പിപി ദിവ്യയുടെ പരസ്യ അധിക്ഷേപം; കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കി
കണ്ണൂര്‍ എഡി എം നവീന്‍ ബാബു തൂങ്ങി മരിച്ച നിലയില്‍. പള്ളിക്കുന്നിലെ ക്വര്‍ട്ടേഴ്സിലാണ് ട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. എഡിഎഎമ്മിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാത്ത ആളായി വന്നു പരസ്യ അധിക്ഷേപവും അഴിമതി ആരോപണവും സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നവീന്‍ ബാബുവിന്റെ മരണം.
കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ഏറെകൊതിച്ച ട്രാന്‍സ്ഫര്‍ ലഭിച്ച എഡിഎം ഇന്ന് പത്തനംതിട്ടയില്‍ ജോലിയ്ക്കു കയറേണ്ടതായിരുന്നു. രാവിലെ ട്രെയിനില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. കൂട്ടാന്‍ ഭാര്യയും ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ എത്തുന്ന ട്രെയിനില്‍ നവീന്‍ ബാബു ഇല്ലെന്നുകണ്ട് ബന്ധുക്കള്‍ കണ്ണൂരില്‍ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
More »
കുടുംബ വഴക്ക്; എറണാകുളത്ത് ഭാര്യ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തി
എറണാകുളത്ത് ഭാര്യ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തി. എറണാകുളം നായരമ്പലം സ്വദേശി അറയ്ക്കല്‍ ജോസഫാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ടോടെ നായരമ്പലത്താണ് സംഭവം. സംഭവത്തില്‍ ജോസഫിന്റെ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും തമ്മിലുള്ള കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ജോസഫിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
വിവാഹമോചനത്തിനു കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികള്‍. 2 വീടുകളിലായാണു താമസിച്ചിരുന്നത്. കാറ്ററിങ് ജോലികള്‍ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്തു ജോലി ആവശ്യത്തിനു വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു
More »
മദ്യപിച്ച് കാറുമായി നഗരത്തില്‍ അഭ്യാസം, അപകടം; നടന് ബൈജു അറസ്റ്റില്‍
തിരുവനന്തപുരം നഗരത്തില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ നടന് ബൈജു സന്തോഷ് അറസ്റ്റില്‍. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് അപകടം ഉണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് ഇയാളെ കാര്‍ അടക്കം മ്യൂസിയം പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.
നിയന്ത്രണം വിട്ട കാര്‍ സ്കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടു പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈജുവിന്റെ കാറിന്റെ ടയര്‍ പൊട്ടി. കണ്ട്രോള് റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറല്‍ ആശുപത്രിയിലെത്തിച്ചു എങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.
മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്കി. ബൈക്ക്
More »
പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല; ബലാത്സംഗക്കേസില്‍ സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൊബൈല്‍ അടക്കമുള്ള പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ സിദ്ദിഖ് ഹാജരാക്കിയില്ല. ഒന്നര മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. പൊലീസിന്റെ ചോദ്യങ്ങള്‍ പലതും സിദ്ദിഖ് അവഗണിച്ചുവെന്നും അന്വേഷണത്തോട് അദ്ദേഹം സഹകരിക്കുന്നില്ല എന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
ഇനി സിദ്ദിഖിനെ ചോദ്യം ചെയ്യേണ്ടെന്നും കോടതിയില്‍ കാണാമെന്നുമുള്ള നിലപാടിലാണ് അന്വേഷണസംഘം. മകന് ഷഹീന് സിദ്ദിഖിനും നടന് ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് തിരുവന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയത്. ഇടക്കാല ജാമ്യം ലഭിച്ചതിനു പിന്നാലെ അന്വേഷണസംഘം സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ഈ മാസം 22ന് സുപ്രീംകോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരിഗണിക്കും. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്.
അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ
More »
ഹരിയാനയില്‍ ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു; നേതാക്കള്‍ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചില്ല; രൂക്ഷവിമര്‍ശനവുമായി രാഹുല്‍
ഹരിയാനയിലെ തോല്‍വിയില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന് ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു ഹരിയാനയിലേത്. പാര്‍ട്ടിയേക്കാള്‍ സ്വന്തം മുന്നേറ്റത്തിനാണ് പ്രാദേശിക നേതാക്കള്‍ക്ക് താല്പര്യം പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപോകുകയും ചെയ്തു.
വോട്ടെണ്ണലിന്റെ കാര്യത്തില്‍ എന്ത് പിഴവ് സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് വേണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. അജയ് മാക്കന്, അശോക് ഗെഹ്ലോട്ട്, ദീപക് ബാബരിയ, കെസി വേണുഗോപാല്‍ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു. ഹരിയാനനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയത്തില്‍ രാഹുല്‍ ഗാന്ധി രോഷാകുലനായതായി നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു.
അനുകൂല സാഹചര്യം കളഞ്ഞുകുളിച്ചതു
More »
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന്; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്
യൂട്യൂബ് ചാനലിലൂടെ തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ സ്വാസിക, ബീന ആന്റണി, ഭര്‍ത്താവ് മനോജ് നായര്‍ എന്നിവര്‍ക്കെതിരെ പരാതി. നെടുമ്പാശ്ശേരി പൊലീസ് ആണ് കേസ് എടുത്തത്. ബീന ആന്റണി ഒന്നാം പ്രതിയും, ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്.
താന്‍ പ്രമുഖ നടന്മാര്ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമര്‍ശം നടത്തി എന്നാണ് നടിയുടെ പരാതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ നടന്മാര്ക്കെതിരെ ലൈംഗികാരോപണ പരാതിയുമായി നടി നേരത്തെ രംഗത്തെത്തിയിരുന്നു.
നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ജാഫര്‍ ഇടുക്കി, സംവിധായകനും നടനുമായ ബലചന്ദ്ര മേനോന് എന്നിവര്‍ക്കെതിരെയായിരുന്നു നടിയുടെ പരാതി. ഇവരുടെ പരാതിയില്‍ നടന്മാര്ക്കെതിരെ പൊലീസ് കേസ്
More »
ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു
നോയല്‍ ടാറ്റയെ മുംബൈ ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി തിരഞ്ഞെടുത്തു. ഗ്രൂപ്പ് പിന്തുടര്ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയില്‍ ചേര്‍ന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. 67 കാരനായ നോയല്‍ ടാറ്റ രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനാണ്.
നോയല്‍ ടാറ്റ നിലവില്‍ സര് രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര് ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയാണ്. ഇവ രണ്ടും ടാറ്റ ട്രസ്റ്റിന്റെ കുടക്കീഴിലുള്ള പ്രധാന സ്ഥാപനങ്ങളാണ്. ട്രസ്റ്റുകള്‍ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പുറമേ ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ ഭൂരിഭാഗം ഓഹരികളും കൈവശം വയ്ക്കുകയും ചെയ്യുന്നു.
ടാറ്റ കമ്പനികളുടെ വരുമാനം 2023-24ല്‍ 16,500 കോടി ഡോളറിലധികം ആയിരുന്നു. ഈ കമ്പനികളില്‍ ഒന്നാകെ പത്തുലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.
More »
ഛത്തീസ്ഗഢ് സ്വദേശിനിയായ നഴ്സിനെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് മൂന്ന്തവണ ഗര്‍ഭിണിയാക്കിയെന്ന്; മലയാളി അറസ്റ്റില്‍
ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മലയാളി അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ ബിലാല്‍ റഫീഖ് (50) ആണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്. ഗോവിന്ദപുര പൊലീസ് ആണ് ഇയാളെ അറസ്റ്റുചെയ്തത്.
മര്‍ച്ചന്റ് നേവിയില്‍ മെക്കാനിക്കായിരുന്ന ബിലാല്‍ റഫീഖ് 2021-ല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് ഛത്തീസ്ഗഢ് സ്വദേശിനിയെ പരിചയപ്പെടുന്നത്. ബെംഗളൂരു ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു യുവതി. വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും രണ്ടുതവണ ഗര്‍ഭിണിയാക്കുകയും ചെയ്തെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു.
2022-ലും 2023- ലുമാണ് പീഡനം നടന്നതും യുവതി ഗര്‍ഭിണിയായതും. രണ്ടുതവണയും ഇയാള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിച്ചു. അതേസമയം പീഡനത്തില്‍ മൂന്നാംതവണയും യുവതി ഗര്‍ഭിണിയാണെന്ന് പോലീസ് പറഞ്ഞു. ബിലാല്‍ റഫീഖിന്റെ മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ക്കുകയും ജാതിപ്പേരുപറഞ്ഞ്
More »
ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി; ചോദ്യം ചെയ്യാന്‍ പൊലീസ്
കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലില്‍ മറ്റൊരു നടിയും എത്തിയതായി കണ്ടെത്തല്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. നടി എത്തിയത് ഓം പ്രകാശും കൂട്ടരും തങ്ങിയ മുറിയിലാണോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. ഈ മുറിയിലേക്കാണ് നടി എത്തിയതെന്ന് സ്ഥിരീകരിച്ചാല്‍ നടിയെ ചോദ്യം ചെയ്യും.
അതേസമയം ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടന് ശ്രീനാഥ് ഭാസിയേയും നടി പ്രയാഗ മാര്‍ട്ടിനേയും പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. പ്രയാഗയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. ഇന്നലെ ശ്രീനാഥ് ഭാസിയെ നാലര മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തിരുന്നത്. ശ്രീനാഥ് ഭാസിയുടെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ ഉള്ളതായാണ് സൂചന. ഓംപ്രകാശിനെ മുന്‍പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും പൊലീസിനോട് പറഞ്ഞത്.
താരങ്ങളുടെ ലഹരിപരിശോധന ഉടന്‍ നടത്തേണ്ടതില്ലെന്ന
More »