'ജനവിധിയെ അംഗീകരിക്കുന്നു, തിരഞ്ഞെടുപ്പിലുണ്ടായത് അപത്രീക്ഷിത തോല്‍വി'; നാലാം ദിവസം മൗനം വെടിഞ്ഞു പിണറായി
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നാലാം ദിവസം ആദ്യ പ്രതികരണവുമായി പിണറായി വിജയന്‍. തിരഞ്ഞെടുപ്പിലുണ്ടായത് അപത്രീക്ഷിത തോല്‍വിയാണെന്ന് പറഞ്ഞ പിണറായി വിജയന്‍ ജനവിധിയെ അംഗീകരിക്കുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എല്‍ഡിഎഫ് പ്രവര്‍ത്തിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം
പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവിധ എതിര്‍പ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇടയിലും എല്‍ഡിഎഫിന് ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി
More »
21 പേരില്‍ 13 മന്ത്രിമാരും തോറ്റു; തോല്‍പ്പിച്ച 11 പേരും പുതുമുഖങ്ങള്‍
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നവരില്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 21 പേരില്‍ 14 മന്ത്രിമാരാണ് തോറ്റുതൊപ്പിയിട്ടത്. ഇവരെ തോല്‍പ്പിച്ചവരില്‍ മൂന്ന് പേരൊഴികെ മറ്റെല്ലാവരും ആദ്യമായാണ് എം എല്‍ എ മാരാകുന്നത്. 10 സീറ്റില്‍ ജയിച്ചത് കോണ്‍ഗ്രസാണ് .
പത്തനാപുരത്തെ കെ.ബി ഗണേഷ് കുമാറിന്റെ തോല്‍വിയാണ് ഏറ്റവും ശ്രദ്ധേയം. 2001 മുതല്‍ എംഎല്‍എയി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഗണേഷ് കുമാറിന് ആദ്യ തോല്‍വിയാണിത്. കോണ്‍ഗ്രസിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് കഴിഞ്ഞ തവണത്തെ തോല്‍വിക്ക് പകരം വീട്ടിയത്. ഇപ്പോഴത്തെ ഭാര്യ ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തി ഉന്നയിച്ച ആരോപണവും എന്‍എസ്എസ് താലൂക്ക് നേതൃത്വത്തില്‍ നിന്നുള്ള നീക്കം ചെയ്യലും തോല്‍വിക്ക് ശക്തികൂട്ടി.
നേമത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെടുത്തി. ചടയമംഗലത്ത് ക്ഷീര വികസന വകുപ്പ് മന്ത്രി
More »
മഹാവിജയം കഴിഞ്ഞു; ഇനി മുഖ്യമന്ത്രിക്കസേരയ്‌ക്കായി ബലാബലം മൂന്നുപേര്‍
തിരുവനന്തപുരം : മൂന്നക്ക സീറ്റുകള്‍ നേടി പതിറ്റാണ്ടുകള്‍ക്കു ശേഷം യുഡിഎഫ് അധികാരത്തില്‍ തിരിച്ചുവന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനു ഇനിയുള്ള കടമ്പ മുഖ്യമന്ത്രിക്കസേരയാണ്. കസേരയ്‌ക്കായി ബലാബലം മൂന്നുപേര്‍ രംഗത്തുള്ളത് കെ.പി.സി.സിയ്ക്കും ഹൈക്കമാന്‍ഡിനും ജോലി കൂട്ടും. ജയിച്ച കോണ്‍ഗ്രസ് എം എല്‍ എമാരും എംപിമാരും ഒക്കെ അഭിപ്രായം പറയും. മന്തിമാരോ ഘടകകഷികളുമായുള്ള വകുപ്പ് വിഭജനമോ അല്ല തലവേദന, അത് മുഖ്യമന്ത്രിക്കസേരയായിരിക്കും.
വിജയശില്‍പിയായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ദേശീയ രാഷ്‌ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള കെ.സി. വേണുഗോപാല്‍, തള്ളിക്കളയാന്‍ പറ്റാത്ത മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ രംഗത്തുണ്ട്. മുഖ്യമന്ത്രിപദത്തിലേക്കുള്ള ചുവട് ഇതില്‍ ആര് വയ്‌ക്കുമെന്ന ചോദ്യത്തിന് വരുംദിവസങ്ങളില്‍ ചേരുന്ന കെ.പി.സി.സി. യോഗവും
More »
ഒടുവില്‍ ഭവാനിപൂരില്‍ മമത അടിതെറ്റി വീണു; തോല്‍വി 15,000ല്‍ അധികം വോട്ടുകള്‍ക്ക്
കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂള്‍ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്ക് തോള്‍വി. ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ മമത ബാനര്‍ജി 15000ല്‍ അധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പഴയ വിശ്വസ്തനായിരുന്ന ബിജെപിയിലെ സുവേന്ദു അധികാരിയോട് ആയിരുന്നു പരാജയം. തൃണമൂല്‍ ശക്തികേന്ദ്രത്തില്‍ സിറ്റിംഗ് എംഎല്‍എ കൂടിയായ മുഖ്യമന്ത്രിയുടെ വീഴ്ച പാര്‍ട്ടിയ്ക്കു വലിയ ആഘാതമായി.
തുടര്‍ച്ചയായി രണ്ടാം തവണയാണ് മമത ബാനര്‍ജി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. 2021ല്‍ തന്റെ മുന്‍ വിശ്വസ്തനായ സുവേന്ദുവിന്റെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ അദ്ദേഹത്തിനെതിരെ മമത ബാനര്‍ജി മത്സരിച്ചിരുന്നു. എന്നാല്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ സുവേന്ദുവിന്റെ തട്ടകത്തില്‍ 1956 വോട്ടുകള്‍ക്ക് മമത പരാജയം സമ്മതിച്ചിരുന്നു. തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്ന്
More »
'പിണറായിസം' അറബിക്കടലില്‍; ജനത്തിന്റെ തൂക്കിയടി
കേരള രാഷ്ട്രീയത്തില്‍ പത്തുവര്‍ഷത്തെ 'പിണറായിസം' അറബിക്കടലില്‍ തള്ളി ജനം. വീട്ടില്‍ ചെന്ന് ചോദിക്കാന്‍ പറഞ്ഞവരെ വീട്ടിലിരുത്തിയും അയ്യപ്പന്റെ സ്വര്‍ണം കട്ടവരെ തൂക്കിയെറിഞ്ഞും മന്ത്രിമാരെ കൂട്ടത്തോടെ തോല്പിച്ചും ഇടതു മുന്നണിയെ ജനം തിരുത്തുന്ന കാഴ്ച്ചയാണ് കേരളം കാണുന്നത്. തോല്‍വിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. പ്രത്യേക ദൂതന്‍ വഴിയാണ് രാജിക്കത്ത് ലോക്ഭവനില്‍ എത്തിച്ചത്. പരാജയം സമ്മതിച്ചുകൊണ്ടുള്ള പ്രതികരണത്തിനു ഫലം വന്ന ദിവസം പിണറായി തയാറായില്ല. പിണറായിയുടെ ധിക്കാരം, ധാര്‍ഷ്ട്യം, ഏകാധിപത്യം എന്നിവയ്ക്കുള്ള ജനത്തിന്റെ മറുപടികൂടിയായി തെരഞ്ഞെടുപ്പ് ഫലം. അങ്ങനെ പാര്‍ട്ടിയെയും മുന്നണിയെയും തോല്‍വിയുടെ പടുകുഴിയിലേയ്ക്ക് തള്ളിയിട്ട 'പരാജയ'നായി പിണറായി.
യുഡിഎഫ് തരംഗത്തില്‍ മുഖ്യമന്ത്രി
More »
ചാത്തന്നൂരില്‍ അട്ടിമറി; താമര വിരിഞ്ഞു മൂന്നെണ്ണം
രണ്ടക്കം കടക്കുമെന്ന് അവകാശപ്പെട്ട കേരളത്തിലെ ബിജെപിയ്ക്ക് മൂന്നു സീറ്റ്ലഭിച്ചു. എങ്കിലും സര്‍ക്കാര്‍ വിരുദ്ധ വികാരവും യുഡിഎഫ് തരംഗവും വീശിയടിച്ച തിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് വിജയിക്കാനായി എന്നതാണ് വലിയ നേട്ടം. അതില്‍ കേരളത്തില്‍ അധികമാരും പ്രതീക്ഷിക്കാതിരുന്ന കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ താമര വിരിഞ്ഞുവെന്നതാണ് ശ്രദ്ധേയം.
ബിജെപിക്ക് സംഘടനാ സ്വാധീനം കൂടുതലുള്ള പാലക്കാട്, നേമം, കഴക്കൂട്ടം, വട്ടിയൂര്‍കാവ് മണ്ഡലങ്ങളെ അപേക്ഷിച്ച് ചാത്തന്നൂരിലെ വിജയം ബിജെപിയെ സംബന്ധിച്ചിടത്തോളം അട്ടിമറി വിജയമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഐയിലെ ആര്‍ രാജേന്ദ്രനെ 4012 വോട്ടിനാണ് ബി ബി ഗോപകുമാര്‍ പരാജയപ്പെടുത്തിയത്.
നേമത്ത് മന്ത്രി വി ശിവന്‍ കുട്ടിയെ 2876 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെടുത്തിയത്. കഴക്കൂട്ടത്ത് 265 വോട്ടിനാണ്
വി മുരളീധരന്റെ വിജയം.
More »
'സംപൂജ്യരായി' തണ്ടൊടിഞ്ഞു മാണിഗ്രൂപ്പ്; കരുത്തരായി ജോസഫ് ഗ്രൂപ്പ്
കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരവേ കേരള കോണ്‍ഗ്രസുകളില്‍ ജോസഫ് ഗ്രൂപ്പ് കരുത്തരായി. എട്ടിടത്തു മത്സരിച്ചതില്‍ ഏഴിടത്തും മുന്നിലെത്തി. മാണി ഗ്രൂപ്പിനെ കാത്തിരിക്കുന്നത് 'സംപൂജ്യര്‍'എന്ന വലിയ നാണക്കേടാണ്. 12 ഇടതു മത്സരിച്ചതില്‍ ഒരിടത്തും ജയിക്കാനായില്ല. ഇടുക്കിയും പാലായും കൈവിട്ടു. ജയം പ്രതീക്ഷിച്ചിരുന്ന കാഞ്ഞിരപ്പള്ളിയിലെ തിരിച്ചടിയും അപ്രതീക്ഷിതമായി. കേരളാ കോണ്‍ഗ്രസുകളുടെ ഭാവി നിശ്‌ചയിക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും ഇത്തവണത്തേത്.
എല്‍.ഡി.എഫിലുള്ള കേരളാ കോണ്‍ഗ്രസും(എം) യു.ഡി.എഫില്‍ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസും ഇക്കുറി വലിയ പ്രതീക്ഷയായിരുന്നു വച്ചുപുലര്‍ത്തിയത് . ജനവിധി പുറത്തുവരുന്നതിനു മുമ്പ് വന്ന എക്‌സിസ്‌റ്റ് പോള്‍ ഫലങ്ങള്‍ ജോസ് കെ. മാണി നയിക്കുന്ന കേരള കോണ്‍ഗ്രസി(എം)നെ സംബന്ധിച്ചടുത്തോളം അത്ര ശുഭകരമായിരുന്നില്ല.
More »
തമിഴ്നാട്ടില്‍ മാസ്സായി വിജയ്; സെഞ്ചുറി തികച്ചു മുന്നില്‍, ഡിഎംകെ സഖ്യം മൂന്നാമത്
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ അരങ്ങേറ്റത്തില്‍ തന്നെ കളംപിടിച്ച് നടന്‍ വിജയിയുടെ ടിവികെ. 234 മണ്ഡലങ്ങളില്‍ 109 ഇടങ്ങളില്‍ ടിവികെ ലീഡ് ചെയ്യുന്നു.
ഡിഎംകെ സഖ്യം 50 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 80 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. തിരുച്ചിറപ്പള്ളി (ഈസ്റ്റ്), പെരമ്പൂര്‍ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്ന വിജയ്, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലത്തില്‍ ലീഡ് ചെയ്യുകയാണ്.
തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വലിയൊരു അട്ടിമറിക്കാണ് നിലവില്‍ കളമൊരുങ്ങുന്നത്. ചെന്നൈ നഗരമൊഴികെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ഡിഎംകെ സഖ്യത്തെ പിന്നിലാക്കാന്‍ ടിവികെയ്ക്ക് സാധിച്ചു. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ കോട്ടയായ പടിഞ്ഞാറന്‍ തമിഴ്നാട്ടിലും വടക്കന്‍ തമിഴ്നാട്ടിലും എഐഎഡിഎംകെ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും സംസ്ഥാനാടിസ്ഥാനത്തില്‍ ടിവികെ കരുത്തുകാട്ടുകയാണ്.
എടപ്പാടി
More »
കേരളത്തില്‍ സെഞ്ചുറി കടന്നു യുഡിഎഫ് തരംഗം, മന്ത്രിമാര്‍ കൂട്ടത്തോടെ പിന്നില്‍
എകിസ്റ്റു പോളുകളെയും മറികടക്കുന്ന മികച്ച പ്രകടനവുമായി കേരളത്തില്‍ യുഡിഎഫ് പത്തു വര്‍ഷത്തിനുശേഷം ഭരണത്തിലേയ്ക്ക്. വോട്ടെണ്ണനില്‍ പുരോഗമിക്കവേ 102 മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നേറുകയാണ് എല്‍ ഡി എഫ് കേവലം 35 മണ്ഡലങ്ങളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 3 മണ്ഡലങ്ങളില്‍ എന്‍ ഡി എ യും മുന്നേറുന്നു. പിണറായി വിജയന്‍ പകുതി സമയം ധര്‍മ്മടത്ത്പിന്നിലാവുന്ന കാഴ്ചയും കണ്ടു. എല്‍ഡിഎഫ് മന്ത്രിസഭയിലെ ഒരു ഡസന്‍ മന്ത്രിമാരാണ് ഇത്തവണ പിന്നിലായിരിക്കുന്നത്. വി ശിവന്‍കുട്ടി, പി രാജീവ്, ചിഞ്ചുറാണി, വിഎന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍, ഒ ആര്‍ കേളു, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, എംബി രാജേഷ്, കെബി ഗണേഷ് കുമാര്‍ എന്നിവരെല്ലാം പിന്നിലാണ്.
പോസ്റ്റല്‍ ബാലറ്റില്‍ ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിലും വോട്ടിങ് മെഷീന്‍ എണ്ണിയതോടെ യുഡിഎഫ് കുതിപ്പ് തുടങ്ങി. യുഡിഎഫിന്റെ പ്രമുഖരെല്ലാം മുന്നിലാണ്. തകര്‍പ്പന്‍ മുന്നേറ്റമാണ് യുഡിഎഫിന്
More »