തൃശൂരില്‍ എടിഎം കവര്‍ച്ച: 5പേര്‍ പിടിയില്‍; ഏറ്റുമുട്ടലില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു
നാമക്കല്‍ : തൃശൂരില്‍ എടിഎം കൊള്ളയടിച്ച കേസില്‍ കൊള്ളസംഘത്തിലെ 6 പേര്‍ നാമക്കലില്‍ പിടിയിലായി. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊള്ളക്കാരിലെ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാളുടെ കാലില്‍ വെടിയേറ്റു. സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. കൊള്ള സംഘത്തില്‍ 7പേരുണ്ട്. എല്ലാവരും ഹരിയാന സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്‌നാട് പോലീസ് പിന്തുടര്‍ന്നപ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നടുറോഡിലായിരുന്നു പോലീസും കൊള്ളസംഘവും ഏറ്റുമുട്ടിയത്. കൊള്ളസംഘം പണം കടത്തിയത് കണ്ടെയ്‌നര്‍ ഉപയോഗിച്ച് കോയമ്പത്തൂര്‍ വഴിയായിരുന്നു. തൃശൂരില്‍ മൂന്നിടങ്ങളിലായി നടന്ന വന്‍ എടിഎം കൊള്ളയില്‍ ഇവര്‍ മോഷണത്തിന് ഉപയോഗിച്ച കാര്‍ ഉള്‍പ്പടെ കണ്ടെയ്നറില്‍ ഉണ്ടായിരുന്നു. പ്രതികളില്‍ നിന്ന് തോക്ക് അടക്കം ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍വെച്ചായിരുന്നു അന്വേഷണം. മോഷണത്തിന്
More »
പിവി അന്‍വറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. അന്‍വറിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ അടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി മുതല്‍ ഇടത് എംഎല്‍എയുടെ പരിഗണനയോ പരിവേഷമോ അന്‍വറിന് കിട്ടില്ല.
അന്‍വറുമായി ഇനി ഒത്തു പോകാനാകില്ലെന്നും അന്‍വറിനെ ശക്തമായി പ്രതിരോധിക്കാനുമാണ് പാര്‍ട്ടിയുടെ തീരുമാനം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെ ഉണ്ടാവുമെന്നാണ് സൂചന. അതേസമയം, പാര്‍ട്ടി ചിഹ്നമല്ലാത്തതിനാല്‍ അന്‍വറിനെ ഔദ്യോഗികമായി പുറത്താക്കാന്‍ സിപിഎമ്മിന് പരിമിതിയുണ്ട്.
അതേസമയം, എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ വ്യക്തമാക്കിയിരുന്നു. എം എല്‍ എ സ്ഥാനം തന്നത് ജനങ്ങളാണെന്നും പാര്‍ട്ടി പറഞ്ഞാലും എംഎല്‍എ സ്ഥാനം രാജിവക്കില്ലെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍
More »
പിണറായിക്കെതിരെ അങ്കം കുറിച്ച് അന്‍വര്‍; റിയാസിന് വേണ്ടി പാര്‍ട്ടിയെ ബലി കൊടുക്കരുതെന്ന്
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി മുഹമ്മദ് റിയാസിനേയും രൂക്ഷമായി വിമര്‍ശിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയന്‍ സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയായിരിക്കും. അജിത് കുമാറിനെ സംരക്ഷിക്കുന്നത് മരുമകനു വേണ്ടിയാണെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. റിയാസിനു വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുതെന്ന് അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ നയിക്കുന്നത് ഉപജാപക സംഘമാണ്. നമ്മളോടൊന്നും സംസാരിക്കാറില്ലെന്നാണ് ഒരു വലിയ നേതാവ് പറഞ്ഞത്. അജിത് കുമാറും ശശിയും മാത്രം മതി മുഖ്യമന്ത്രിക്ക്. ഈ രീതിയിലാണെങ്കില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും പിണറായി.
മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പ് വഹിക്കാന്‍ ഒരു അര്‍ഹതയുമില്ലെന്നും അന്‍വര്‍ പറഞ്ഞു. ഈ പാര്‍ട്ടി ഇവിടെ നിലനില്‍ക്കണം. ഒരു റിയാസ് മതിയോ എന്ന് സഖാക്കള്‍ ആലോചിക്കട്ടെ. എന്തേ പാര്‍ട്ടിക്ക് ഇടപെടാന്‍
More »
ഒളിവില്‍ തുടരുന്ന സിദ്ദിഖിന്റെ ജാമ്യ ഹര്‍ജി സുപ്രീം കോടതിയില്‍; ഹാജരാകുന്നത് ദിലീപിന്റെ അഭിഭാഷക സംഘം
ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി മുഖേനയാണ് ജാമ്യ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
സിദ്ദിഖിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 150ഓളം പേജുള്ള ഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായതും മുകുള്‍ റോത്തഗിയും സംഘവുമായിരുന്നു. വ്യാഴാഴ്ച രാവിലെ
More »
നടിയെ പീഡിപ്പിച്ച കേസില്‍ ഇടവേള ബാബു അറസ്റ്റില്‍
നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. മൂന്ന് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ വിട്ടച്ചു. ഇന്ന് രാവിലെയാണ് ഇടവേള ബാബു കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. കേസില്‍ ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ഓഗസ്റ്റ് 28ന് എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസ് എടുത്തത്. അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാന്‍ നടിയോട് ഫ്‌ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെടുകയും, കഴുത്തില്‍ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ഇതേ നടിയുടെ പരാതിയില്‍ മുകേഷിനും മണിയന്‍പിള്ള രാജുവിനെതിരെയും കേസെടുത്തിരുന്നു.
More »
വ്യോമാക്രമണം: ഇസ്രയേലിലേക്കും ലബനനിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തി എയര്‍ ഇന്ത്യയടക്കമുള്ള 14 വിമാന കമ്പനികള്‍
ഇസ്രയേല്‍ ലബനനില്‍ വ്യോമാക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ രണ്ടു രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കി വിമാന കമ്പനികള്‍. എയര്‍ ഇന്ത്യ, എമിറേറ്റ്സ്, എത്തിഹാദ് എയര്‍വേയ്സ്, ഫ്ലൈ ദുബായ് തുടങ്ങി 14 കമ്പനികളാണ് വിമാന സര്‍വീസ് റദ്ദാക്കിയത്.
ടെല്‍ അവീവിലേക്കും പുറത്തേക്കുമുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. ദുബായ് - ബെയ്റൂട്ട് എമിറേറ്റ്സ് സര്‍വീസുകളും നിര്‍ത്തലാക്കി. യുഎസില്‍ നിന്നും ജര്‍മനിയില്‍ നിന്നും ഇവിടേയ്ക്ക് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഹിസ്ബുള്ളക്കെതിരെ ഇസ്രയേല്‍ നടത്തിയ അതിരൂക്ഷമായ വ്യോമാക്രമണത്തില്‍ ഇതുവരെ 564 പേര്‍ കൊല്ലപ്പെട്ടു. 1842 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 50 കുട്ടികളും നിരവധി സ്ത്രീകളുമുണ്ടെന്ന് ലബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്നലെ മുന്നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചത്. ഹിസ്ബുള്ളയെ
More »
സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്, നടന്‍ ഒളിവില്‍; ലുക്കൗട്ട് നോട്ടീസ്
ലൈംഗികാതിക്രമ കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ നടന്‍ സിദ്ദിഖിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി അന്വേഷണ സംഘം. വിദേശത്തേക്ക് കടക്കാതിരിക്കാനായാണ് വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പൊലീസ് ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക് പോകും.
സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് രാവിലെയാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. സാഹചര്യ തെളിവുകള്‍ സിദ്ദീഖിന് എതിരായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ്
More »
ലൈംഗിക അതിക്രമ കേസ്; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
ലൈംഗിക അതിക്രമ കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ജാമ്യത്തില്‍ വിട്ടച്ചു . ചോദ്യം ചെയ്യല്‍ നീണ്ടത് മൂന്ന് മണിക്കൂറാണ്. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.
ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ലൈംഗിക പീഡന പരാതികളിന്മേല്‍ നേരത്തെ തന്നെ പരാതിക്കാരികളുടെ വിശദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന്
More »
ലൈംഗിക പീഡനക്കേസില്‍ യൂട്യൂബര്‍ മൂന്ന് മാസത്തിന് ശേഷം അറസ്റ്റില്‍
കോഴിക്കോട് : സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂല്‍ ആണ് കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയ്ക്കായി പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പിടിയിലായത്.
മൂന്ന് മാസം മുന്‍പാണ് പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയുള്ളത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയ്ക്കായി പൊലീസ് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. പ്രതി പതിമൂന്നിലേറെ മൊബൈല്‍ നമ്പര്‍ മാറ്റി ഉപയോഗിച്ചത് പൊലീസ് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു.
ഇയാള്‍ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് പ്രതി കഴിഞ്ഞ ദിവസം ഫറോക്കില്‍ എത്തിയതായി മനസിലാക്കി. പൊലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ
More »