നാട്ടുവാര്‍ത്തകള്‍

ബലാത്സംഗക്കേസില്‍ സിദ്ദിഖിന് സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നല്‍കിയത്. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞു. വിചാരണ കോടതി വയ്ക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞത്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിച്ചത്. യുവനടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നെകിലും ഹൈക്കോടതി തള്ളിയിരുന്നു. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു.

More »

നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യുട്യൂബ് ചാനലുകള്‍ക്കെതിരേ കേസെടുത്ത് കൊച്ചി സൈബര്‍ സിറ്റി പോലീസ്
കൊച്ചി : നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത സംഭവത്തില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരേ കേസെടുത്ത് കൊച്ചി സൈബര്‍ സിറ്റി പോലീസ്. നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിലാണു നടപടി. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണു വിഡിയോയില്‍ ഉണ്ടായിരുന്നതെന്നും ഇതിനെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബാലചന്ദ്രമേനോന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കാരിയായ നടിയും അഭിഭാഷകനും തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരേ ബാലചന്ദ്രമോനോന്‍ മറ്റൊരു പരാതിയും നല്‍കിയിരുന്നു. ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതമാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണു പരാതിയിലുള്ളത്. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു നടിയുടെ

More »

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയ്ക്ക് അവകാശപ്പെടാനാകില്ല: ബോംബെ ഹൈക്കോടതി
വിവാഹിതയ്ക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിന് ഇരയാക്കിയെന്ന് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിയേധനായ യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടാണ് ജസ്റ്റിസ് മനീഷ് പിട്ടാലെ വിധി പ്രസ്താവിച്ചത്. പരാതിക്കാരിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. വിവാഹവാഗ്ദാനം നല്‍കി തന്നെ ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്തെന്നും തന്റെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. എന്നാല്‍ പരാതിക്കാരി വിവാഹിതയാണെന്നും മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹിതയായിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കാന്‍ സാധിക്കില്ലായെന്നത്

More »

നെഹ്റു ട്രോഫി തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും സ്വന്തമാക്കി കാരിച്ചാല്‍
നെഹ്റു ട്രോഫി വള്ളംകളിയില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കപ്പ് സ്വന്തമാക്കി കാരിച്ചാല്‍ ചുണ്ടന്‍. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാല്‍ ചുണ്ടന്‍ വീണ്ടും കപ്പ് സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് അവസാന ടീമുകള്‍ തമ്മില്‍ നടന്നത്. അതേസമയം അഞ്ചു വര്‍ഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറി ചരിത്രം കുറിച്ചിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. മത്സരം വയനാട് ദുരന്തത്തെ തുടര്‍ന്ന് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരമാണ് ഇന്ന് നടന്നത്. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളി മത്സരം ഒന്നര മാസത്തോളം വൈകിയാണ് നടത്തിയത്. 19 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ് നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത്. 3.24ഓടെയാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം

More »

കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് 30 വര്‍ഷമായി കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു
കോഴിക്കോട് : കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുഷ്പന്‍(54) അന്തരിച്ചു. ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പന്‍ കൂത്തുപറപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കഴിഞ്ഞ 30 വര്‍ഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കര്‍ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്‍. നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ചു. സ്‌കൂളില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു. വീട്ടിലെ പ്രയാസം കാരണം പഠനം നിര്‍ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലിചെയ്തു. ബംഗളൂരുവില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സമരത്തില്‍ പങ്കെടുത്തത്. 1994 -ല്‍ സ്വാശ്രയ കോളേജിനെതിരായ

More »

അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി; ഭാര്യ മരിച്ചു, മക്കള്‍ ഗുരുതരാവസ്ഥയില്‍
അങ്കമാലിയില്‍ വീടിന് തീവെച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി. തീപിടുത്തത്തില്‍ ഭാര്യ മരിച്ചു. പരിക്കേറ്റ മക്കളില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. മില്ലുപടി വെളിയത്ത് വീട്ടില്‍ സനല്‍, ഭാര്യ സുമി സനല്‍ എന്നിവരാണ് മരിച്ചത്. സനല്‍ തൂങ്ങിയ നിലയിലും സുമി പൊള്ളലേറ്റ് മരിച്ച നിലയിലുമായിരുന്നു. അതേസമയം ഇവരുടെ രണ്ടു കുട്ടികളില്‍ ഗുരുതരമായി പൊള്ളലേറ്റ ഇളയ മകന്‍ തീവ്രപചരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. സനലും സുമിയും അങ്കമാലി തുറവൂര്‍ ജംഗ്ഷനില്‍ അക്ഷയകേന്ദ്രം നടത്തിവരികയായിരുന്നു. വീടിന് തീവെച്ച ശേഷം സനല്‍ ജീവനൊടുക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ആറും പന്ത്രണ്ടും വയസുള്ള കുട്ടികളില്‍ ആറു വയസുകാരന്റെ നില അതീവ ഗുരുതരമാണ്. കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അയല്‍വാസിയായ സതീശന്‍ ജോലി കഴിഞ്ഞ് വരുന്ന മകനെ കാത്ത് വീടിന്റെ വരാന്തയിലിരിക്കുമ്പോഴാണ്

More »

അര്‍ജുന് കണ്ണീരോടെ വിട; പ്രണാമം അര്‍പ്പിച്ച് കേരളം
കോഴിക്കോട് : അര്‍ജുന് കണ്ണീരോടെ വിട നല്‍കി കേരളം. ഗംഗാവലി പുഴ ആഴങ്ങളിലൊളിപ്പിച്ച അര്‍ജുന്റെ മൃതദേഹം വീട്ടുവളപ്പിലൊരുക്കിയ ചിതയിലായിരുന്നു സംസ്കരിച്ചത്. ശനിയാഴ്ച രാവിലെ 11.15- ഓടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചത്. വീടിനുപിന്നിലായാണ് അര്‍ജുന്റെ ചിത ഒരുക്കിയത്. 11.45-ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ പകര്‍ന്നത്. ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ 'അമരാവതി' എന്ന അര്‍ജുന്റെ വീടിനരികിലേക്ക് വിലാപയാത്ര എത്തിയത്. നിരവധി ആളുകളാണ് അര്‍ജുനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയത്. ഉള്ളുലുച്ച കാഴ്ചയാണ് കണ്ണാടിക്കലില്‍ നിന്നും കാണാനായത്. അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് നിരവധി പേര്‍ വിലാപയാത്രയില്‍ പങ്കുചേര്‍ന്നു. മുദ്രാവാക്യം വിളികളോടെയാണ് അര്‍ജുനെ നാട് ഏറ്റുവാങ്ങിയത്. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാ‌ഞ്ജലി അ‍ര്‍പ്പിക്കാന്‍ സമയം നല്‍കി.

More »

കൊല്ലത്ത് നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ശാസ്താംകോട്ട കായലില്‍ കണ്ടെത്തി
കൊല്ലത്ത് നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെയാണ് ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂയപ്പള്ളി മൈലോട് സ്വദേശിനിയായ ദേവനന്ദ, അമ്പലംകുന്ന് സ്വദേശിയായ ഷെബിന്‍ഷാ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം മുതല്‍ കാണാതായതിനെ തുടര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഷെബിന്‍ഷാ. ഓടനാവട്ടം കെആര്‍ജിപിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയ ദേവനന്ദ മടങ്ങിയെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ ഷെബിന്‍ഷായെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഷെബിന് വേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

More »

മുങ്ങിയ സിദ്ദിഖിനെ കണ്ടെത്താനായിട്ടില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ട് പോലീസ്
തിരുവനന്തപുരം : ലൈംഗിക പീഡന കേസില്‍ ഒളിവില്‍പോയ സിദ്ദിഖിനായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ട് പോലീസ്. സിദ്ദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. ദേശാഭിമാനി ദിനപത്രത്തിലും മറ്റൊരു ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ പേരിലാണ് ലുക്കൗട്ട് നോട്ടീസ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ (9497996991) , റെയ്ഞ്ച് ഡിഐജി (9497998993), നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ (9497990002), മ്യൂസിയം പൊലീസ് സ്റ്റേഷന്‍ (04712315096) എന്നീ നമ്പറുകളിലാണ് വിവരം അറിയിക്കേണ്ടത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയിരിക്കുന്ന സിദ്ദിഖിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്. മ്യൂസിയം പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗ കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം തള്ളി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions