നാട്ടുവാര്‍ത്തകള്‍

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ആശുപത്രി ഡയറക്ടര്‍ പീഡിപ്പിച്ചതായി പരാതി
ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ 22 വയസുകാരിയായ നഴ്‌സ് പീഡനത്തിനിരയായതായി പരാതി. ആശുപത്രി ഡയറക്ടര്‍ തന്നെയാണ് രാത്രി ജോലിക്കിടെ നഴ്‌സിനെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചത്. പീഡനത്തിന് മുമ്പ് യുവതിക്ക് ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയെന്നും സംശയിക്കുന്നുണ്ട്. പരാതി പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ്, ആശുപത്രി ഡയറക്ടറെ അറസ്റ്റ് ചെയ്തു. കാണ്‍പൂരിലെ കല്യാണ്‍പൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവമുണ്ടായതെന്ന് കല്യാണ്‍പൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അഭിഷേക് പാണ്ഡേ പറഞ്ഞു. പീഡനത്തിനിരയായ നഴ്സ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ആശുപത്രി ഡയറക്ടര്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നു. ഇതിന് ശേഷം നഴ്‌സിനോട് രാത്രിയും ആശുപത്രിയില്‍ നില്‍ക്കണമെന്നും ചില ജോലികള്‍ ഉണ്ടെന്നും നിര്‍ദേശിച്ചു. ഇത്

More »

'ഓപ്പറേഷന്‍ ശുഭയാത്ര': വിദേശ തൊഴില്‍, വിസ തട്ടിപ്പ് തടയാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് കേരള സര്‍ക്കാര്‍
വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും വീസ തട്ടിപ്പുകളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അത് തടയുന്നതിന് ശക്തമായ നടപടിയുമായി കേരള സര്‍ക്കാര്‍. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്‌സ് ഉദ്യോഗസ്ഥര്‍, എന്‍ആര്‍ഐ സെല്‍ പോലീസ് സൂപ്രണ്ട് എന്നിവര്‍ അംഗങ്ങളായി ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ച് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവിട്ടു. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പരാതികളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നോര്‍ക്കയുടെ 'ഓപ്പറേഷന്‍ ശുഭയാത്ര'യുടെ ഭാഗമായാണ് ശക്തമായ ഈ നീക്കം. റിക്രൂട്ട്‌മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരില്‍ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി

More »

നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ എണ്ണം നാലായി, 30ഓളം പേര്‍ തീവ്രപരിചരണ വിഭാ​ഗ​ത്തില്‍
നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് ആണ് മരിച്ച നാലാമത്തെയാള്‍. പരിക്കേറ്റ 30ഓളം പേര്‍ തീവ്രപരിചരണ വിഭാ​ഗ​ത്തില്‍ ചികിത്സയില്‍ തുടരുകയാണ്. നേരത്തെ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാള്‍ മരിച്ചിരുന്നു. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38) ആണ് മരിച്ചത്. പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശരീരത്തിന്റെ 50 ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ് എന്നയാളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. നൂറിലേറെ പേര്‍ക്കാണ്

More »

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ ആക്രമണം ; അപലപിക്കുന്നതായി ജസ്റ്റിന്‍ ട്രൂഡോ
കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ ആക്രമണം. ബ്രാപ്ടണിലെ ക്ഷേത്രത്തിലെത്തിയവര്‍ക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തെ കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവുന്നതല്ലെന്നും എല്ലാവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രാപ്ടണിലെ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയായിരുന്നു ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വടികളും മറ്റുമായി എത്തിയ സംഘം ക്ഷേത്രത്തിലുണ്ടായിരുന്നവരെ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഖലിസ്ഥാന്‍ പതാകയും സംഘം ഉയര്‍ത്തിയിരുന്നു. ആക്രമണത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്ന് ഹിന്ദു കനേഡിയന്‍ ഫൗണ്ടേഷന്‍ പറഞ്ഞു. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ്

More »

കേരള എക്‌സ്പ്രസ് തട്ടി അപകടം; 4 ശുചീകരണ തൊഴിലാളികള്‍ മരിച്ചു
പാലക്കാട് ഷൊര്‍ണൂരില്‍ കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടി 4 ശുചീകരണ തൊഴിലാളികള്‍ മരിച്ചു. ഷൊര്‍ണൂര്‍ പാലത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. മാലിന്യം ശേഖരിക്കുന്നതിനിടയിലാണ് അപകടം. ലക്ഷ്മണന്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ മൂന്നുപേരുടെ മൃതദേഹം കിട്ടി. കാണാതായ ആള്‍ക്കായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. ഷൊര്‍ണൂര്‍ പാലത്തിന് വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം നടന്നത്. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിന്‍ തട്ടിയായിരുന്നു അപകടം. മരിച്ച നാല്പേരും തമിഴ്നാട് സ്വദേശികളാണ്.

