എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഖാലിസ്ഥാന്‍ ഭീകരന്‍, നവംബര്‍ 1 മുതല്‍ 19 വരെ സര്‍വീസ് നടത്തരുതെന്ന് ഭീഷണി
ഇന്ത്യയില്‍ തുടര്‍ച്ചയായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തുന്നതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ്. അടുത്ത മാസം ഒന്ന് മുതല്‍ 19വരെ എയര്‍ ഇന്ത്യ അന്തരാഷ്ട്ര സര്‍വീസ് നടത്തരുതെന്നും നടത്തിയാല്‍ തകര്‍ക്കുമെന്നുമാണ് ഭീഷണി.
ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പഥ്വന്ത് സിങ് പന്നുവാണ് ഭീഷണി സന്ദേശവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. അതേസമയം വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണി തുടര്‍ക്കഥയാവുകയാണ്. ഏഴു ദിവസത്തിനിടെ എഴുപതോളം വ്യാജ ഭീഷണികളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ മാത്രം മുപ്പതോളം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണികള്‍ ഉണ്ടായത്.
ഇതോടെ നിരവധി വിമാന സര്‍വീസുകള്‍ വൈകി യാത്രക്കാര്‍ പ്രതിസന്ധിയിലായി. വിഷയത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനായി ഇന്നലെ സമൂഹ
More »
എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണം കൊള്ളയടിച്ച സംഭവം നാടകം; കള്ളന്‍ കപ്പലില്‍ തന്നെ
കോഴിക്കോട് : എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ പോകവെ മുളകുപൊടിയെറിഞ്ഞു കവര്‍ച്ച നടന്നെന്ന പരാതിയിലെ സംഭവം തട്ടിപ്പ്. പരാതിക്കാരന്‍ തന്നെയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പരാതിക്കാരനും സുഹൃത്തും പൊലീസിന്റെ പിടിയിലായി നടന്നത് നാടകമായിരുന്നെന്നും പോലീസ് കണ്ടെത്തി. എടിഎമ്മില്‍ പണം നിക്ഷേപിക്കാല്‍ പോകവെ കവര്‍ച്ച നടന്നെന്ന പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് നാടകം പൊളിച്ചത്.
പയ്യോളി സ്വദേശി സുഹൈല്‍, സുഹൃത്ത് താഹ എന്നിവരാണ് പിടിയിലായത്. എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ പോകവെ കൊയിലാണ്ടിയില്‍ വെച്ച് മുളകുപൊടി വിതറി യുവാവിനെ ബന്ദിയാക്കിയതിന് ശേഷം പണം കവര്‍ന്നെന്നായിരുന്നു പരാതി. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് അന്വേഷണം ഊര്‍ജിതതമാക്കി. പരാതിക്കാരനെ ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതിയെന്ന വിവരം പുറത്തുവന്നത്.
പോലീസ് പിടികൂടിയ താഹയില്‍ നിന്നും 37 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. റൂറല്‍ എസ്.പി പി നിധിന്‍
More »
പ്രശാന്തിനെ ജോലിയില്‍ നിന്നും പുറത്താക്കും; നിയമോപദേശം തേടിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : എഡിഎം മരണമടഞ്ഞ സംഭവത്തില്‍ വിവാദനായകന്‍ പ്രശാന്തിന് ജോലി പോകുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്. പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്നും നീക്കുമെന്നും ഇക്കാര്യത്തില്‍ നിയമോപദേശം തേടിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ പ്രശാന്തിനെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും പറഞ്ഞു.
സംഭവം ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് അന്വേഷിക്കുമെന്നും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ പെട്രോള്‍ പമ്പിന്റെ അപേക്ഷകന്‍ പ്രശാന്ത് തന്നെയാണോ എന്ന് അറിയില്ലെന്നും പറഞ്ഞു. പ്രശാന്തിന് എതിരായ പരാതിയില്‍ ആരോഗ്യവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് നിര്‍ദേശം നല്‍കിയത്.
സര്‍വീസ് ചട്ടം
More »
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിയായ അമൃതയാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ടത്. പൂര്‍ണ വളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയുടെ മൃതദേഹമാണ് വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
പോത്തന്‍കോട് വാവറയമ്പലത്ത് പ്രവര്‍ത്തിക്കുന്ന പുല്ലുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പ്രസവത്തെ തുടര്‍ന്ന് അമിത രക്തശ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അമൃതയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാരാണ് കുട്ടിയുടെ മരണവിവരം അറിഞ്ഞത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് പോത്തള്‍കോട് പൊലീസും പഞ്ചായത്ത് അധികൃതരും ഫോറള്‍സിക് സംഘവും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുട്ടിയുടെ മരണ ശേഷമാണോ കുഴിച്ചിട്ടതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ്
More »
ബോംബ് ഭീഷണി; വിസ്താരയുടെ ഡല്‍ഹി- ലണ്ടല്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലിറക്കി
ന്യൂഡല്‍ഹി : ബോംബ് ഭീഷണിയെ തുടര്‍ന്ന് വിസ്താരയുടെ ഡല്‍ഹി-ലണ്ടന്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഇന്നലെയാണ് വിമാനം ഡല്‍ഹിയില്‍ നിന്ന് തിരിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍ സുരക്ഷിതമായി ഇറക്കിയതായും, സുരക്ഷാ പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സുരക്ഷാ ഏജന്‍സികളുടെ അനുമതി ലഭിച്ചാലുടന്‍ വിമാനം ലണ്ടനിലേക്ക് തിരിക്കും. സമൂഹമാദ്ധ്യമം വഴിയാണ് ഈ സന്ദേശം ലഭിക്കുന്നത്. പിന്നാലെ സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിടാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം വിമാനങ്ങള്‍ക്ക് ഇത്തരത്തില്‍ തുടര്‍ച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കര്‍ശന നിയമങ്ങള്‍
More »
നവീന്‍ ബാബുവിന്റെ മരണം: അന്വേഷണ ചുമതലയില്‍ നിന്ന് കളക്ടറെ മാറ്റി
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട തുടരന്വേഷണ ചുമതലയില്‍ നിന്ന് കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റി. അന്വേഷണ ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐ എ എസിന് കൈമാറി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ നല്‍കിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ കളക്ടര്‍ക്ക് എതിരെ നവീന്റെ കുടുംബത്തില്‍ നിന്നടക്കം ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് അന്വേഷണചുമതല എ ഗീതക്ക് കൈമാറിയത്.
അതേസമയം ദിവ്യ യാത്രയയപ്പ് സമ്മേളനത്തില്‍ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കളക്ടര്‍ നേരത്തെ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്. കലക്ടറുടെ ഫോണ്‍ വിളി രേഖകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിച്ചേക്കുമെന്നാണ് സൂചന.
അതിനിടെ, പി.പി ദിവ്യയെ താന്‍
More »
നവീന്‍ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജം! പരാതിക്കാരന് രണ്ടിടത്ത് രണ്ടുതരം ഒപ്പും പേരും
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സൂചന. പെട്രോള്‍ പമ്പിന്റെ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന പരാതിയിലുമുള്ള ഒപ്പിലും പേരിലുമുള്ള വ്യത്യാസമാണ് സംശയത്തിന് കാരണമായിരിക്കുന്നത്. സംരംഭകന്‍ പരാതി സമര്‍പ്പിച്ചിട്ടില്ലെന്നും നവീന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് പരാതി തിയതി മാറ്റി നിര്‍മിച്ചതെന്നുമുള്ള ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ഒപ്പിലേയും പേരിലേയും വൈരുദ്ധ്യവും ചര്‍ച്ചയാകുന്നത്.
എഡിഎം കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയില്‍ പരാതിക്കാരന്റെ പേര് പ്രശാന്തന്‍ ടി വി എന്നാണ് നല്‍കിയിരിക്കുന്നത്. പാട്ടക്കരാറിലാകട്ടെ സംരംഭകന്റെ പേര് പ്രശാന്ത് എന്നുമാണ്. രണ്ടിലേയും ഒപ്പിലും വലിയ വ്യത്യാസമുണ്ട്
നെടുവാലൂര്‍ പള്ളി വികാരി ഫാ പോള്‍ എടത്തിനകത്തുമായി ഒപ്പിട്ട പാട്ടക്കരാറില്‍ പ്രശാന്ത് എന്ന പേരാണ്
More »
കണ്ണൂര്‍ കലക്ടര്‍ സംശയ നിഴലില്‍; അനുശോചന കത്ത് സ്വീകരിക്കാതെ നവീന്റെ കുടുംബം
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്‌ടര്‍ അരുണ്‍ കെ വിജയനെതിരെ ആരോപണം ശക്തം.ബിജെപിയും സിപിഎം പത്തനംതിട്ട നേതാക്കളും കണ്ണൂര്‍ കലക്ടര്‍ക്കെതിരെ രംഗത്തുവന്നു. സംഭവത്തില്‍ കളക്‌ടറാണ് ഒന്നാം പ്രതിയെന്നും രണ്ടാം പ്രതി മാത്രമാണ് ദിവ്യയെന്നും ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആരോപിച്ചു. ദിവ്യയ്ക്ക് അരുണിന്റെ എല്ലാ സഹായവും ലഭിച്ചിട്ടുണ്ട്. ദിവ്യ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ കളക്‌ടറുടെ ശരീരഭാഷയില്‍ നിന്ന് തന്നെ അത് വ്യക്തമാണെന്നും ഹരിദാസ് പറഞ്ഞു. കളക്‌ടറെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കളക്‌ടറുടെ ഫോണ്‍കോള്‍ പരിശോധിക്കണം എന്നും ആവശ്യമുണ്ട്. ആദ്യം ഉച്ചയ്ക്ക് വച്ചിരുന്ന യോഗം വൈകിട്ടത്തേക്ക് മാറ്റിയത് ദിവ്യയുടെ സൗകര്യാര്‍ത്ഥമാണ്. യാത്രഅയപ്പിന് ശേഷം രാത്രി എട്ട് മണിക്കുള്ള ട്രെയിനില്‍ മടങ്ങിപ്പോകേണ്ട നവീന്‍ ബോബു മുനീശ്വരന്‍ കോവിലിനടുത്തുവരെ
More »
ട്വന്റി ഫോര്‍ വാര്‍ത്താ സംഘത്തിന്റെ കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പന്തലാംപാടം മേരിമാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥികളായ മുഹമ്മദ് റോഷന്‍, മുഹമ്മദ് ഇസ്ലാം എന്നിവരാണ് മരിച്ചത്.
വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത നീലിപ്പാറ ക്വാറിക്ക് മുന്നില്‍ വച്ച് ഇന്ന് ഉച്ചയോടുകൂടിയാണ് അപകടം ഉണ്ടായത്. വാണിയംപാറ പള്ളിയില്‍ ജുമാ നിസ്ക്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥികളെ ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
More »