നാട്ടുവാര്‍ത്തകള്‍

കളക്ടറുടെ മൊഴി പിപി ദിവ്യയെ സഹായിക്കാന്‍; മൊഴി വ്യാജമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു പറഞ്ഞതായി കളക്ടര്‍ നല്‍കിയ മൊഴി വ്യാജമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ പറയുന്നത് നുണയാണെന്ന് മഞ്ജുഷ പറഞ്ഞു. കാര്യങ്ങള്‍ ഏറ്റുപറയാന്‍ നവീന്‍ ബാബുവിന് കളക്ടറുമായി യാതൊരു വിധത്തിലുള്ള ആത്മബന്ധമില്ലെന്നും മഞ്ജുഷ കൂട്ടിച്ചേര്‍ത്തു. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. കേസിലെ പ്രതി പിപി ദിവ്യയെ സഹായിക്കാനാണ് കളക്ടര്‍ ഇത്തരത്തിലുള്ള മൊഴി നല്‍കിയത്. കളക്ടര്‍ പറഞ്ഞത് കണ്ണൂര്‍ കളക്ടറേറ്റിലേ ആരും വിശ്വസിക്കില്ല. ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂര്‍ കളക്ടര്‍. അതുകൊണ്ട് നവീന്‍ ബാബു ഒരു കാരണവശാലും തനിക്ക് തെറ്റ് പറ്റിയെന്ന രീതിയിലുള്ള ഒരു ഇടപെടലും നടത്താന്‍ സാധ്യതയില്ലെന്നും മഞ്ജുഷ പറയുന്നു. അതേസമയം, യാത്രയയപ്പ് ദിവസം തന്നോട് നവീന്‍ ബാബു

More »

പുതിയ വാദങ്ങളുമായി പിപി ദിവ്യയുടെ ജാമ്യാപേക്ഷ വീണ്ടും കോടതിയില്‍
പ്രശാന്തിന്റെ മൊഴി കോടതിയില്‍ പരാമര്‍ശിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന വാദമുയര്‍ത്തി പി.പി. ദിവ്യയുടെ പുതിയ ജാമ്യാപേക്ഷ. തെറ്റു പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട് എന്ന് പറഞ്ഞാണ് വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മൂന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് നല്‍കിയ ജാമ്യാപേക്ഷയിലാണ് പുതിയ വാദഗതികള്‍ ഉയര്‍ത്തിയിരിക്കുന്നത്. പ്രശാന്തിനെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതിനെ ശരി വെയ്ക്കുന്നത്. യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ചത് അഴിമതിക്കെതിരേ ആണെന്നാണ് ദിവ്യ മൊഴി നല്‍കിയത്. ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനായിരുന്നു ശ്രമം നടത്തിയത്. എഡിഎമ്മിന് മനോവേദന ഉണ്ടാകുമെന്ന് ഉദ്ദേശിച്ചില്ല. കളക്ടര്‍ വിളിച്ചതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും ദിവ്യ മൊഴിയില്‍

More »

നഗരസഭ ചെയര്‍മാനെതിരെ താല്‍ക്കാലിക വനിതാ ജീവനക്കാരിയുടെ ലൈംഗികാരോപണ പരാതി
കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാനെതിരെ ലൈംഗിക ആരോപണ പരാതിയില്‍ കേസ് എടുത്ത് പൊലീസ്. നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെയാണ് കേസ് എടുത്തത്. നഗരസഭ ചെയര്‍മാന്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ ആരോപണം. നഗരസഭയിലെ തന്നെ താല്‍ക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് നടപടി. ഭര്‍ത്താവിന്റെ ചികിത്സാ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവമുണ്ടത്. പണം വേണമെങ്കില്‍ തന്റെ ഒപ്പം വരണമെന്ന് നഗരസഭ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക റൂമില്‍ വെച്ച് അശ്ലീല ചുവയോടെ സംസാരിച്ചു. നിവര്‍ത്തികേടുകൊണ്ടാണ് ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ചെയര്‍മാനെ സമീപിച്ചതെന്നും ചെയര്‍മാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും യുവതി പറഞ്ഞു. അതേസമയം ചെയര്‍മാന്‍ ഇടപെട്ട് ജോലി സ്ഥലം മാറ്റിയെന്നും യുവതി പറഞ്ഞു. കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് താനും

More »

തൃശൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
തൃശൂര്‍ : തൃശൂര്‍ തലോരില്‍ യുവതിയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ വടക്കുമുറി പൊറുത്തുക്കാരന്‍ വീട്ടില്‍ ജോജു (50)ആണ് ഭാര്യ ലിഞ്ചു(36)വിനെ വെട്ടിക്കൊന്ന് വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്ന് പകല്‍ മൂന്നിനായിരുന്നു സംഭവം. കൊലപാതകമെന്നാണ് വിവരം. ദമ്പതികള്‍ സ്ഥിരമായി വഴക്കുകൂടാറുണ്ടായിരുന്നതായണ് സമീപവാസികള്‍ പറയുന്നത്. ലിഞ്ചുവിന്റെ അലര്‍ച്ച കേട്ട അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

More »

സ്ത്രീധനപീഡനത്തില്‍ മലയാളി അധ്യാപിക മരിച്ച സംഭവം; ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍തൃമാതാവും മരണമടഞ്ഞു
കോയമ്പത്തൂരില്‍ സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയായ ശ്രുതിയുടെ ഭര്‍തൃമാതാവ് സെമ്പകവല്ലി മരിച്ചു. ശ്രുതിയുടെ മരണത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച സെമ്പകവല്ലി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശ്രുതിയുടെ അവസാന ശബ്ദസന്ദേശം സെമ്പകവല്ലിക്കെതിരെയായിരുന്നു. സ്ത്രീധന പീഡനം മൂലമാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു ശ്രുതിയുടെ ശബ്ദസംഭാഷണം. ശ്രുതിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സെമ്പകവല്ലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ശ്രുതിയുടെ വിവാഹം. തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കാണ് ശ്രുതിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ ശുചീന്ദ്രത്തെ വീട്ടിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമയത്ത് സമ്മാനമായി നല്‍കിയിരുന്നു. സ്ത്രീധനം

More »

പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല; സംരക്ഷിച്ചവര്‍ക്കെല്ലാം തിരിച്ചടി
തലശ്ശേരി : അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല. തലശ്ശേരി സെഷന്‍സ് കോടതിയാണ് ദിവ്യക്ക് ജാമ്യം നിഷേധിച്ചത്. ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം. ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകേണ്ടിവരും. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. കേസില്‍ പ്രതിയായതോടെ ഇരിണാവിലെ വീട്ടില്‍നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ദിവ്യ 13 ദിവസമായി ഒളിവില്‍ കഴിയുകയാണ്. ദിവ്യയ്ക്കുവേണ്ടി കെ.വിശ്വനും പ്രോസിക്യൂഷനു വേണ്ടി കെ.അജിത്കുമാറും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ജോണ്‍

More »

'ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം'; ഏതറ്റംവരെയും പോകുമെന്ന് നവീന്റെ ഭാര്യ
പത്തനംതിട്ട : തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിനും വേണ്ടി ഏതറ്റം വരെ പോകുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. വിധിയില്‍ സന്തോഷമില്ല ആശ്വാസമാണ്. പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ല. അവരെ കേസില്‍ അറസ്റ്റ് ചെയ്യണം. അതേസമയം, അറസ്റ്റ് ചെയ്യാത പൊലീസ് നടപടിക്കെതിരെയും കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെയും മഞ്ജുഷ വിമര്‍ശനം ഉന്നയിച്ചു. യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശം പാടില്ലായിരുന്നുവെന്ന് പറഞ്ഞ് ജില്ലാ കളക്ടര്‍ക്ക് ഇടപെടാമായിരുന്നുവെന്നും മഞ്ജുഷ പറഞ്ഞു. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ അത്തരത്തില്‍ പരാമര്‍ശം നടത്തരുതെന്ന് പറഞ്ഞ് കളക്ടര്‍ക്ക് ഇടപെടമായിരുന്നു. പ്രാദേശിക ചാനലിനെ വിളിച്ച് വരുത്തി വീഡിയോ

More »

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിവരുമുമ്പേ ദേഹാസ്വാസ്ഥ്യം; ചികിത്സതേടി പി പി ദിവ്യ
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയില്‍ ചികിത്സതേടി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പി പി ദിവ്യയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ദിവ്യ ആശുപത്രിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പി പി ദിവ്യ എവിടെയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ പി പി ദിവ്യക്കെതിരായ പാര്‍ട്ടി നടപടിയും വൈകുകയാണ്. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതികൂടി പരിഗണിച്ച് ദിവ്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചേര്‍ത്ത് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടും മൊഴിയെടുക്കാന്‍ പോലും പൊലീസ് തുനിഞ്ഞിട്ടില്ല. കണ്ണൂരിലെ

More »

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
കേരളത്തെ നടുക്കിയ 2020ലെ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. അരലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നാണ് കോടതി നിര്‍ദേശം. ഈ തുക മരിച്ച അനീഷിന്റെ ഭാര്യ ഹരിതയ്‌ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവുവാണ് വിധിപറഞ്ഞത്. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions