അയര്‍ലന്‍ഡിലെ ചികിത്സാരംഗത്തേക്ക് ഒരു യുവ മലയാളി ഡോക്ടര്‍ കൂടി
ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ ചികിത്സാരംഗത്തേക്ക് ഒരു യുവ മലയാളി ഡോക്ടര്‍ കൂടി കടന്നുവരുന്നു. ലാത്വിയയിലെ റിഗ സ്ട്രാഡിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത വിജയം നേടി ഡോ. ജ്യോതിന്‍ ജോസഫ് ആണ് ചികിത്സാരംഗത്തേക്ക് എത്തുന്നത്. ലൂക്കന്‍ സാര്‍സ്ഫീല്‍ഡ് ക്ലബ്ബില്‍ ഹര്‍ലിങ് കളിച്ചിരുന്ന ജ്യോതിന് സ്‌പോര്‍ട്‌സ് ഇഞ്ചുറി വിഭാഗത്തില്‍ ഓര്‍ത്തോപീഡിക് സര്‍ജനാകാനാണ് ആഗ്രഹം.
ലൂക്കനിലെ ആദ്യകാല കുടിയേറ്റക്കാരും, ഡബ്ലിന്‍ സെന്റ് ജയിസ് ഹോസ്പിറ്റലിലെ ജീവനക്കാരുമായ ജോയി മുളന്താനത്തിന്റെയും, (ജോസഫ് വര്‍ഗീസ്) ജിജ വര്‍ഗീസിന്റെയും മകനായ ജ്യോതിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അക്കാദമിക് രംഗത്ത് സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കിയിരുന്നു.
ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് (23 വയസ്സ്) ജ്യോതിന്‍. ജ്യോതിന്റെ സഹോദരന്‍ ജെമിന്‍ ജോസഫ് ഡബ്ലിനില്‍ സോഷ്യല്‍ കെയര്‍ സെക്റ്ററില്‍ ജോലി ചെയ്യുന്നു.
More »
കോട്ടയത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വൈദികന്‍: നഷ്ടമായത് 1.41 കോടി രൂപ
കോട്ടയം : ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്തു വൈദികനില്‍ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി. വലിയ ലാഭം വാഗ്ദാനം ചെയ്താണു സംഘം വൈദികനുമായി ഇടപാടു സ്ഥാപിച്ചതെന്നു പൊലീസ് വ്യക്തമാക്കി. ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാര്‍ക്കു നല്‍കി. വാഗ്ദാനം ചെയ്ത രീതിയില്‍ പണം തിരികെ നല്‍കിയതോടെ പലരില്‍ നിന്നായി 1.41 കോടി രൂപ സ്വരൂപിച്ച് വൈദികന്‍ വീണ്ടും നിക്ഷേപിച്ചു.
എന്നാല്‍ പിന്നീട് വൈദികനു സംഘത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇതോടെയാണ് പരാതി നല്‍കിയത്. കടുത്തുരുത്തി പൊലീസിലാണ് വൈദികന്‍ പരാതി നല്‍കിയത്. പ്രശസ്ത കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യജ പതിപ്പിലൂടെയാണ് പണം തട്ടിയതെന്നു പൊലീസ് പറയുന്നു. പരാതിയില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു.
More »
കൊച്ചിയില്‍ വിമാനമിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത
നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ (സിയാല്‍) അതിവേഗ ഇമിഗ്രേഷന്‍ പദ്ധതിക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമി(എഫ്.ടി.ഐ ടി.ടി.പി)നാണ് തുടക്കമായത്.
ആഭ്യന്തര യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് രഹിത പ്രവേശനമൊരുക്കുന്ന ഡിജിയാത്ര സംവിധാനം നേരത്തെ സിയാലില്‍ പ്രവര്‍ത്തനമാരംഭിപിച്ചിരുന്നു. എഫ്.ടി.ഐ ടി.ടി.പി സംവിധാനത്തിലൂടെ രാജ്യാന്തര യാത്രക്കാര്‍ക്ക് വെറും 20 സെക്കന്‍ഡില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം.
ഇമിഗ്രേഷന്‍ അറൈവല്‍, ഡിപ്പാര്‍ച്ചര്‍ മേഖലകളിലായി നാല് വീതം ബയോമെട്രിക് ഇ ഗേറ്റുകള്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനായി സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഒഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡുടമകള്‍ക്കും
More »
ആര്‍ജികര്‍ ബലാത്സംഗ കൊല; പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍, ശിക്ഷാ വിധി തിങ്കളാഴ്ച
കൊല്‍ക്കത്തയിലെ ആര്‍ജികര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗ കൊലപാതക കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റകാരന്‍. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് സഞ്ജയ് റോയ്. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞു. കേസില്‍ കോടതി തിങ്കളാഴ്ച വിധി പറയും.
കൊല്‍ക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറഞ്ഞത്. അതേസമയം കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതി പറഞ്ഞു. കുറ്റകൃത്യത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും പ്രതി പറഞ്ഞു. എന്നാല്‍ ഫോറന്‍സിക് തെളിവുകള്‍ കുറ്റം തെളിയിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയും ഹൈക്കോടതിയും നിര്‍ണായക ഇടപെടല്‍ നടത്തിയ സംഭവത്തില്‍ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി വന്നത്.
2024 ഓഗസ്റ്റ് ഒമ്പതിനാണ് ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സാക്ഷിപ്പട്ടികയില്‍ 128 പേരുണ്ട്. സംഭവത്തെ
More »
കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി അരുണ്‍കുമാറും കൂട്ടരും
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ് എന്നിവര്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ പോക്സോ കേസില്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യം ലഭിക്കാന്‍ പാടാണെന്നുള്ള നിയമേപദേശത്തെ തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ചാനലിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
കലോത്സവത്തില്‍ പങ്കെടുത്ത ഒപ്പന ടീമിനെ ഉള്‍പ്പെടുത്തി ചാനല്‍ തയാറാക്കിയ ടെലി സ്‌കിറ്റാണ് കേസിനിടയാക്കിയത്. തിരുവനന്തപുരം ജില്ല ശിശുക്ഷേമസമിതി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുക്കുകയായിരുന്നു.
വിഡിയോ സമൂഹമാധ്യമങ്ങളില്‍
More »
പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, അമ്മയെ വെറുതെ വിട്ടു
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി. അമ്മയെ വെറുതെ വിട്ടു. അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ജഡ്ജി എം എ ബഷീര്‍ ആണ് വിധി പറഞ്ഞത്. കേസില്‍ ശിക്ഷ നാളെ വിധിയ്ക്കും.
കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസില്‍ രണ്ടാം പ്രതിയാണ് അമ്മ സിന്ധു. കൊലപാതകം, വിഷം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം കുറ്റങ്ങള്‍ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവന്‍ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്.
കാമുകിയായ ഗ്രീഷ്മ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയതിലാണ് കേസ്. ഗ്രീഷ്മയോടൊപ്പം അമ്മയും, അമ്മാവനും ഗൂഢാലോചന കേസില്‍ പ്രതികളായിരുന്നു. ഇതില്‍ അമ്മയെ വെറുതെ നടപടിയില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍
More »
സെയ്ഫ് അലിഖാന്റെ ഫ്ലാറ്റില്‍ ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്‌സ്
വീട്ടില്‍ അക്രമിയുടെ കുത്തേറ്റ ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ ഫ്ലാറ്റില്‍ ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്‌സ് ആയ ഏലിയാമ്മ ഫിലിപ്പ്. കുട്ടികളുടെ മുറിയില്‍ നിന്ന് ഇവര്‍ നിലവിളിച്ചത് കേട്ടാണ് സെയ്ഫ് അലി ഖാന്‍ വിവരം അറിഞ്ഞത്. ആക്രമിയുമായുളള സംഘര്‍ഷത്തിനിടയില്‍ ഏലിയാമ്മ ഫിലിപ്പിന് കൈയില്‍ പരുക്കേറ്റിരുന്നു. കുട്ടികളെ അപായപ്പെടുത്താതിരിക്കാന്‍ ഒരു കോടി രൂപ ആവശ്യപ്പെട്ട് അക്രമി ഭീഷണിപ്പെടുത്തിയെന്നാണ് ഏലിയാമ്മയുടെ മൊഴി
കഴിഞ്ഞ നാല് വര്‍ഷമായി സെയ്ഫ് അലിഖാന്റെ മക്കളുടെ ആയയായ ഇവര്‍ സെയ്ഫ് അലി ഖാന്റെ കുടുംബത്തിനൊപ്പമുണ്ട്.
സെയ്ഫ് അലി ഖാന്‍, അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍, അവരുടെ രണ്ട് മക്കളായ നാല് വയസ്സുള്ള ജെഹ്, എട്ട് വയസ്സുള്ള തൈമൂര്‍, അഞ്ച് സഹായികള്‍ എന്നിവരാണ് ആക്രമണ സമയത്ത് അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നത്.
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലര്‍ച്ചെ 2.30
More »
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ആദ്യം ലക്ഷ്യമിട്ടത് ജിതിനെ മാത്രം
വടക്കന്‍ പറവൂര്‍ : ചേന്ദമംഗലത്ത് ദമ്പതികളെയും മകളെയും അയല്‍വാസിയായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (കണ്ണന്‍, 60), ഭാര്യ ഉഷ (52), മകള്‍ വിനിഷ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ വിനിഷയുടെ ഭര്‍ത്താവ് ജിതിന് ബോസിന് (36) പരിക്കേറ്റു. ജിതിനെ മാത്രം ആക്രമിക്കുകയായിരുന്നു ഉദ്ദേശമെന്ന് പ്രതി റിതു ജയന്‍ പൊലീസിന് മൊഴി നല്‍കി.
ജിതിനെ ആക്രമിക്കുന്നത് തടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയേയും ആക്രമിച്ചത്. ഇതുകണ്ട് ഓടിയെത്തിയ വിനിഷയുടെ തലയ്ക്കടിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ആക്രമണത്തിന് ശേഷം പ്രതി വസ്ത്രം മാറി പുറത്തിറങ്ങിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജിതിനും അയല്‍വാസികളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
റിതു രാജിനെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യും.
More »
തിരുവനന്തപുരത്ത് നിന്ന് ഹീത്രൂവിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു
തിരുവനന്തപുരം : ലണ്ടനിലെ ഹീത്രുവിലേക്കും തായ്ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് തുടങ്ങുന്നു. എയര്‍ഏഷ്യയാണ് ബാങ്കോക്ക് സര്‍വീസിനായി രംഗത്തുള്ളത്. ഇതോടെ തായ്ലാന്‍ഡിലേക്കുള്ള സഞ്ചാരികള്‍ക്ക് നേരിട്ടുള്ള സര്‍വീസ് ലഭ്യമാവും.അദാനിയുടെ നടത്തിപ്പിലുള്ള ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന് ബാങ്കോക്കിലേക്ക് സര്‍വീസുണ്ട്. അവരും തിരുവനന്തപുരത്തു നിന്നുള്ള ബാങ്കോക്ക് സര്‍വീസിന് അനുമതിക്ക് ശ്രമിക്കുന്നുണ്ട്. ഓര്‍ഡര്‍ ചെയ്തിരിക്കുന്ന പുതിയ വിമാനങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് ബാങ്കോക്ക് സര്‍വീസ് തുടങ്ങുമെന്നാണ് അറിയുന്നത്.
നേരിട്ടുള്ള സര്‍വീസുകള്‍ വരുന്നതോടെ തായ്ലാന്‍ഡിലേക്ക് കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് കൂടും.അടുത്ത വേനല്‍ക്കാല സീസണില്‍ എയര്‍ഏഷ്യ തിരുവനന്തപുരം- ബാങ്കോക്ക് സര്‍വീസ്
More »