ഹരിയാനയില്‍ ട്വിസ്റ്റ്; രണ്ടാം ലാപ്പില്‍ ബിജെപി മുന്നേറ്റം; ആഘോഷം നിര്‍ത്തി കോണ്‍ഗ്രസ്
എല്ലാ എക്സിറ്റ് പോളുകളെയും നിലംപരിശാക്കി ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അപ്രതീക്ഷിത കുതിപ്പ്. വോട്ടെടുപ്പിലെ വന്‍ ട്വിസ്റ്റില്‍ അമ്പരന്നിരിക്കുകയാണ് കോണ്‍ഗ്രസ്. ആദ്യ ലാപ്പില്‍ കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിനെ രണ്ടാം ലാപ്പില്‍ പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയില്‍ ബിജെപി 49 സീറ്റില്‍ മുന്നേറുകയാണ്. കോണ്‍ഗ്രസ് 35 ഇടത്തും മുന്നിലാണ്. ലീഡ് നിലയില്‍ പിന്നോട്ട് പോയതോടെ കോണ്‍ഗ്രസ് ക്യാമ്പിലും ആശങ്ക പടര്‍ന്നു.
രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ലീഡ് നില മാറി മറഞ്ഞു. ബിജെപിയുടെ മുന്നേറ്റം കോണ്‍ഗ്രസ്
More »
ജനരോഷം ഭയന്ന് നികുതിവേട്ടയുടെ കടുപ്പം കുറയ്ക്കാന്‍ ചാന്‍സലര്‍
എല്ലാവിധ നികുതികളും വര്‍ദ്ധിപ്പിച്ച് വരുമാനം നേടാനുള്ള ആഗ്രഹം ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കാന്‍ ഇരിക്കുന്ന ബജറ്റില്‍ മുന്‍പ് പ്രഖ്യാപിക്കപ്പെട്ട പല ഭീഷണികളും നാമമാത്രമായി ഒതുങ്ങുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പെന്ഷന് കോണ്ട്രിബ്യൂഷന് റിലീഫില്‍ കൈയിട്ട് വാരാനുള്ള നീക്കം ഉള്‍പ്പെടെ വേണ്ടെന്ന് വെച്ചതായാണ് വിവരം.
ബജറ്റില്‍ 16 ബില്ല്യണ്‍ പൗണ്ട് വരെ കണ്ടെത്തേണ്ടതുണ്ടെന്നാണ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ടോറികള്‍ വരുത്തിവെച്ച ഖജനാവിലെ വിടവ് നികത്താന്‍ ഇത് അനിവാര്യമാണെന്നായിരുന്നു നിലപാട്. ഉയര്‍ന്ന റേറ്റില്‍ കൂടുതല്‍ വരുമാനം നേടുന്ന പെന്‍ഷന്‍കാരുടെ റിലീഫ് വെട്ടിക്കുറയ്ക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.
എന്നാല്‍ ഇത്തരമൊരു നീക്കമുണ്ടായാല്‍ സിവില്‍ സര്‍വ്വീസിലും, എന്‍എച്ച്എസിലും കലാപമുണ്ടാകുമെന്ന്
More »
എം.ടി. യുടെ വീട്ടില്‍ മോഷണം നടത്തിയത് വീട്ടിലെ ജോലിക്കാരിയും ബന്ധുവും; കവര്‍ന്നത് 26 പവന്
കോഴിക്കോട് : സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍. കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശന് (44) എന്നിവരെയാണു നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. എം.ടിയുടെ വീട്ടിലെ ജോലിക്കാരിയാണു ശാന്ത. അവരുടെ അടുത്ത ബന്ധുവാണു പ്രകാശന്.
അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 26 പവന് സ്വര്‍ണാഭരണങ്ങള്‍, രത്നം പതിപ്പിച്ച കമ്മല്‍, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി 15 ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് അവര്‍ കവര്‍ന്നത്. അലമാര താക്കോല്‍ ഉപയോഗിച്ചു ലോക്കര്‍ തുറന്നതാണു പോലീസിനു സംശയം തോന്നാന്‍ കാരണം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പലപ്പോഴായിട്ടായിരുന്നു മോഷണം. കഴിഞ്ഞ മാസം മുപ്പതിനു എം.ടിയുടെ മകള്‍ ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വജ്ര മരതക ആഭരണങ്ങളും നഷ്ടമായത് അറിഞ്ഞത്.
എം.ടിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന
More »
ബലാത്സംഗക്കേസില്‍ സിദ്ദിഖിനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു
ബലാത്സംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ നടന് സിദ്ദിഖിനെ വിട്ടയച്ചു. മൂന്ന് മണിക്കൂറാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയാണുണ്ടായത്. ശനിയാഴ്ച വീണ്ടും ഹാജരാകണം.
തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ ഹാജരായ സിദ്ദിഖിനെ, ഹാജരാകാന്‍ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി ഇവിടെ നിന്നും കന്റോണ്‍മെന്റ് സ്റ്റേഷന്റെ ഭാഗമായ കണ്ട്രോള് സെന്ററിലേക്ക് മാറ്റിയിരുന്നു.
സുപ്രീംകോടതി ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കാത്ത സാഹചര്യത്തില്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹാജരാകാന്‍ നടന് പൊലീസ് നോട്ടീസ് നല്‍കിയത്. 22ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോള്‍ കത്ത് നല്കിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ
More »
ഒടുക്കം എഡിജിപി അജിത്കുമാര്‍ പുറത്ത്; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി
പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ അന്വേഷണം നേരിട്ട മുഖ്യമന്ത്രിയുടെ വിശ്വസ്തന് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി. ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
എന്നാല്‍ ബറ്റാലിയന്റെ ചുമതലയില്‍ അജിത്കുമാര്‍ തുടരും. ഇന്റലിജന്‍സ് എഡിജിപി ആയ മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല. എഡിജിപി അജിത്കുമാറിനെതിരെ കഴിഞ്ഞ ദിവസമാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. തൃശൂര്‍ പൂരം കലക്കിയതിലും എംആര്‍ അജിത്കുമാറിന് പങ്കുണ്ടെന്നായിരുന്നു നേരത്തെ പിവി അന്‍വര്‍ എംഎല്‍എ ആരോപിച്ചത്.
അതേസമയം സിപിഐയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇത് എല്‍ഡിഎഫ്
More »
മലയാളി വൈദികന് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക്
കൊച്ചി : സിറോ മലബാര്‍ സഭാംഗവും ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ള മോണ്‍സിഞ്ഞോറുമായ ജോര്‍ജ് കൂവക്കാടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. വത്തിക്കാനില്‍ നടന്ന ചടങ്ങിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം. വത്തിക്കാന്‍ പൊതുകാര്യങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗത്തിലാണ് നിയമനം. മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 20 പുതിയ കര്‍ദിനാള്‍മാരെ മാര്‍പാപ്പ പ്രഖ്യാപിച്ചു.
ചങ്ങനാശേരി മാമ്മൂട്ട് ലൂര്‍ദ് പള്ളി ഇടവകാംഗമാണ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്. ഡിസംബര്‍ എട്ടിനാണ് സ്ഥാനാരോഹണം. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. മാര്‍പാപ്പയുടെ യാത്രകളില്‍ ഉള്‍പ്പെടെ അനുഗമിക്കുന്ന ഔദ്യോഗിക സംഘത്തില്‍ അംഗമാണ്.
അള്‍ജീരിയ, ദക്ഷിണ കൊറിയ - മംഗോളിയ, ഇറാന്, കോസ്തറിക്കാ തുടങ്ങിയ സ്ഥലങ്ങളില്‍ മോണ്‍. ജോര്‍ജ് അപ്പസ്തോലിക് നുണ്‍ഷ്യേച്ചറിന്റെ
More »
ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു
ജര്‍മനിയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി നാട്ടില്‍ വിവരം ലഭിച്ചു. മാവേലിക്കര മറ്റം വടക്ക് പൊന്നോലയില്‍ ആദം ജോസഫ് കാവുംമുഖത്തിനെ (ബിജുമോന് -30) ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ബര്‍ലിന്‍ ആര്ഡേന് യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ഥിയായിരുന്നു.
കൊലയാളി ആഫ്രിക്കന്‍ വംശജനാണന്നു സൂചനയുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. പത്തനംതിട്ട ആറാട്ടുപുഴ കാവുംമുഖത്ത് പരേതനായ ജോസഫിന്റെയും ലില്ലിയുടെയും മകനാണ്. ആദമിന് ഒരു വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് മരിച്ചിരുന്നു. പിന്നീട് മാവേലിക്കരയില്‍ മാതൃസഹോദരിക്കൊപ്പമാണ് വളര്‍ന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 30 മുതല്‍ ആദമിനെ കാണാതായിരുന്നു എന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
ബര്‍ലിന്‍, റെയ്നിക്കെന്‍ഡോര്‍ഫിലാണ് ആദം താമസിച്ചിരുന്നത്. ആദത്തിനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് മരിച്ചവിവരം
More »
ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണ സംഘത്തിന് കത്തയച്ചു സിദ്ദിഖ്; തന്ത്രപരമായ നീക്കം
ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് നടന് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചു. നേരിട്ട് ഹാജരാകാമെന്ന് അറിയിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് സിദ്ദിഖ് കത്തയക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്ഐടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം.
നടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഈ മാസം 22ന് സുപ്രീംകോടതി വിശദ വാദം കേള്‍ക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഇ മെയില്‍ വഴി അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്. ഇപ്പോള്‍ അത് ഔദ്യോഗികമായി രേഖാമൂലം എസ്ഐടിഎയെ നടന് അറിയിച്ചിരിക്കുകയാണ്. കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് സിദ്ദിഖിന്റെ അഭിഭാഷകരുടെ തന്ത്രപരമായ നീക്കം.
സുപ്രീംകോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ നോട്ടീസ് നല്കുന്നതില്
More »
ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം നഴ്സിന്റെ ഭര്‍ത്താവ് നല്കിയ ക്വട്ടേഷനെന്ന് പ്രതിയുടെ മൊഴി
സൗത്ത് ഡല്‍ഹി കാലിന്ദി കുഞ്ചിലെ നഴ്സിങ് ഹോമില്‍ ഡോക്ടര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തിന് പിന്നില്‍ ക്വട്ടേഷനെന്ന് പൊലീസ്. കേസില്‍ 16 കാരനെ അറസ്റ്റ് ചെയ്തു. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിന്റെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതി മൊഴി നല്കി.
നഴ്സും ഡോക്ടറും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് നഴ്സിന്റെ ഭര്‍ത്താവ് ഡോക്ടറെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇവരുടെ മകളുമായി പ്രതികളിലൊരാള്‍ പ്രണയത്തിലായിരുന്നു. ജാവേദിനെ കൊലപ്പെടുത്തിയാല്‍ മകളെ വിവാഹം ചെയ്തു നല്‍കാമെന്ന് നഴ്സിന്റെ ഭര്‍ത്താവ് ഉറപ്പു നല്‍കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കാളിന്ദി കുഞ്ചിലെ ജയിത്പുര എക്സ്റ്റന്‍ഷനിലെ നിമ ആശുപത്രിയിലെ യുനാനി ഡോക്ടര്‍ ജാവേദ് അക്തറെ ചികിത്സയ്ക്കെന്ന് പറഞ്ഞെത്തിയ രണ്ടുപേര്‍ വെടിവെച്ചു കൊന്നത്. കാലിലെ മുറിവ്
More »