നാട്ടുവാര്‍ത്തകള്‍

'രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം; സരിന്‍ വയ്യാവേലി' പാര്‍ട്ടിക്കെതിരെ വീണ്ടും 'ബോംബുമായി' ഇ പി ജയരാജന്‍
ആത്മകഥയില്‍ രണ്ടാം പിണറായി സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജയന്‍. പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ 'കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം'ത്തില്‍ പറയന്നു. പാര്‍ട്ടി തന്റെ ഭാഗം കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. വിവാദ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇപിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. മാത്രമല്ല രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും ഇ പി പറയുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സെക്രട്ടറിയേറ്റില്‍ അറിയിച്ചശേഷമാണ് സാന്റിയാഗോ മാര്‍ട്ടിന്‍ അടക്കമുള്ളവരില്‍ നിന്നും ദേശാഭിമാനിക്ക് പരസ്യം വാങ്ങിയത്. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ തനിക്ക് എതിരെ ആയുധമാക്കി. ഡോ.പി. സരിനെ

More »

വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ണായക വിധി
വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി വിധി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെയാണ് കേസ് എടുത്തത്. വിഷയത്തില്‍ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. കലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരായ കേസാണ് കോടതി റദ്ദാക്കിയത്. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ 2017-ലാണ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുന്നത്. 1999 ല്‍ പ്രവര്‍ത്തനമാരംഭിച്ച പോസ്റ്റ്

More »

100 കോടി കോഴ വാഗ്ദാനത്തിന് തെളിവില്ല; തോമസ് കെ തോമസിന് ക്ലീന്‍ ചിറ്റ്
എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ എന്‍സിപി എംഎല്‍എ തോമസ് കെ തോമസിന് ക്ലീന്‍ചിറ്റ്. എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. നാലംഗ കമ്മീഷനാണ് റിപ്പോര്‍ട്ട് നല്‍കിയത്. തോമസ് കെ തോമസ് കോഴ വാഗ്ദാനം നടത്തിയതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കമ്മീഷനെതിരെ എ കെ ശശീന്ദ്രന്‍ പക്ഷം രംഗത്തെത്തി. നാലംഗ കമ്മീഷനില്‍ മൂന്ന് പേരും പി സി ചാക്കോ പക്ഷം എന്നാണ് ആക്ഷേപം. ആര്‍എസ്പി-ലെനിനിസ്റ്റ് പാര്‍ട്ടി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു എന്നിവര്‍ക്ക് തോമസ് കെ തോമസ് 100 കോടി കോഴ വാഗ്ദാനം ചെയതുവെന്നായിരുന്നു ആരോപണം. കോഴ വാഗ്ദാനം ചെയ്‌തെന്ന പരാതി നിലനില്‍ക്കുന്നതിനാലാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതെ തോമസ് കെ തോമസ് പിന്തള്ളപ്പെട്ടതെന്ന്

More »

യുവനടിമാര്‍ക്കൊപ്പം ഒരു ദിവസം ചിലവഴിക്കാമെന്ന് പറഞ്ഞു പ്രവാസികളുടെ പണം തട്ടിയ യുവാവ് അറസ്റ്റില്‍
കൊച്ചി : മലയാളത്തിലെ യുവനടിമാര്‍ക്കൊപ്പം സമയം ചെലവഴിക്കാമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കി പ്രവാസി മലയാളികളുടെ പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം എളമക്കര പ്ലേഗ്രൗണ്ട് റോഡില്‍ ഇ.എന്‍.ആര്‍.എ. 177-ല്‍ താമസിക്കുന്ന കൊല്ലം സ്വദേശി ശ്യാം മോഹന്‍ (37) ആണ് കൊച്ചി സൈബര്‍ പോലീസിന്റെ പിടിയിലായത്. പ്രവാസികളായ നിരവധി മലയാളികളാണ് ഇയാളുടെ പ്രലോഭനങ്ങള്‍ക്ക് ഇരയായി പണം നഷ്ടപ്പെട്ടവരില്‍ കൂടുതലും. രണ്ട് യുവ നടിമാരുടെ ചിത്രങ്ങളും പേരുകളും ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണിയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. നടികള്‍ വിദേശ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ആവശ്യക്കാര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞ് ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കും. ഗള്‍ഫിലുള്ള മലയാളി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായിരുന്ന പ്രതി ഈ ഗ്രൂപ്പുകളിലും പരസ്യം

More »

വീല്‍ചെയറില്‍ നിന്ന് എംബിബിഎസിലേക്ക്: കൈഫോസ്കോളിയോസിസിന് തകര്‍ക്കാനായില്ല ഷെറിന്റെ നിശ്ചയദാര്‍ഢ്യത്തെ
കൊച്ചി : ജീവിതത്തില്‍ കടമ്പകള്‍ സാധാരണമാണ്. എന്നാല്‍ ജന്മനാ കൈഫോസ്കോളിയോസിസ് ബാധിച്ച കൊടുങ്ങല്ലൂര്‍ സ്വദേശിനി ഷെറിന്‍ രാജിന്റെ ജീവിതത്തിലെ കടമ്പകളും വെല്ലുവിളികളും അത്ര സാധാരണമായിരുന്നില്ല. തൊറാസിക് സ്പൈനിന്റെ കശേരുക്കള്‍ പൂര്‍ണമായി രൂപപ്പെടാതെയാണ് ഷെറിന്‍ ജനിച്ചത്. ഈ അവസ്ഥ നട്ടെല്ലില്‍ അസാധാരണമായ ഒരു വളവിന് കാരണമായി. വളരുന്തോറും ഈ വളവ് ഷെറിന്റെ നട്ടെല്ലിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും സുഷുമ്നാ നാഡിയെ ഞെരുക്കുന്ന അവസ്ഥയിലേക്കും നയിച്ചു. ഒടുവില്‍ കൗമാരപ്രായത്തിന്റെ തുടക്കത്തില്‍തന്നെ വീല്‍ചെയറില്‍. സുഷുമ്നാ നാഡി അതീവ ഗുരുതരമായ അവസ്ഥയില്‍, രണ്ട് കാലുകള്‍ക്കും ബലഹീനത എന്നിവയുമായി ഷെറിന്‍ വീല്‍ചെയറിനെ ആശ്രയിച്ച്‌ സ്വപ്നങ്ങളും ചികിത്സയുമായി മുന്നോട്ട്. പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു പരിമിതികള്‍ക്കിടയിലും ഷെറിന്റെ ആഗ്രഹം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി

More »

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തിന് ക്ലീന്‍ ചിറ്റ്, കേസിന്റെ ഭാഗമാക്കാതെ വിചിത്ര നീക്കം
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസിന്റെ ഒളിച്ചു കളി തുടരുന്നു. പരാതിക്കാരന്‍ പ്രശാന്തിന്റെ മുഖ്യമന്ത്രിയ്ക്കുള്ള പരാതി വ്യാജമാണെന്ന് വ്യക്തമായിട്ടും പ്രശാന്തിനു ക്ലീന്‍ ചിറ്റ് നല്‍കിയാണ് അന്വേഷണ സംഘം തങ്ങളുടെ കൂറ് വ്യക്തമാക്കിയത് . പ്രശാന്തിന്റെ പമ്പ് ബിനാമി ഇടപാടാണെന്നു വ്യക്തമായിട്ടും ആ വഴിയ്ക്കു അന്വേഷണം നീക്കിയില്ല. പ്രശാന്തിനെ കേസിന്റെ ഭാഗമാക്കില്ല. പരാതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും കാര്യമായ അന്വേഷണമില്ലെന്നാണ് സൂചന. അതേസമയം കേസന്വേഷണം അവസാനഘട്ടത്തിലെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കേസിന് ദിവ്യയുടെ പ്രസംഗം മാത്രം അടിസ്ഥാനമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രശാന്തിനെ കേസിന്റെ ഭാഗമാക്കാന്‍ ആലോചനയില്ല. അതേസമയം ഹൈക്കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് നവീന്റെ കുടുംബം. അതേസമയം, കോന്നി തഹസില്‍ദാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി പകരം മറ്റൊരു തസ്തിക

