്കുകയായിരുന്നു.
തേക്കടിയില്‍ കരകൌശല വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ഇസ്രയേലി ദമ്പതികളെ അപമാനിച്ച് ഇറക്കിവിട്ടത്. ദമ്പതികള്‍ ഇസ്രയേലില്‍ നിന്നാണെന്നറിഞ്ഞതോടെ സാധനം തരാനാകില്ലെന്നും ഇറങ്ങിപ്പോകാനും കടയുടമ ദമ്പതികളോട് ആവശ്യപ്പെടുകയായിരുന്നു. കടയ്ക്ക് പുറത്തിറങ്ങിയ ഇസ്രയേലി ദമ്പതികള്‍ മറ്റ് കടക്കാരോട് കാര്യം പറയുകയും ഇതിനിടയില്‍ ദമ്പതികളെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ സംഭവത്തില്‍ ഇടപെടുകയും ചെയ്തു.
ഡ്രൈവറുടെയും മറ്റ് കടക്കാരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കടയുടമ മാപ്പ് പറഞ്ഞെങ്കിലും
More »
'മാധ്യമങ്ങളില്‍ വന്നതൊന്നും താന്‍ എഴുതിയതല്ല'; ആത്മകഥ വിവാദത്തില്‍ വാദം ആവര്‍ത്തിച്ച് ഇപി
ആത്മകഥ വിവാദത്തില്‍ വാദം ആവര്‍ത്തിച്ച് സിപിഎം നേതാവ് ഇപി ജയരാജന്‍. മാധ്യമങ്ങളില്‍ വന്നതൊന്നും താന്‍ എഴുതിയതല്ലെന്നും ഡിസി ബുക്‌സിന് പ്രസിദ്ധീകരണ അവകാശം നല്‍കിയിട്ടില്ലെന്നും ഇ പി പറഞ്ഞു. അതേസമയം ആത്മകഥ എഴുതുന്നത് സ്വയമായാണെന്നും, കൂലിക്ക് എഴുതിപ്പിക്കുന്ന രീതിയില്ലെന്നും ഇ പി പറഞ്ഞു.
തിരഞ്ഞെടുപ്പ് ദിനം തന്നെ ഇത്തരമൊരു വിവാദമുണ്ടായത് ആസൂത്രിതമാന്നാണ് ഇ പി ആരോപിക്കുന്നത്. ആത്മകഥ എഴുതുന്നതിന് പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ല. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ അനുവാദം വാങ്ങുമെന്നും ഇ.പി വ്യക്തമാക്കി.
ആത്മകഥ ഇപ്പോള്‍ എഴുതുകയാണ്. അത് പൂര്‍ത്തിയായിട്ടില്ല. ആര്‍ക്കും പ്രസാധന ചുമതല നല്‍കിയിട്ടില്ല. ഡി.സി. ബുക്‌സും മാതൃഭൂമിയും സമീപിച്ചിരുന്നു. ഒരാള്‍ക്കും കരാര്‍ നല്‍കിയിട്ടില്ല. സ്വന്തമായാണ് ആത്മകഥ എഴുതുന്നത്. ആരെയും ഏല്‍പ്പിക്കുന്നില്ല. ഭാഷാശുദ്ധി വരുത്താന്‍ വേണ്ടി മാത്രം ഒരാളെ
More »
കൊല്ലം സ്വദേശിയായ പ്രവാസി യുവാവും ഭാര്യയും സൗദിയില്‍ മരിച്ച നിലയില്‍
ബുറൈദ : കൊല്ലം കടയ്‌ക്കല്‍ സ്വദേശികളായ ദമ്പതികളെ സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിലാണ് സംഭവം. ചിതറ ഭജനമഠം പത്മവിലാസത്തില്‍ മണിയുടെ മകന്‍ ശരത് (40), ഭാര്യ പ്രീതി (32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരത് മുറിയില്‍ തൂങ്ങി മരിച്ച നിലയിലും പ്രീതിയെ തറയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ജോലിക്കെത്താതായതോടെ തൊഴിലുടമ താമസസ്ഥലത്ത് അന്വേഷിച്ചെത്തി. ഏറെനേരം വാതില്‍ തുറക്കാതിരുന്നതിനെ തുടല്‍ന്ന് പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങളായി ഉനൈസയില്‍ ഇലക്‌ട്രിക്, പ്ലമ്പിംഗ് ജോലി ചെയ്‌തുവരികയായിരുന്നു ശരത്. രണ്ട് മാസം മുമ്പാണ് ഭാര്യ പ്രീതിയെ സൗദിയിലേക്ക് കൊണ്ടുവന്നത്. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായോ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായോ
More »
കെകെ രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; തിരഞ്ഞെടുപ്പ് സ്ഥലത്തു മാധ്യമങ്ങള്‍ക്ക് വിലക്കുമായി കളക്ടര്‍
സിപിഎമ്മിലെ കെകെ രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പിപി ദിവ്യ രാജിവച്ച ഒഴിവിലേക്ക് ഇന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി കെകെ രത്നകുമാരിയെ തിരഞ്ഞെടുത്തത്. അതേസമയം തിരഞ്ഞെടുപ്പില്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
തിരഞ്ഞെടുപ്പ് ഹാളിലേക്കാണ് മാധ്യമങ്ങളെ കടത്തി വിടാതെ പോലീസ് വിലക്കേര്‍പ്പെടുത്തിയത്. പഞ്ചായത്തിന് പുറത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ നിര്‍ദേശമുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. ജില്ലാ പഞ്ചായത്ത് അംഗമായ പിപി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല. ദിവ്യ എത്തിയാല്‍ തടയാനായി പുറത്തു ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
ജല്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ
More »