More »

പെട്രോള്‍ പമ്പുമായി തനിക്ക് ബന്ധമില്ലെന്ന് പി.പി ദിവ്യ; ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേയ്ക്കു നീളും
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ലെന്ന് കേസിലും പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ പൊലീസിനോട് പറഞ്ഞു. പെട്രോള്‍ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നല്‍കി. പ്രശാന്തുമായി ഫോണ്‍വിളികളും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ല പഞ്ചായത്തിന്റെ ഹെല്‍പ് ഡെസ്‌കില്‍ വന്ന അപേക്ഷകന്‍ മാത്രമാണെന്നും ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കില്ലെന്ന് പൊലീസ് അറിയിച്ചു. അടുത്ത ദിവസം തന്നെ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്ക്കു നീളും ദിവ്യയെ വളരെ രഹസ്യമായാണ്

More »

ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശം; ഭാര്യയുടെ കോള്‍ ഹിസ്റ്ററി തെളിവായി നല്‍കിയ ഭര്‍ത്താവിനോട് മദ്രാസ് ഹൈക്കോടതി
സ്വകാര്യത ഒരു മൗലികാവകാശമെന്നും അതില്‍ പങ്കാളികളുടെ ഇടയിലുളള സ്വകാര്യതയും ഉള്‍ക്കൊള്ളുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. അവകാശം ലംഘിച്ച് ലഭിക്കുന്ന തെളിവുകള്‍ കോടതിയ്ക്ക് സ്വീകാര്യമല്ലെന്നും മദ്രാസ് ഹൈക്കോടതി. മധുരയിലെ ദമ്പതികളുടെ വിവാഹ മോചനത്തിനായി ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് നല്‍കിയ മൊബൈല്‍ കോള്‍ രേഖകള്‍ നിരസിച്ചു കൊണ്ടായിരുന്നു കോടതി വിധി. പങ്കാളിയുടെ സ്വകാര്യത മൗലികാവകാശമാണെന്ന് ഓര്‍മ്മിപ്പിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍, ഇത്തരം തെളിവ് സ്വീകരിക്കില്ലെന്നും വ്യക്തമാക്കി. തെളിവുകള്‍ സ്വീകരിക്കുന്നതിന് ഇന്ത്യന്‍ കോടതികള്‍ ആരോപിക്കുന്ന കാരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ ഇതിനു മുന്‍പ് ഇത്തരത്തിലുണ്ടായ കേസുകളും കോടതി ഉദ്ധരിച്ചു. 1984 ലെ കുടുംബ കോടതി നിയമത്തിലെ സെക്ഷന്‍ 14 പ്രകാരം കുടുംബ കോടതികള്‍ക്ക് അസ്വീകാര്യമായ തെളിവുകള്‍ സ്വീകരിക്കാന്‍ അനുവദിക്കുന്നു. കുടുംബ

More »

ഒന്നാം യുപിഎ സര്‍ക്കാരിന് വോട്ടുചെയ്യാന്‍ 25 കോടി വാഗ്ദാനം ലഭിച്ചു; വോട്ടിന് കോഴ ആരോപണവുമായി സെബാസ്റ്റ്യന്‍ പോള്‍
വിശ്വാസവോട്ടെടുപ്പില്‍ ഒന്നാം യുപിഎ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്താല്‍ 25 കോടി വാഗ്ദാനം ലഭിച്ചെന്ന് മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍. വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ ദൂതന്മാര്‍ തന്നെ കണ്ടുവെന്നും പാര്‍ലമെന്റില്‍ വച്ച് കോണ്‍ഗ്രസ്സ് നേതാവ് വയലാര്‍ രവി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തുവെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാരിന് വോട്ടുചെയ്യാന്‍ പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. അനുകൂലമായി വോട്ടുചെയ്യാന്‍ 25 കോടി വാഗ്ദാനം ലഭിച്ചു. വിശ്വാസവോട്ടില്‍ പാര്‍ലമെന്റില്‍ എത്താതിരിക്കാന്‍ പലര്‍ക്കും പണം നല്‍കിയെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. പ്രണബ് മുഖര്‍ജിയാണ് ഓപ്പറേഷന്‍ ലീഡ് ചെയ്തത്. അന്നത് ഗൗരവമായി കാണാത്തതു കൊണ്ട് പാര്‍ട്ടിയോട് പറഞ്ഞില്ലെന്നാണ് സെബാസ്റ്റ്യന്‍ പോള്‍ ന്യായീകരിക്കുന്നത്.

More »

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു
യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരം 5.25ന് ആയിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി കാതോലിക്ക ബാവ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഇപ്പോഴത്തെ അധ്യക്ഷനും മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ തലവനുമാണ് അന്തരിച്ച ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ. നിരവധി സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ ഉള്‍പ്പെടെ എല്ലാവര്‍ക്കും സുപരിചിതനും ആദരണീയനുമായ പുരോഹിതനാണ് വിടവാങ്ങിയിരിക്കുന്നത്. ബസേലിയന് പൗലോസ് ത്രിതീയന്റെ പിന്‍ഗാമിയാണ് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശാണ് സ്വദേശം. 1929ലാണ് അദ്ദേഹത്തിന്റെ ജനനം. 1958 ഒക്ടോബറിലാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. 1974ല്‍ അദ്ദേഹം മെത്രോപൊലീത്തയായി. 2000ല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions