കൊല്ലത്ത് യുവാവിനെ റോഡില്‍ കുത്തിക്കൊന്നു; സംഘത്തിലെ 3 പ്രതികള്‍ പിടിയില്‍
കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ റോഡില്‍ വച്ച് കുത്തിക്കൊന്ന കേസില്‍ 3 പ്രതികള്‍ പിടിയില്‍. പ്രാഥമിക പ്രതി പട്ടികയിലുള്ള ഒന്നാം പ്രതി സദ്ദാം, അന്‍സാരി, നൂര്‍ എന്നിവരാണ് പിടിയിലാണ്. 4 പേര്‍ കൂടി കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി നവാസിന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകമുണ്ടായത്. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇത് കയ്യാങ്കളിയിലേക്ക് എത്തി. അതിനിടെ അക്രമി സംഘത്തിലൊരാള്‍ നവാസിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത്
More »
ജര്‍മനിയില്‍ നഴ്സാകാം: നോര്‍ക്ക റൂട്ട്സ്-ട്രിപ്പിള്‍ വിന്‍ റിക്രൂട്ട്മെന്റില്‍ സ്പോട്ട് രജിസ്ട്രേഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മനിയിലെ നഴ്സിങ് ഹോമുകളിലേയ്ക്കുള നഴ്സുമാരുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന് നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം. ഇതിനായി നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) കോഴിക്കോട് സെന്ററില്‍ (സി.എം. മാത്യുസണ്‍സ് ടവര്‍, രാം മോഹന്‍ റോഡ്) നവംബര്‍ ഒന്നിനോ തിരുവനന്തപുരം സെന്ററില്‍ (മേട്ടുക്കട ജംഗ്ഷന്‍,തൈക്കാട്) നവംബര്‍ 4 നോ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം.
രജിസ്ട്രേഷന്‍ നടപടികള്‍ രാവിലെ 10 ന് ആരംഭിക്കും. നഴ്സിംങില്‍ ബിഎസ്സി/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സി.വി, പാസ്പോര്‍ട്ട്, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), നഴ്സിംഗ് രജിസ്ട്രേഷന്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി
More »
ജയരാജന്റെ പുസ്തകം പിണറായിക്കുള്ള മറുപടി
പി. ജയരാജന്റെ ' കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം ' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പി.ഡി.പി നേതാവ് അബ്‌ദുള്‍ നാസര്‍ മദനി കടുത്ത വര്‍ഗീയവാദിയും മതഭീകരത വളര്‍ത്തുന്ന ആളുമാണെന്നാണ് ജയരാജന്റെ അഭിപ്രായം. ഇതടക്കം മദനിയുടെ കേരള സമൂഹത്തിലെ അപകടകരമായ എല്ലാ പ്രവൃത്തികളും ജയരാജന്‍ വിവരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രകാശനത്തിന് മുമ്പ് തന്നെ പുസ്തകം വിവാദത്തിലായി.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ജയില്‍ മോചിതനായ മദനിയുമായി അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ വേദി പങ്കിടുകയും മദനിയെ വാഴ്ത്തുകയും ചെയ്തിട്ടുണ്ട്. സിപിഎമ്മിന് പി.ഡി.പി പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് മദനിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുള്ള ജയരാജന്റെ പുസ്തകം പിണറായി തന്നെ പ്രകാശനം ചെയ്തത്.
ജയരാജന്റെ വ്യക്തിപരമായ
More »
കേരളത്തെ നടുക്കിയ പാലക്കാട് ദുരഭിമാനക്കൊല; പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച
കേരളത്തെ നടുക്കിയ 2020ലെ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധിപറയാന്‍ മാറ്റിയത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതില്‍ വാദിച്ചു. അതേസമയം പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു.
ഹരിതയുടെ പിതാവ് പ്രഭുകുമാര്‍ (50), അമ്മാവന്‍ സുരേഷ് (48) എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പിന്നോക്ക സമുദായത്തില്‍പ്പെട്ട അനീഷിനെ വിവാഹം കഴിച്ചതിന് ഹരിതയോടുള്ള ആഴമായ പകയാണ് പ്രഭുകുമാറും സുരേഷും ചേര്‍ന്ന് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അതേസമയം പ്രതികള്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കണം, കോടതി നീതി നല്‍കണം എന്ന് ഹരിത പറഞ്ഞു.
2020 ഡിസംബര്‍ 25 ന് വൈകുന്നേരം പ്രതികള്‍ അനീഷിനെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
More »
വിവാഹത്തിന്റെ മൂന്നാം നാള്‍ വധുവിന്റെ 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരന്‍ പിടിയില്‍
വിവാഹത്തിന്റെ മൂന്നാം ദിവസം വധുവിന്റെ 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരന്‍ പിടിയില്‍. നെയ്യാറ്റിന്‍കര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു(34)വാണ് പിടിയിലായത്. വര്‍ക്കല പൊലീസാണ് ഭാര്യയുടെ പരാതിയില്‍ അനന്തുവിനെ അറസ്റ്റ് ചെയ്തത്.
വിവാഹശേഷം മൂന്നാംനാള്‍ ഭാര്യയുടെ 52 പവന്‍ നിര്‍ബന്ധിച്ച് പണയംവച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി. 2021 ആഗസ്റ്റിലായിരുന്നു വര്‍ക്കല പനയറ സ്വദേശിയായ യുവതിയും ഫിസിയോതെറാപ്പിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം. വര്‍ക്കല താജ് ഗേറ്റ് വേയില്‍ വെച്ചായിരുന്നു ഫിസിയോതെറാപ്പിസ്റ്റായ അനന്തുവിന്റെ ആഡംബര വിവാഹം നടന്നത്.
അതേസമയം വിവാഹശേഷം ഭര്‍തൃവീട്ടിലെത്തിയ വധുവിനോട് ആദ്യദിനം മുതല്‍ തന്നെ കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
More »
അറസ്‌റ്റിന് വഴങ്ങാതെ പിപി ദിവ്യ; ബന്ധു വീട്ടില്‍ നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറി
നീവന്‍ ബാബു മരണപ്പെട്ട കേസിലെ പ്രധാന പ്രതി പിപി ദിവ്യ അറസ്‌റ്റിന് വഴങ്ങില്ല. ബന്ധുവീട്ടില്‍ നിന്ന് ദിവ്യ വീണ്ടും രഹസ്യ കേന്ദ്രത്തിലേക്ക് മാറി. ഇന്നലെ രാത്രിയാണ് കണ്ണൂരിലെ ബന്ധുവീട്ടില്‍ ദിവ്യ എത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി വരുംവരെ കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍ വ്യക്‌തമാക്കി. കീഴടങ്ങിയാല്‍ മാത്രം അറസ്‌റ്റെന്ന നിലപാടിലാണ് അന്വേഷണസംഘവും. പാര്‍ട്ടിയുടെയും നേതാക്കളുടെയും തണലിലാണ് ദിവ്യയുടെ നീക്കങ്ങള്‍. കൂടാതെ ചികിത്സ തേടിയുള്ള തന്ത്രവും പയറ്റുന്നുണ്ട്.
പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ദിവ്യക്ക് മേല്‍ സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത. എന്നാല്‍ ദിവ്യയോട് അടുത്ത കേന്ദ്രങ്ങള്‍ ഇത് തള്ളി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ചയാണ്
More »
എഡിഎമ്മിന്റെ മരണം; അന്വേഷണം ആറംഗ പ്രത്യേക പൊലീസ് സംഘത്തിന് കൈമാറി
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണം പ്രത്യേക പൊലീസ് സംഘത്തിന് കൈമാറി. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് ആറംഗ പ്രത്യേക അന്വേഷണ സംഘം. കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29 ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കിയ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഇന്നലെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് നിലവില്‍ കേസന്വേഷിക്കുന്ന പൊലീസ് സംഘം എഡിഎമ്മിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിന്റെ
More »
ചിറയിന്‍കീഴില്‍ വയോധികയെ കൊലപ്പെടുത്തിയത് മകളും ചെറുമകളും ചേര്‍ന്ന്
തിരുവനന്തപുരം ചിറയിന്‍കീഴില്‍ ഒരാഴ്ച മുന്‍പ് വയോധികയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അഴൂര്‍ ശിഖ ഭവനില്‍ നിര്‍മ്മലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിര്‍മ്മലയുടെ മൂത്ത മകള്‍ ശിഖയും ഇവരുടെ മകള്‍ ഉത്തരയും പിടിയിലായി.
ഇരുവരും ചേര്‍ന്ന് വയോധികയെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അയല്‍വാസിയായ സ്ത്രീയാണ് നിര്‍മ്മലയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വാര്‍ഡ് അംഗത്തെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസിന് മരണത്തില്‍ ആദ്യം മുതലേ സംശയം ജനിച്ചിരുന്നു.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതാണ് സംശയത്തിന് കാരണമായത്. ഇതോടെ നിര്‍മ്മലയുടെ ഒപ്പം താമസിച്ചിരുന്ന മകളെയും ചെറുമകളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്നാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. നിര്‍മ്മലയുടെ
More »
ഇടതുമുന്നണിയില്‍ കൂറുമാറ്റത്തിന് 100 കോടി കോഴ വാഗ്ദാനം! പിണറായി പൊട്ടിച്ച ബോംബ്
തിരുവനന്തപുരം : ഇടതുമുന്നണിയിലെ രണ്ടു എം എല്‍ എമാരെ കൂറു മാറ്റുന്നതിന് 100 കോടി രൂപ തോമസ് കെ ജോസഫ് എം എല്‍ എ വാഗ്ദാനം ചെയ്‌തെന്ന വിവാദം പുറത്തുവിട്ടു മുഖ്യമന്ത്രിയും കൂട്ടരും. അജിത്പവാര്‍ പക്ഷത്തേക്ക് രണ്ട് എംഎല്‍എമാരെയെത്തിക്കാന്‍ എന്‍സിപി എംഎല്‍എ തോമസ്. കെ. തോമസ് 50 കോടി വീതം കോഴ വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം. ആരോപണം തോമസ്‌കെ. തോമസും കോവൂര്‍ കുഞ്ഞുമോനും നിഷേധിച്ചിട്ടുണ്ട്.
സംഭവം ഇടതുപക്ഷത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആന്റണിരാജുവിനും കോവൂര്‍ കുഞ്ഞുമോനും പണം ഓഫര്‍ ചെയ്‌തെന്നാണ് ആരോപണം. എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് ആന്റണിരാജു നടത്തിയിരിക്കുന്ന പ്രതികരണം. നിര്‍ണായക വിവരം മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക്‌സഭ തെരെഞ്ഞെടുപ്പിന് മുമ്പായിരുന്നു സംഭവം. എന്നാല്‍ ഇപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പുറത്തുവിടുന്നത്. ഇതിന്റെ പേരിലാണ് എ കെ
More »