More »

വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിര്‍ത്തലാക്കി കാനഡ; മലയാളികള്‍ക്ക് തിരിച്ചടി
ഇന്ത്യ-കാനഡ നയതന്ത്ര പോര് തുടരുന്നതിനിടെ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്.) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ് കാനഡ (ഐ.ആര്‍.സി.സി.) പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് വളരെ വേഗത്തില്‍ രേഖകളുടെ പരിശോധനകള്‍ നടത്തുകയും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തിരുന്ന കാനഡയുടെ പദ്ധതിയാണ് എസ്ഡിഎസ്. 2018-ലാണ് കാനഡ എസ്.ഡി.എസ്. പദ്ധതി ആവിഷ്‌കരിച്ചത്. വിദേശ വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ തുടര്‍വിദ്യാഭ്യാസം നേടാന്‍ കാലതാമസം വരാതിരിക്കാന്‍ എസ്.ഡി.എസ്. പദ്ധതി ഗുണം ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിദ്യാര്‍ഥികളെ മുന്നില്‍ കണ്ടായിരുന്നു കാനഡ എസ്.ഡി.എസ്. പദ്ധതി ആവിഷ്‌കരിച്ചത്. ഭാഷയും സാമ്പത്തിക പ്രതിബദ്ധതയും മാത്രമായിരുന്നു ഈ പദ്ധതിയില്‍ കാനഡ

More »

തഹസില്‍ദാര്‍ പദവിയില്‍നിന്ന് മാറ്റണമെന്ന് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി
കോന്നി : തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് റവന്യൂവകുപ്പിന് അപേക്ഷ നല്‍കി എ.ഡി.എം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസില്‍ദാര്‍ ജോലി. ഇത് നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നതെന്നും സമാന പദവിയായ കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്നുമാണ് അപേക്ഷയിലുള്ളത്. നിലവില്‍ കോന്നി തഹസില്‍ദാരാണ് മഞ്ജുഷ. അവധി കഴിഞ്ഞ് ഡിസംബര്‍ ആദ്യവാരം ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് പദവി മാറ്റിത്തരണമെന്ന അപേക്ഷ മഞ്ജുഷ റവന്യൂവകുപ്പിന് നല്‍കിയിരിക്കുന്നത്. മഞ്ജുഷയുടെ അപേക്ഷയില്‍ റവന്യൂവകുപ്പ് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല സര്‍വീസ് സംഘടനകള്‍ക്കും മഞ്ജുഷയുടെ താത്പര്യത്തിന് ഒപ്പം നില്‍ക്കണമെന്ന അഭിപ്രായമാണ്. അങ്ങനെയാണെങ്കില്‍ അടുത്തമാസം ജോലിയില്‍

More »

സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ പരാതിക്കാരന്റെ മൊഴിയെടുത്തു
മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ പരാതിക്കാരനായ യുവാവിന്റെ മൊഴിയെടുത്തു. ബംഗളൂരു എയര്‍പോര്‍ട്ട് പൊലീസാണ് യുവാവിന്റെ മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥന്‍ മല്ലികാര്‍ജുന്റെ നേതൃത്വത്തില്‍ ആയിരുന്നു മൊഴിയെടുപ്പ്. മൊഴി പരിശോധിച്ചശേഷം രഞ്ജിത്തിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവ് ബെംഗളൂരുവിലാണ് താമസിക്കുന്നത്. 2012ല്‍ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവാവിന്റെ പരാതി. തനിക്കുണ്ടായ ദുരനുഭവവും പരാതിക്കാരന്‍ പങ്കുവെച്ചിരുന്നു. കോഴിക്കോട്ട് മമ്മൂട്ടി നായകനായ ‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രഞ്ജിത്ത് തന്നെ കണ്ടെന്നും ടിഷ്യൂ പേപ്പറില്‍ എഴുതിയ മൊബൈല്‍ നമ്പര്‍ തന്നെന്നുമാണ് യുവാവ് പറഞ്ഞത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions