കുറച്ച് ദിവസമായി അവള്‍ ജയിലില്‍ കിടക്കുകയാണ്, ജാമ്യം ലഭിച്ചതില്‍ സന്തോഷം; പികെ ശ്രീമതി
കണ്ണൂര്‍ : നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.പി ദിവ്യയ്‌ക്ക് ജാമ്യം അനുവദിച്ചത് വളരെ സന്തോഷകരമായ കാര്യമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ഇത്തവണ ജാമ്യം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചതെന്നും ശ്രീമതി പ്രതികരിച്ചു.
കഴിഞ്ഞ കുറച്ചുദിവസമായി അവള്‍ ജയിലില്‍ കിടക്കുകയാണ്. എന്തുതന്നെയായാലും മനപൂര്‍വമല്ലാത്ത നിര്‍ഭാഗ്യകരമായ സംഭവം എന്നേ അതിനെ പറയാനുള്ളൂ. ദിവ്യയുടെ ഭാഗത്ത് നിന്ന് മനപൂര്‍വം ഉണ്ടായ സംഭവമല്ല. ഉണ്ടായ പാകപ്പിഴകളെ സംബന്ധിച്ച് പാര്‍ട്ടി പരിശോധിച്ചു.
കഴിഞ്ഞ കുറച്ചു ദിവസമായി ജയിലില്‍ കിടക്കുന്ന ദിവ്യയ്‌ക്ക് ഇപ്പോഴെങ്കിലും ജാമ്യം കിട്ടിയില്ലെങ്കില്‍ വലിയ വിഷമം ഉണ്ടായേനെ. ഏതൊരാളേയും എന്നപോലെ ദിവ്യക്കും നീതി നിഷേധിക്കപ്പെടാന്‍ പാടില്ല. എന്നെ സംബന്ധിച്ചും പാര്‍ട്ടിയെ സംബന്ധിച്ചും ദിവ്യയ്‌ക്ക് ജാമ്യം ലഭിച്ചത് ഏറെ സന്തോഷകരമാണെന്ന് പി.കെ ശ്രീമതി
More »
കളക്ടറുടെ മൊഴി പിടിവള്ളിയാക്കി പിപി ദിവ്യ; പതിനൊന്നാം ദിവസം പുറത്തേക്ക്
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. ജില്ല വിടാന്‍ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച വാദംകേട്ട കോടതി വിധിപറയാന്‍ മാറ്റുകയായിരുന്നു. കളക്ടറോട് നവീന്‍ബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ആരോപണം നിലനില്‍ക്കുന്നതല്ല. ദിവ്യ അന്വേഷണസംഘവുമായി സഹകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി.
കൈക്കൂലി നല്‍കിയതിന് ശാസ്ത്രീയ തെളിവ് നല്‍കി. യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല എന്നീ വാദങ്ങളും ദിവ്യ കോടതിയില്‍ അവതരിപ്പിച്ചു. സ്ത്രീയാണെന്നും
More »
'നിയമനിര്‍മ്മാണത്തിനായി കരട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം'; ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി
ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ കരട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇത് ക്രോഡീകരിക്കാന്‍ അമിക്കസ് ക്യൂറിയായി അഡ്വ. മിത സുരേന്ദ്രനെ ഡിവിഷന്‍ ബഞ്ച് നിയമിച്ചു. അതേസമയം ഹര്‍ജികള്‍ ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.
നിയമ നിര്‍മാണത്തിന്റെ കരട് തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. ഇത് സംസ്ഥാന സര്‍ക്കാരിന് കൈമാറാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സര്‍ക്കാര്‍ സമര്‍പ്പിച്ചു. പ്രത്യേക ഹൈക്കോടതി ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചത്.
അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഡിസംബര്‍ 31
More »
ട്രംപ് ഇംപാക്ട്: അന്താരാഷ്ട്ര സ്വര്‍ണ്ണ വിലയിലും ആഭ്യന്തര സ്വര്‍ണ വിലയിലും വന്‍ ഇടിവ്
അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. സ്വര്‍ണ്ണവില ഇന്ന് ഗ്രാമിന് 165 രൂപയും പവന് 1320 രൂപയുടെയും ഇടിവ് ആഭ്യന്തര വിപണിയില്‍ രേഖപ്പെടുത്തി. സ്വര്‍ണ വിപണിയില്‍ ഗ്രാമിന് 7200 രൂപയും, പവന് 57,600 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ്ണവിലയിലും ട്രംപിന്റെ അമേരിക്കന്‍ വിജയം കാര്യമായി ബാധിച്ചിട്ടുണ്ട്. രാജ്യത്ത് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഇടിയാന്‍ കാരണം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 2658 ഡോളറാണ്. രൂപയുടെ വിനിമയ നിരക്ക് നിരക്ക് ഒരു ഡോളറിന് 84.34 രൂപയാണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് 78.5ലക്ഷം രൂപയായും കുറഞ്ഞിട്ടുണ്ട്.
ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയ ശേഷം സ്വര്‍ണ്ണവില ക്രമാതീതമായി ഉയരുന്നതാണ് ലോകം കണ്ടത്. കഴിഞ്ഞ നവംബര്‍ മാസം 1800 ഡോളറില്‍ നിന്നും ഒരു വര്‍ഷം കൊണ്ട് കാര്യമായ തിരുത്തല്‍ ഇല്ലാതെ 2800 ഡോളറിനടുത്ത് വരെ
More »
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ഫ്രണ്ട്; ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്ര വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ എന്ന് തുടങ്ങുന്നതാണ് അഭിനന്ദന കുറിപ്പ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം.
ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മോദിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു. ചരിത്ര വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ… മുന്‍ കാലയളവിലെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കുടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം- നരേന്ദ്ര മോദി
More »
മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നു, അന്തസും ആണത്തവുമില്ലാത്ത തെമ്മാടിത്തമെന്ന് കെ സുധാകരന്‍
പാലക്കാട് രാഷ്ട്രീയനേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രിയുണ്ടായ പൊലീസ് പരിശോധനയില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മ്ലേച്ഛമായ സംഭവമാണെന്നും ഇങ്ങനെ പൊലീസുകാരെ അഴിച്ചുവിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നടന്നത് പൊലീസ് അതിക്രമം. പൊലീസിനെ കയരൂറി വിടുന്നു. പൊലീസ് ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കും
ആണത്തമില്ലാത്ത തെമ്മാടിത്തരമാണ് പൊലീസ് നടത്തിയതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പാലക്കാട്ടേയ്ക്ക് തിരിക്കുമെന്നും തുടര്‍ പ്രതിഷേധ പരിപാടികള്‍ നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
ആസൂത്രിതമായ സംഭവമായിരുന്നു ഇതെന്നും സുധാകരന്‍ ആരോപിച്ചു. വനിതാ പ്രവര്‍ത്തകരെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമിച്ചു. എന്തടിസ്ഥാനത്തിലാണ് അവര്‍ കയറാനുള്ള ധൈര്യം കാണിച്ചത് ? മുറിക്കകത്ത്
More »
കള്ളപ്പണ ആരോപണം: പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പാതിരാത്രി റെയ്ഡ്
കള്ളപ്പണം എത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടു പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പാതിരാത്രി പോലീസ് റെയ്ഡ്. ചൊവാഴ്ച അര്‍ദ്ധരാത്രിയോടെ തുടങ്ങിയ റെയ്ഡ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നര വരെ നീണ്ടു. എന്നാല്‍ സംശയകരമായി ഒന്നും കണ്ടെടുക്കാനായില്ല. പാലക്കാട്ട് കണ്ടത് ബിജെപി-സിപിഎം സംഘനൃത്തമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ കുറ്റപ്പെടുത്തി. പണമെത്തിച്ചെന്ന വിവരം വന്നത് എവിടെനിന്നാണെന്നും ഷാഫി ചോദിച്ചു. അതേസമയം കേരളത്തിലെ പൊലീസ് കള്ളന്മാരേക്കാള്‍ മോശമാണെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ നടത്തിയ പാതിരാ പരിശോധനയില്‍ പ്രതികരിക്കുകയായിരുന്നു ഷാഫി.
അര്‍ദ്ധരാത്രിയില്‍ പാലക്കാട്ടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ താമസിച്ച ഹോട്ടലിലെ പരിശോധന സിപിഎം-ബിജെപി നാടകമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. റെയ്ഡില്‍ അടിമുടി ദുരൂഹതയാണെന്നും
More »
നവീനെതിരായ ഗൂഡാലോചന, അണിയറക്കളികള്‍: കുടുംബം സിബിഐയിലേക്ക്
എംഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയുടെ ജാമ്യാപേക്ഷയുടെ വെള്ളിയാഴ്ചത്തെ വിധി കാത്തിരിക്കുകയാണ് നവീന്റെ കുടുംബം. ദിവ്യയ്ക്ക് ജാമ്യം കിട്ടുന്ന അവസ്ഥ സ്ഥിതിയുണ്ടായാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലേയ്ക്ക് കുടുംബം നീങ്ങുമെന്നാണ് സൂചന. കേസ് ദിവ്യയില്‍ തീര്‍ക്കാനും ദുര്‍ബലപ്പെടുത്താനും പോലീസും പ്രോസിക്യൂഷനും ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. വ്യാജ പരാതി കൊടുത്ത പ്രശാന്തനെതിരെ കേസ് എടുക്കാനോ പ്രശാന്തനും ദിവ്യയും തമ്മിലുള്ള കോള്‍ രേഖകള്‍ ഇടപാടുകള്‍ എന്നിവ പരിശോധിക്കാനോ പോലീസ് തയാറായിട്ടില്ല. മാത്രമല്ല, നവീനെ അഴിമതിക്കാരാനാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നുവെന്നും ഇതിനായി തെളിവുണ്ടാക്കാനും ശ്രമിച്ചു എന്ന് കുടുംബം
ആദ്യം മുതലേ പറയുന്നു.
നവീന്‍ ബാബു തന്നോട് 'തെറ്റുപറ്റിയെന്ന' കളക്ടറുടെ മൊഴി ദുരൂഹമാണ്. അതില്‍പ്പിടിച്ചാണ് ദിവ്യയുടെ അഭിഭാഷകന്റെ വാദം. കളക്ടറും ദിവ്യയുമായുള്ള
More »
എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദവുമായി പി പി ദിവ്യയുടെ അഭിഭാഷകന്‍; ജാമ്യ ഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച. പി പി ദിവ്യക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അതേസമയം പ്രശാന്തിന്റെയും എഡിഎമ്മിന്റേയും ഫോണ്‍ രേഖകള്‍ ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദമാണ് പി പി ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദിച്ചപ്പോള്‍ എഡിഎമ്മിന്റെ ഫോണ്‍ രേഖകളടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി വാദിച്ചത്. കൈക്കൂലി നല്‍കിയതിനാണ് പ്രശാന്തിനെതിരെ നടപടിയെടുത്തതെന്നും എഡിഎം പ്രശാന്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മില്‍ കണ്ടുവെന്നുമടക്കമാണ് കൈക്കൂലി
More »