നാട്ടുവാര്‍ത്തകള്‍

പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേയ്ക്ക്
എംഎല്‍എ സ്ഥാനം രാജിവെച്ച് വിവാദനായകന്‍ പി വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അന്‍വര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. സ്പീക്കര്‍ രാജിക്കത്ത് സ്വീകരിച്ചു. നിലമ്പൂര്‍ എംഎല്‍എ രാജിവെച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിയമസഭ സെക്രട്ടറിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിപ്പ് നല്‍കുക. എംഎല്‍എ സ്ഥാനത്തു നിന്നുള്ള അയോഗ്യതാ നീക്കം മുന്‍കൂട്ടി കണ്ടാണ് അന്‍വറിന്റെ രാജി. ഇതോടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതോടെ കേരളത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്. എല്ലാ കാര്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറയാമെന്നാണ് രാജികത്ത് കൈമാറിയ കാര്യം സ്ഥിരീകരിച്ചു കൊണ്ട് പി വി അന്‍വര്‍ പറഞ്ഞത്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത

More »

ബിഷപ്പ് ഹൗസില്‍ നിന്നും വിമത വൈദികരെ തൂക്കിയെടുത്ത് വെളിയിലിട്ടു പൊലീസ്; പ്രതിഷേധം
എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സിനഡും അതിരൂപത ഭരണാധികാരികളും തയ്യാറാകുന്നില്ലെന്നാരോപിച്ച് വിമത വൈദികരുടെ പ്രതിഷേധത്തില്‍ ഇടപെട്ട് പൊലീസ്. ബിഷപ്പ് ഹൗസില്‍ നിന്നും വൈദികരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. പ്രതിഷേധിക്കുന്ന 21 വൈദികരില്‍ 4 പേരെ സസ്‌പെന്‍ഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാന്‍ അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുലര്‍ച്ചെ പൊലീസ് നടപടി ഉണ്ടായത്. വ്യാഴാഴ്ച രാവിലെയോടെയാണ് 21 വൈദികര്‍ ബിഷപ്പ് ഹൗസില്‍ നിലയുറപ്പിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘവും പുറത്ത് നിലയുറപ്പിച്ചിരുന്നു വിമത വൈദികര്‍ക്ക് പിന്തുണയുമായി ഒരു വിഭാഗം വിശ്വാസികളും ബിഷപ്പ് ഹൗസിനു മുന്‍പിലുണ്ട്. പൊലീസിന്റെ സംരക്ഷണയുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന മന്ദിരത്തിന്റെ വശങ്ങളിലുള്ള പ്രവേശന

More »

പത്തനംതിട്ടയില്‍ 13കാരിയെ 64 പേര്‍ പീഡിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
പത്തനംതിട്ട : കായികതാരമായ പെണ്‍കുട്ടിയെ 64 പേര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ 40 പേര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഇപ്പോള്‍ 18 കാരിയായ പെണ്‍കുട്ടി ശിശുക്ഷേമ സമിതിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് ഇലവുംതിട്ട പൊലീസ് 40 പേര്‍ക്കെതിരെ കേസെടുത്തത്. 13 വയസ് മുതലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നത്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനിടെ 64ലേറെ പേര്‍ പീഡിപ്പിച്ചതായാണ് പരാതി. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്. സ്കൂളില്‍ നടന്ന കൗണ്‍സലിംഗിലാണ് പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പരിശീലകരും കായിക താരങ്ങളും സഹപാഠികളുമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

More »

പിവി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലൂടെ 'ഇന്ത്യ' സഖ്യത്തില്‍ ; യുഡിഎഫിലും കയറും
കോണ്‍ഗ്രസില്‍ കയറാതെയും എന്നാല്‍ യുഡിഎഫില്‍ കയറാനുള്ള വഴിയൊരുക്കിയതും സിപിഎമ്മിന്റെ ശത്രുപാളയത്തിലെത്തിയും പിവി അന്‍വര്‍ എംഎല്‍എയുടെ പൂഴിക്കടകന്‍. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയാണ് പുതിയ നീക്കത്തിന് തുടക്കമിട്ടത് . തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി അന്‍വറിന് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു. അന്‍വര്‍ ഡിഎംകെ മുതല്‍ സമാജ്‌വാദി പാര്‍ട്ടി വരെയുള്ള പ്രാദേശിക-ദേശീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചകള്‍ പാളിയതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ അഭയം തേടിയത്. എല്‍ഡിഎഫില്‍ നിന്ന് പുറത്തായതിന് പിന്നാലെ അന്‍വര്‍ ആരംഭിച്ച പാര്‍ട്ടി ആയിരുന്നു ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള. എന്നാല്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാന്‍ അന്‍വര്‍ നടത്തിയ ചര്‍ച്ചകളെല്ലാം നേരത്തെ പരാജയപ്പെട്ടിരുന്നു. അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍

More »

ബിഷപ്‌സ് ഹൗസില്‍ വൈദികരുടെ പ്രതിഷേധം, പുറത്ത് വിശ്വാസികളുടെ കൂട്ടത്തല്ല്
കൊച്ചി : കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം. വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സെന്റ് തോമസ് മൗണ്ടില്‍ സിനഡ് സമ്മേളനം നടക്കുന്നതിനിടെ കഴിഞ്ഞദിവസം എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികര്‍ ബിഷപ്പ് ഹൗസ് കൈയേറി പ്രാര്‍ഥനാ യജ്ഞം തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിശ്വാസികള്‍ തമ്മിലുള്ള സംഘര്‍ഷവും അരങ്ങേറിയത്. അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാനപക്ഷത്തുള്ള 21 വൈദികരാണ് ബിഷപ്പ് ഹൗസിലുള്ളത്. ഇവരാണ് മെത്രാസന മന്ദിരത്തില്‍ പ്രാര്‍ഥനാ യജ്ഞം നടത്താനെത്തിയത്. കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ച് വൈദികരെ സസ്പെന്‍ഡ് ചെയ്ത നടപടി മാര്‍ ബോസ്കോ പൂത്തൂര്‍ പിന്‍വലിക്കും വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് വൈദിക കൂട്ടായ്മ വ്യക്തമാക്കിയിരുന്നത്. വൈദികര്‍ അരമനയില്‍ കയറിയ

More »

വാളയാര്‍ കേസില്‍ മാതാപിതാക്കളെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം; വിവാദം
വാളയാറില്‍ 13ഉം ഒന്‍പതും വയസുള്ള സഹോദരങ്ങളായ ദളിത് പെണ്‍കുട്ടികളെ 2017 ജനുവരിയിലും മാര്‍ച്ചിലും അവിശ്വസനീയമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ മാതാപിതാക്കളെയും പ്രതി ചേര്‍ത്തു. മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. കേസില്‍ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. പോക്‌സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ആറ് കേസുകളിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നായിരുന്നു കുടുംബം അടക്കം ആരോപിച്ചത്. 2017 മാര്‍ച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍

More »

'ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ'; അശ്ലീല കമന്റിട്ടയാളുടെ പേരും അഡ്രസും പങ്കുവെച്ച് പിപി ദിവ്യ
സമൂഹ മാധ്യമത്തില്‍ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. കമന്റിട്ടയാളുടെ പേരും അഡ്രസും സ്‌ക്രീന്‍ ഷോട്ടുകളും ദിവ്യ പങ്കുവെച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍, അപമാനങ്ങള്‍ വര്‍ധിക്കുകയാണ്, ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ എന്നും പിപി ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സര്‍വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതില്‍ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. ചിലര്‍ക്ക് എന്ത് അശ്ലീലവും വിളിച്ചു പറയാന്‍ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യുന്നതെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചത്. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

More »

വിവാഹ വാര്‍ഷികത്തിന് വിരുന്ന് നല്‍കിയിട്ട് ദമ്പതികള്‍ മരിച്ചനിലയില്‍
മുംബൈ : നാഗ്പുരില്‍ ഇരുപത്തിയാറാം വിവാഹവാര്‍ഷിക ദിനത്തില്‍ വിവാഹ വസ്ത്രങ്ങളണിഞ്ഞ് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്രമുഖ ഹോട്ടലുകളില്‍ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറില്‍ ഡാംസണ്‍ (57), ഭാര്യ ആനി (46) എന്നിവരാണു മരിച്ചത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടത്തിയ ഇരുവരുടെയും മരണവാര്‍ത്തയാണു പുലര്‍ച്ചെ കുടുംബാംഗങ്ങളെ തേടിയെത്തിയത്. ആത്മഹത്യക്കുറിപ്പും വില്‍പത്രവും കണ്ടെത്തിയെങ്കിലും എന്തിനാണു ജീവനൊടുക്കിയതെന്നു വ്യക്തമല്ല. മക്കളില്ലാത്തതിന്റെ ദുഃഖം അലട്ടിയിരുന്നതായി ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു. ആദ്യം ആനിയാണ് ആത്മഹത്യ ചെയ്തെന്നാണു പൊലീസ് നിഗമനം. ഇവരുടെ മൃതദേഹം കട്ടിലില്‍ കിടത്തി, വെള്ള പൂക്കള്‍ കൊണ്ട് കിടക്ക അലങ്കരിച്ച് വെള്ളത്തുണി പുതപ്പിച്ച നിലയിലായിരുന്നു. ഭാര്യയുടെ മൃതദേഹം അലങ്കരിച്ച ശേഷം ജെറില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

More »

പെരിയ ഇരട്ടക്കൊലക്കേസ്: മുന്‍ എംഎല്‍എ അടക്കം നാലു സിപിഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
കൊച്ചി : പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിപിഎം മുന്‍ എംഎല്‍എ അടക്കം നാലു പ്രതികള്‍ക്ക് ആശ്വാസം. ഇവരുടെ അഞ്ചുവര്‍ഷം കഠിന തടവ് എന്ന ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍, മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, ഭാസ്‌ക്കരന്‍ വെളത്തോളി എന്നിവര്‍ക്കാണ് താല്‍ക്കാലിക ആശ്വാസം കിട്ടിയത്. കഴിഞ്ഞ ദിവസമാണ് സിബിഐ കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. കേസില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് ഇരട്ട ജീവപര്യന്തവും സിപിഎം പ്രവര്‍ത്തകര്‍ക്ക് അഞ്ചുകൊല്ലം തടവും പിഴയുമാണ് സിബിഐ കോടതി നല്‍കിയത്. എന്നാല്‍ കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതിനുള്ള അഞ്ചുവര്‍ഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് എടുത്തത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. വിധി വേദനാജനകമാണെന്നും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions