നാട്ടുവാര്‍ത്തകള്‍

പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 29ന്, ദിവ്യക്കെതിരെ ആഞ്ഞടിച്ചു നവീന്റെ കുടുംബം
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് കോടതി ഈ മാസം 29 ലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം തുടങ്ങിയത്. പ്രതിഭാഗവും പ്രോസിക്യൂഷനും ശക്തമായ വാദ പ്രതിവാദങ്ങളാണ് നടത്തിയത്. അതിലും ശക്തമായിരുന്നു നവീന്റെ കുടുംബത്തിന്റെ അഭിഭാഷകന്റെ വാദം. പി പി ദിവ്യ വ്യക്തിഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ലെന്നും ഇക്കാര്യം ഡെപ്യൂട്ടി കളക്ടര്‍ മൊഴി

More »

സ്വന്തം മകളെ 10 വയസു മുതല്‍ നാല് വര്‍ഷം ലൈംഗികമായി പീഡിപ്പിച്ച അച്ഛന് 72 വര്‍ഷം തടവ്
ചെറുതോണി : സ്വന്തം മകളെ 10 വയസു മുതല്‍ പതിനാലു വയസുവരെയുള്ള കാലഘട്ടത്തില്‍ നിരവധിതവണ ലൈഗിക പീഡനം നടത്തിയ പ്രതിക്ക് 72 വര്‍ഷം കഠിന തടവും, 180000 രൂപ പിഴയും ശിക്ഷിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോള്‍ ഷെരീഫ് ആണ് ശിക്ഷ വിധിച്ചത്. വാഗമണ്‍ സ്വദേശിയായ പിതാവിനെയാണ് ശിക്ഷിച്ചത്. പെണ്‍കുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതല്‍ അഗതി മന്ദിരങ്ങളില്‍ നിന്നാണ് പഠിച്ചിരുന്നത്. പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം വരെ അവധി സമയങ്ങളില്‍ വീട്ടില്‍ വരുന്ന സമയങ്ങളില്‍ പിതാവ് ലൈഗിക പീഡനം നടത്തിയെന്നാണ് കേസ്. 2020 ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. 2019 കാലഘട്ടത്തിലും അതിന് മുന്‍പും പിതാവില്‍ നിന്നും എല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ പേപ്പര്‍ തുണ്ടുകളില്‍ എഴുതി ബെഡിനടിയില്‍ സൂക്ഷിക്കുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു. പോലീസ് കൃത്യസ്ഥലത്തുനിന്നു കണ്ടെത്തിയ ആ

More »

സ്ത്രീധന പീഡനം: മലയാളി കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി
സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് മലയാളിയായ കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കിയ നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി(25)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചീന്ദ്രത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ആറ് മാസം മുമ്പ് കഴിഞ്ഞ ഏപ്രിലിലാണ് തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ശ്രുതിയുടെ ശബ്ദസന്ദേശത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാര്‍ത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ നിര്‍ബന്ധിച്ചെന്നും ശ്രുതി

More »

വയനാട്ടിലൂടെ കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്ക; സാക്ഷിയായി രാഹുലും സോണിയയും അടക്കമുള്ള നേതൃത്വം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റില്‍ എത്തിയിരുന്നു. പ്രിയങ്ക തെരെഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള കന്നിയങ്കം എന്ന നിലയില്‍ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് വയനാട്. വയനാട്ടില്‍ മത്സരിക്കാനാവുന്നതില്‍ സന്തോഷമെന്നും ജനം തന്നെ തിരഞ്ഞെടുത്താല്‍ ഭാഗ്യമായി കരുതുമെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. ആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് സോണിയ ഗാന്ധി നാമനിര്‍ദേശ

More »

പാലക്കാട് ലോറിയും കാറും കൂട്ടിയിടിച്ച് 5 മരണം
പാലക്കാട് കല്ലടിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ കെ വിജേഷ്, വിഷ്ണു, രമേശ്, കാങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സല്‍, തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. ഇതില്‍ വിജേഷും വിഷ്ണുവും രമേശും ഉറ്റ സുഹൃത്തുക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. അമിത വേഗതയിലെത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മഴ പെയ്ത് റോഡ് കുതിര്‍ന്ന് കിടക്കുകയായിരുന്നു. കാര്‍ വേഗതയില്‍ വരുന്നതും നിയന്ത്രണം വിട്ട് റോഡിന്റെ വലത് ഭാഗത്തേക്ക് നീങ്ങി എതിര്‍ദിശയില്‍ നിന്ന് വന്ന ലോറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം, കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അപകടത്തില്‍പ്പെട്ട കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തെറ്റായ ദിശയിലെത്തിയ

More »

കൊച്ചിയുടെ ആകാശത്തും വ്യാജ ബോംബ് ഭീഷണികള്‍
കൊച്ചി : പ്രവാസി മലയാളികള്‍ക്ക് വലിയ ബുദ്ധിമുട്ടു സൃഷ്ടിച്ചു വ്യാജ ബോംബ് ഭീഷണികള്‍. ഏറ്റവും ഒടുവില്‍ കൊച്ചിയുടെ ആകാശത്തും വ്യാജ ബോംബ് ഭീഷണികള്‍ വലിയ ആശങ്ക തീര്‍ക്കുകയാണ്. വിമാനങ്ങളുടെ സമയ ക്രമത്തെയും യാത്രയെയും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കൊച്ചിയില്‍ നിന്നു പുറപ്പെട്ട 2 വിമാനങ്ങള്‍ക്ക് നേരെ ചൊവ്വാഴ്ചയും വ്യാജ ബോംബ് ഭീഷണി ഉണ്ടായി . എയര്‍ ഇന്ത്യയുടെ കൊച്ചി-ലണ്ടന്‍ ഗാറ്റ്‍വിക് (എഐ 149) വിമാനത്തിനും കൊച്ചി-ബെംഗളുരു- ലക്നൗ (6ഇ 196) വിമാനത്തിനും നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ബോംബ് ഭീഷണി പരിശോധിക്കാന്‍ രണ്ടു തവണ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി (ബിറ്റിഎസി) യോഗം ചേര്‍ന്ന് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. രണ്ടു വിമാനങ്ങളും പുറപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു വിമാനക്കമ്പനികളുടെ ‘എക്സ്’ (മുന്‍ ട്വിറ്റര്‍) അക്കൗണ്ടിലേക്ക് ഭീഷണി സന്ദേശമെത്തിയത്. ഉച്ച കഴിഞ്ഞ് 3.04നാണ് എയര്‍ ഇന്ത്യക്ക് ഭീഷണി

More »

നടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചത് അതീവരഹസ്യമായി
വടക്കാഞ്ചേരി : നടിയെ പീഡിപ്പിച്ച കേസില്‍ മുകേഷ് എംഎല്‍എയെ വടക്കാഞ്ചേരിയില്‍ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് വിട്ടയച്ചത് അതീവരഹസ്യമായി. മുകേഷിന്റെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത് വളരെ രഹസ്യമായിട്ടാണെന്നുള്ള വിവരമാണ് ലഭിക്കുന്നത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് മുകേഷ് ഹാജരായത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി : ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ശേഷം വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. വനിത ഐ.പി.എസ് ഉദ്യോഗസ്ഥയാണ് വിവരം പുറത്ത് പോകാതിരിക്കാന്‍ പൊലീസുകാരെ ചട്ടം കെട്ടിയതെന്നാണ് ലഭിക്കുന്ന വിവരം. 2011ല്‍ വടക്കാഞ്ചേരിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍

More »

ബലാത്സംഗക്കേസില്‍ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. ഇതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ നിലപാടെടുത്തു. സിദ്ദിഖ് തെളിവ് നശിപ്പിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് സിദ്ദിഖ് കോടതിയോടോ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്. അതേസമയം, എട്ട് കൊല്ലം കാലതാമസം എങ്ങനെ വന്നുവെന്ന് കോടതി വീണ്ടും ആരാഞ്ഞു. എട്ട്

More »

നവീന്‍ ബാബുവിന്റെ മരണം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെത് ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്നും ആത്മഹത്യ തന്നെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ കൃത്യമായ മരണ സമയം റിപ്പോര്‍ട്ടില്‍ ഇല്ല. ഏകദേശം പുലര്‍ച്ചെ 4.30നും 5.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുക എന്നാണ് റിപ്പോര്‍ട്ട്. കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ മറ്റൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. സംഭവ ദിവസം പുലര്‍ച്ചെ 4.58ന് നവീന്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയച്ചിരുന്നു. ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറായിരുന്നു അയച്ചത്. എന്നാല്‍ നവീന്റെ മരണ വിവരം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions