നാട്ടുവാര്‍ത്തകള്‍

കേരളത്തില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു; വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ജാഗ്രത
സംസ്ഥാനത്ത് മങ്കി പോക്സ് (എംപോക്‌സ്) സ്ഥിരീകരിച്ചു. എംപോക്സ് രോഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലിരുന്ന പ്രവാസി യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് യുവാവിന് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചു. യുഎഇയില്‍ നിന്നും എത്തിയ 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ എത്തുന്നവരില്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. വസൂരിയുടെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളവയാണ് എംപോക്‌സ് രോഗലക്ഷണങ്ങളും. മൃഗങ്ങളില്‍ നിന്നാണ് എംപോക്‌സ്

More »

മലയാളി വേറെ ലെവലാണ്; ഓണസീസണില്‍ കുടിച്ചത് 818.21 കോടിയുടെ മദ്യം
തിരുവനന്തപുരം : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഓണാഘോഷമൊക്കെ ഒഴിവാക്കിയെങ്കിലും മദ്യശാലകള്‍ തുറന്നുവച്ചു ആവശ്യത്തിന് കൊള്ള നടത്തി. ഇത്തവണ ഓണസീസണില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് ആണ്. ഓണക്കാലത്ത് കേരളത്തില്‍ 818.21 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ വിറ്റത് 809.25 കോടിയുടെ മദ്യമാണ്. നാലാം ഓണത്തിന്റെ വിറ്റുവരവ് കണക്കുകള്‍ പുറത്തുവന്നതോടെയാണ് മദ്യവില്‍പ്പന വീണ്ടും റെക്കോര്‍ഡിട്ടത്. ഈ മാസം ആറുമുതല്‍ 17 വരെയുള്ള കണക്കാണിത്. കഴിഞ്ഞദിവസം തിരുവോണത്തിന് തൊട്ടുമുന്‍പുള്ള ഒന്‍പത് ദിവസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 14 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. 701 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 715 കോടിയായിരുന്നു. എന്നാല്‍ അവിട്ടം, ചതയം എന്നി ദിനങ്ങളിലെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ

More »

ബാധയൊഴിപ്പിക്കാന്‍ യുവതിയെ നഗ്‌നപൂജക്ക് നിര്‍ബന്ധിച്ചു; കോഴിക്കോട് ഭര്‍ത്താവടക്കം 2 പേര്‍ അറസ്റ്റില്‍
കുടുംബത്തിന്റെ അഭിവൃദ്ധിക്കായി യുവതിയെ നഗ്‌നപൂജക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ കോഴിക്കോട് ഭര്‍ത്താവടക്കം 2 പേര്‍ അറസ്റ്റില്‍. താമരശ്ശേരിയില്‍ ആണ് യുവതിയെ നഗ്‌ന പൂജക്ക് നിര്‍ബന്ധിച്ചതായി പരാതി ലഭിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില്‍ അടിവാരം മേലെ പൊട്ടിക്കൈയില്‍ പി കെ പ്രകാശന്‍ (46), അടിവാരം വാഴയില്‍ വി ഷമീര്‍ (34) എന്നിവരെയാണ് താമരശ്ശേരി ഇന്‍സ്പെക്ടര്‍ എ സായൂജ്കുമാര്‍ അറസ്റ്റ് ചെയ്തത്. നഗ്‌നപൂജയ്ക്ക് സമ്മതിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് മര്‍ദ്ദിച്ചു. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നത്തോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. നഗ്നപൂജ നടത്താന്‍ ആവശ്യപ്പെട്ടത് ഭര്‍ത്താവിന്റെ സുഹൃത്തായ പ്രകാശനാണെന്നും ഭര്‍ത്താവിന്റെ മേല്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് നഗ്നപൂജ

More »

കെജ്‌രിവാളിന്റെ പിന്‍ഗാമി ആതിഷി; ഡല്‍ഹിയ്ക്ക് വീണ്ടും വനിതാ മുഖ്യമന്ത്രി
ന്യൂഡല്‍ഹി : ജയില്‍മോചിതനായതിന് പിന്നാലെ രാജി സൂചന നല്‍കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തനിക്ക് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത് ആതിഷിയെ. പുതിയ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ ആതിഷിയുടെ പേര് നിര്‍ദേശിച്ചു. ഇന്ന് ചേര്‍ന്ന ആംആദ്മി പാര്‍ട്ടി ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്ന് ചേര്‍ന്ന പാര്‍ട്ടി എംഎല്‍എ മാരുടെ യോഗത്തില്‍ അടുത്ത മുഖ്യമന്ത്രിയെ കെജ്‌രിവാള്‍ തീരുമാനിച്ചതായി പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡേ വ്യക്തമാക്കുകയായിരുന്നു. എഎപിയുടെ ദേശീയ കണ്‍വീനര്‍ ആതിഷിയുടെ പേര് നിര്‍ദേശിച്ചു. തുടര്‍ന്ന് എംഎല്‍എ മാരെല്ലാം എഴുന്നേറ്റു കയ്യടിക്കുകയുമായിരുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പൂര്‍വവിദ്യാര്‍ത്ഥിയും പണ്ഡിതയുമായ ആതിഷി ഡല്‍ഹിയിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസം പരിഷ്‌ക്കരിക്കുന്നതിനുള്ള എഎപിയുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്.

More »

ഏഴര വര്‍ഷത്തിന് ശേഷം പള്‍സര്‍ സുനി പുറത്തേയ്ക്ക്; ജാമ്യം നല്‍കി സുപ്രീംകോടതി
നടിയെ ആക്രമിച്ച കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കി സുപ്രീംകോടതി. പള്‍സര്‍ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു. വിചാരണ നീണ്ടുപോകുന്നതിനാലാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ അഭയ് ഒഖെ, എജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ ഒരാഴ്ചയ്ക്കകം വിചാരണക്കോടതി തീരുമാനിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേസില്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കുന്നില്ലെന്നും ദീലീപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും പള്‍സര്‍ സുനി കോടതിയില്‍ വാദിച്ചു. നേരത്തെ, പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് ആയിരുന്നു സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത്. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് 25000 രൂപ ആയിരുന്നു ഹൈക്കോടതി

More »

'രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം നല്‍കും'; വിവാദ പരാമര്‍ശവുമായി ശിവസേന എംഎല്‍എ
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തി ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്ക്വാദ്. രാഹുലിന്റെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നാണ് സഞ്ജയ് ഗെയ്ക്ക്വാദിന്റെ വിവാദ പ്രസ്താവന. അതേസമയം എംഎല്‍എയുടെ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു. സംവരണത്തെ കുറിച്ച് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് സഞ്ജയ് ഗെയ്ക്ക്വാദ് രംഗത്തെത്തിയത്. ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് രാഹുല്‍ പറഞ്ഞതെന്ന് ഗെയ്ക്ക്വാദ് പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടി. സംവരണത്തെ എതിര്‍ക്കുന്ന അന്തര്‍ലീനമായ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നതെന്നും സഞ്ജയ് ഗെയ്ക്ക്വാദ് പറഞ്ഞു. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ നാവ് അരിയുന്നവര്‍ക്ക് താന്‍ 11 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന സഞ്ജയ്

More »

'വാര്‍ത്താ ആക്രമണം'; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ള്യുസിസി
കോടതി വിധി ലംഘിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പുറത്തുവരാത്ത മൊഴികള്‍ പുറത്തുവിട്ടെന്നു ആരോപിച്ചു റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ള്യുസിസി. റിപ്പോര്‍ട്ടര്‍ ടിവി നടത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും സ്വകാര്യത മാനിക്കണമെന്ന കോടതി ഉത്തരവ് റിപ്പോര്‍ട്ടര്‍ ടിവി ലംഘിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്നത് നിരുത്തരവാദ പരമായ മാധ്യമ വിചാരണയാണെന്നും വാര്‍ത്താ ആക്രമണം തടയണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡബ്ള്യുസിസി ആവശ്യപ്പെടുന്നു. പുറത്തുവിടുന്ന വിവരങ്ങള്‍ മൊഴി കൊടുത്തവര്‍ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാന്‍ പാകത്തിലാണ് . പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂര്‍ണ്ണവും കടുത്ത മാനസീക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു.

More »

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി നവംബറില്‍
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി നവംബറില്‍ വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. 2017ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2020 ജനുവരി 30ന് ആയിരുന്നു വിചാരണ ആരംഭിച്ചത്. 2017 ഫെബ്രുവരി 2ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കൊച്ചിയില്‍ വച്ച് കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സംഘവും ചേര്‍ന്ന് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നടിയുടെ വാഹനത്തില്‍ നിന്ന് ഇവരെ ഭീഷണിപ്പെടുത്തി പുറത്തിറക്കിയ ശേഷം മറ്റൊരു വാഹനത്തില്‍ വച്ച് പീഡനത്തിനിരയാക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നുമാണ് കേസ്. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ നടന്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും ഇയാളെ പൊലീസ് പ്രതി ചേര്‍ത്തിരുന്നില്ല. തുടര്‍ന്ന് ഡബ്ല്യുസിസി ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഇടപെടലും മാധ്യമ ഇടപെടലിനെയും തുടര്‍ന്നാണ് പൊലീസ് കേസില്‍ ദിലീപിനെ പ്രതി

More »

സുഭദ്ര കൊല്ലപ്പെട്ടത് ക്രൂരമായ മര്‍ദ്ദനമേറ്റ്; നെഞ്ചില്‍ ചവിട്ടി, കഴുത്ത് ഞെരിച്ചുവെന്ന് മൊഴി
ആലപ്പുഴ കലവൂരില്‍ 73 കാരി സുഭദ്ര കൊല്ലപ്പെട്ടത് ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് റിപ്പോര്‍ട്ട്. നെഞ്ചില്‍ ചവിട്ടിയെന്നും, കഴുത്ത് ഞെരിച്ച് മര്‍ദ്ദിച്ചുവെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. നാല് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയും പങ്കാളിയായ ആലപ്പുഴ സ്വദേശി മാത്യൂസ് എന്ന നിധിനുമാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. സുഭദ്രയെ കൊലപ്പെടുത്തിയത് മാത്യുവു ശര്‍മിളയും ചേര്‍ന്നാണ്. സുഭദ്രയെ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നുവെന്നും ക്രൂരമായ മര്‍ദ്ദനത്തിന് ശേഷമാണ് സുഭദ്രയെ കൊന്നതെന്നും പ്രതികള്‍ പൊലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. സുഭദ്രയുടെ ശരീരത്തിലെ രണ്ട്‌ ഭാഗത്തെയും വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നുവെന്നാണ് നേരത്തെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions