നാട്ടുവാര്‍ത്തകള്‍

'കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം'; സുപ്രധാന വിധിയുമായി സുപ്രീംകോടതി
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരം ആണെന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. കുട്ടികളുടെ അശ്ളീല വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവും കുറ്റകരം അല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി പ്രസ്താവം. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റ് ലാഭ ലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ പോക്സോ നിയമ പ്രകാരം കുറ്റകരം ആകുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അത് പൊലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റകരം ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം

More »

നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; അധ്യാപകന്‍ അറസ്റ്റില്‍
തൃശൂര്‍ : ആളൂരില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള്‍ എടുത്തെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ടു വെള്ളാഞ്ചിറ സ്വദേശി ശരത്തിനെ (28) പൊലീസ് അറസ്റ്റു ചെയ്തു. മൂന്ന് ട്യൂഷന്‍ സെന്ററുകളുടെ ഉടമയാണ് ശരത്. പെണ്‍കുട്ടി സുഹൃത്തിനോടാണ് പീഡനത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. പിന്നീട് പൊലീസില്‍ പരാതി നല്‍കി. മൂന്നു വര്‍ഷമായി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്. നഗ്ന ചിത്രങ്ങള്‍ ശരത്തിന്റെ കൈവശം ഉള്ളതിനാലാണ് പെണ്‍കുട്ടി പരാതി നല്‍കാതിരുന്നത്. ആരോടെങ്കിലും പറഞ്ഞാല്‍ നഗ്നചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ശരത് ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ സമൂഹമാധ്യമങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശരത്താണ്. പൊലീസ് പിടിയിലാകുന്നതിനു മുന്‍പ് ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ശരത് ഡിലീറ്റ് ചെയ്തു. തെളിവുകള്‍

More »

യുവാവിനെ യാത്രയാക്കി വിമാനത്താവളത്തില്‍നിന്ന് മടങ്ങിവരവേ അപകടം; സഹോദരനും അമ്മയ്ക്കും ദാരുണാന്ത്യം
പത്തനംതിട്ട : പുനലൂര്‍-പത്തനംതിട്ട റോഡില്‍ കാര്‍ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. മാര്‍ത്താണ്ഡം സ്വദേശികളായ വാസന്തി (50), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്. വാസന്തിയുടെ ഭര്‍ത്താവ് സുരേഷ്, ബന്ധു സിബിന്‍ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മകന്‍ സുമിത്തിനെ യാത്രയാക്കി വിമാനത്താവളത്തില്‍ നിന്ന് മടങ്ങിവരവേ കൂടല്‍ ഇഞ്ചപ്പാറ ജങ്ഷനില്‍വച്ച് വാസന്തിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ശനിയാഴ്‌ച ഒരു മണിയോടെയായിരുന്നു അപകടം. വാഹനം ഓടിച്ച വിപിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ യാത്രയാക്കന്നതിനാണ് മാതാപിതാക്കളായ വാസന്തി, സുരേഷ് സഹോദരന്‍ വിപിന്‍, ബന്ധു സിബിന്‍ എന്നിവര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മടക്കയാത്രയില്‍ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കല്‍

More »

ഏറ്റവും പ്രായം കുറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന
ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹിയില്‍ അധികാരമേല്‍ക്കുന്ന വനിത മുഖ്യമന്ത്രിയാണ് അതിഷി മര്‍ലേന. അരവിന്ദ് കെജ്രിവാള്‍ രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് അതിഷിയെ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി പദത്തിലേക്ക് നിയോഗിച്ചത്. രാജ്‌നിവാസില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് അതിഷി. ഡല്‍ഹിയില്‍ അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന വിശേഷണവും 43കാരിയായ അതിഷിയ്ക്ക് സ്വന്തം. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കെജ്രിവാള്‍ രാജി വയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്രിവാള്‍ തന്നെ ആയിരുന്നു അതിഷിയുടെ പേര് നിര്‍ദ്ദേശിച്ചത്. കെജ്രിവാള്‍ മദ്യനയ അഴിമതി കേസില്‍ ജയിലില്‍

More »

കോട്ടയത്ത് വയറുവേദനക്ക് ചികിത്സയ്ക്കെത്തിയ പതിനാലുകാരി പൂര്‍ണഗര്‍ഭിണി: ലൈംഗികാതിക്രമം നടത്തിയത് ബന്ധു
കോട്ടയത്ത് വയറുവേദനക്ക് ചികിത്സതേടിയ പതിനാലു വയസുകാരി പൂര്‍ണഗര്‍ഭിണി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ പെണ്‍കുട്ടിയെ വിശദമായ പരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി പൂര്‍ണഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയാണെന്ന് കുട്ടി പറഞ്ഞതോടെ സ്‌കാനിങ് ഉള്‍പ്പെടെ നടത്തിയപ്പോഴാണ് പൂര്‍ണ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഉടന്‍തന്നെ ഡോക്ടര്‍ വിവരം പോലീസിനേയും അറിയിച്ചു. പിന്നാലെ പോലീസ് കുട്ടിയുടെ ബന്ധുക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. ഇതില്‍ കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്

More »

ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജയനും ടി വി രാജേഷും വിചാരണ നേരിടണം; വിടുതല്‍ ഹര്‍ജി തള്ളി
കൊച്ചി : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജയനും ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി സിബിഐ പ്രത്യേക കോടതി തള്ളി. കേസില്‍ അന്യായമായാണ് പ്രതിചേര്‍ക്കപ്പെട്ടതെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് പിന്നിലെന്നുമായിരുന്നു ഇരുവരും ഹര്‍ജിയില്‍ ഉന്നയിച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ക്കപ്പെട്ടതെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താനെന്നായിരുന്നു പി ജയരാജന്റെ വാദം. തുടര്‍ന്ന് ഷുക്കൂറിന്റെ മാതാവ് ഹര്‍ജിയെ എതിര്‍ത്ത് കോടതിയെ സമീപിച്ചു. ഇതിലടക്കം വാദം കേട്ടാണ് ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും വിചാരണ നേരിടണമെന്നുമായിരുന്നു കോടതി ഉത്തരവിട്ടത്. 2012 സെപ്റ്റംബര്‍ 20നാണ് അരിയില്‍ സ്വദേശിയായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെയും മുന്‍ കല്യാശേരി എംഎല്‍എയായിരുന്ന ടി വി

More »

നടന്മാര്‍ക്കെതിരേ ആരോപണം ഉന്നയിച്ച നടി സെക്സ് മാഫിയയുടെ ആളെന്നു ബന്ധുവായ യുവതിയുടെ പരാതി
കൊച്ചി : മുകേഷ്, ജയസൂര്യ, മണിയന്‍പിള്ളരാജു, ഇടവേളബാബു ഇവര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കെതിരേ സെക്സ് മാഫിയ ബന്ധം ആരോപിച്ചു ബന്ധുവായ യുവതി. കൗമാരപ്രായത്തില്‍ തന്നെ സെക്‌സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ ഇന്ന് തെളിവെടുപ്പ് നടക്കും. യുവതിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പതിനാറ് വയസുള്ളപ്പോള്‍ സെക്സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. 2014 ല്‍ താന്‍ പത്താംക്ലാസ്സ് പരീക്ഷ കഴിഞ്ഞ വെക്കേഷന്‍ കാലത്തായിരുന്നു സംഭവമെന്നും ഇവര്‍ പറയുന്നു. അമ്മയുടെ സഹോദരിയുടെ മകളാണ് ഇവരെന്നും അന്ന് അവര്‍ ചെന്നൈയിലായിരുന്നു താമസമെന്നും പറഞ്ഞു. അവധിസമയത്ത് ഇവര്‍ ചെന്നൈയിലെ വീട്ടിലേക്ക് വിളിച്ചപ്പോഴായിരുന്നു സംഭവമെന്നുമാണ് ആരോപണം. അന്ന് അവര്‍ അഞ്ചോളം സിനിമയില്‍ അഭിനയിച്ചിരുന്നു.

More »

വിവാഹത്തിന് നാട്ടിലെത്തി, എയര്‍പോട്ടില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴി വാഹനാപകടം- പ്രതിശ്രുത വധുവും പിതാവും മരിച്ചു
വലിയ പ്രതീക്ഷകളോടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രതിശ്രുത വധുവും പിതാവും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ വള്ളികുന്നം സ്വദേശി സത്താര്‍, മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. വിദേശത്തായിരുന്ന സത്താര്‍ മകള്‍ ആലിയയുടെ വിവാഹത്തിന് വേണ്ടി നാട്ടിലെത്തിയതായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

More »

ഹേമകമ്മറ്റി റിപ്പോര്‍ട്ടിലെ 20 പേരുടെ മൊഴി അതീവഗൗരവകരം; 10 ദിവസത്തിനകം മൊഴിയെടുക്കും
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പുറത്തുവിടാത്ത ഭാഗത്തുള്ള, ലൈംഗികോപദ്രവവും ചൂഷണവും വെളിപ്പെടുത്തിയവരുടെ മൊഴി പത്തു ദിവസത്തിനകം എടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം. 20 ലധികം പേരുടെ മൊഴികള്‍ അതീവ ഗൗരവമുള്ളതാണെന്നും ഇവരില്‍ മിക്കവരുമായും ഏറ്റവും അടുത്ത ദിവസം തന്നെ നേരിട്ട് ബന്ധപ്പെടാനുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. പോക്‌സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍ കേസെടുക്കാനാണ് നീക്കം. വെളിപ്പെടുത്തലില്‍ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം. പ്രത്യേക സംഘത്തിന്റെ ഇന്നലത്തെ യോഗത്തിലാണ് തീരുമാനം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും. മൊഴി നല്‍കിയവരുടെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും കേസെടുക്കുക. ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions