കെജ്‌രിവാള്‍ ജയില്‍ മോചിതനാവും; അറസ്റ്റ് അനാവശ്യമെന്ന് ജഡ്ജി
മദ്യനയ അഴിമതി കേസില്‍ മാസങ്ങളായി ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഇഡി കേസില്‍ കെജ്‌രിവാളിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സിബിഐ കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ കെജ്‌രിവാള്‍ ജയില്‍ മോചിതനാകും.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജാമ്യത്തിന്‍റെ കാര്യത്തില്‍ അടിസ്ഥാനതത്വം സ്വാതന്ത്ര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അറസ്റ്റ് അനാവശ്യമെന്ന് ജസ്റ്റിസ് ഉജ്വല്‍ ഭുയന്‍ അഭിപ്രായപ്പെട്ടു. നുണയ്ക്കും ഗൂഢാലോചനക്കും എതിരെ സത്യം വിജയം കണ്ടെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പ്രതികരിച്ചു.
കെജ്‌രിവാളിന്റെ ജാമ്യഹര്‍ജിയില്‍ സെപ്‌റ്റംബര്‍ അഞ്ചിന് വാദം കേട്ട സുപ്രീംകോടതി
More »
ഇന്‍ഡിഗോ വിമാന ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് ഇ പി ജയരാജന്‍; യെച്ചൂരിയെ കാണാന്‍ ഡല്‍ഹിയിലേക്ക്
രണ്ടു വര്‍ഷത്തിലേറെ നീണ്ട ഇന്‍ഡിഗോ വിമാന ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജന്‍. അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണാന്‍ ഇ പി ഡല്‍ഹിക്ക് തിരിച്ചത് ഇന്‍ഡിഗോ വിമാനത്തിലാണ്. ഇന്നലെ രാത്രി കരിപ്പൂരില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് ജയരാജന്‍ ഡല്‍ഹിക്ക് പോയത്.
ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇ പിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാന യാത്ര ഇപി ബഹിഷ്‌കരിച്ചത്. 2022 ജൂണ്‍ 13 നാണ് ബഹിഷ്‌കരണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ വന്ന മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് വിവാദത്തിനിടെയായിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ച്
More »
സുഭദ്രയെ കൊന്നു കുഴിച്ചു മൂടിയ കേസ്; പ്രതികള്‍ കര്‍ണാടകയില്‍ പിടിയില്‍
എറണാകുളത്ത് കടവന്ത്രയില്‍ നിന്നും കാണാതായ 73 കാരി സുഭദ്രയെ കൊന്നു കുഴിച്ചു മൂടിയ കേസില്‍ പ്രതികള്‍ പിടിയില്‍. മാത്യൂസ്, ശര്‍മിള എന്നിവരാണ് പിടിയിലായത്. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു.
എറണാകുളം കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയുടെ മൃതദേഹം ആലപ്പുഴ കലവൂരിലെ പ്രതികള്‍ താമസിച്ചിരുന്ന വീട്ടുവളപ്പിലാണ് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.കഴിഞ്ഞ നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്.
കഴിഞ്ഞ മാസം ഏഴാം തിയതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് അന്വേഷണം ഇവിടേക്ക് വ്യാപിപ്പിച്ചത്.
More »
സീതാറാം യെച്ചൂരി വിടവാങ്ങി
ന്യൂഡല്‍ഹി : മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (72) വിടവാങ്ങി. നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന യെച്ചൂരി വ്യാഴാഴ്ച വൈകീട്ടോടെ അന്തരിച്ചു. മൃതദേഹം ഇന്ന് എയിംസില്‍ സൂക്ഷിക്കും. 14-ന് വൈകുന്നേരം മൂന്നു മണിക്ക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.
കടുത്ത പനിയെ തുടര്‍ന്ന് ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിചരണം. നാലു ദിവസത്തെ ചികിത്സയ്ക്കു ശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി
More »
കാമുകി വിദേശത്ത് പഠിക്കാന്‍ പോയി, സ്വകാര്യ ചിത്രങ്ങള്‍ കാമുകിയുടെ അച്ഛന് അയച്ച് യുവാവ്; കോട്ടയം സ്വദേശി അറസ്റ്റില്‍
പ്രണയിച്ച പെണ്‍കുട്ടി വിദേശത്തേക്ക് പോയതിന്റെ അമര്‍ഷത്തില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് അയച്ചുകൊടുത്ത് യുവാവ്. സംഭവത്തില്‍ കോട്ടയം കടുത്തുരുത്തി സ്വദേശി ജോബിന്‍ പിടിയിലായി. വെര്‍ച്വല്‍ ഫോണ്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ചായിരുന്നു കുറ്റകൃത്യം.
മാസങ്ങള്‍ക്ക് മുന്‍പാണ് ജോബിന്റെ പെണ്‍സുഹൃത്ത് വിദേശ പഠനത്തിനായി പോകുന്നത്. താനുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് വിദേശത്തേക്ക് പറഞ്ഞു വിടുകയായിരുന്നു എന്നാണ് പ്രതി വിശ്വസിച്ചിരുന്നത്. ഇതിന്റെ അമര്‍ഷം മൂലമായിരുന്നു വെര്‍ച്വല്‍ ഫോണ്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് വിദേശ നമ്പറുകള്‍ വഴി ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛന് വാട്സ്ആപ് മുഖാന്തരം ജോബിന്‍ അയച്ചുകൊടുത്തത്.
ഐപി അഡ്രസോ സിമ്മോ കണ്ടെത്താന്‍ സാധിക്കാത്ത വ്യാജ നമ്പറുകളായിരുന്നു ഇത്. ചിത്രങ്ങള്‍ കാണാന്‍ വൈകിയാല്‍
More »
വാപ്പയ്ക്കായി സുപ്രീം കോടതി വരെ പോകും, ലൈംഗികാരോപണത്തിനെതിരെ മാമുക്കോയയുടെ മകന്‍
അന്തരിച്ച നടന്‍ മാമുക്കോയയുടെ പേരില്‍ എത്തിയ ലൈംഗികാരോപണത്തിനെതിരെ ശക്തമായ പ്രതികരണവുമായി നടന്റെ മകന്‍ നിസാര്‍. പിതാവിന് നീതി കിട്ടാനായി സുപ്രീം കോടതി വരെ പോകും. കമ്മിഷണര്‍ ഓഫീസര്‍ സ്ഥിരമായിട്ട് പായസം വില്‍ക്കുന്ന ആളാണ് അവരും അമ്മയും എന്നാണ് പറയുന്നത്. അപവാദം പറഞ്ഞു നടക്കുന്ന ഈ സ്ത്രീയെ തന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല എന്നാണ് നിസാര്‍ പറയുന്നത്.
മോശമായി സംസാരിച്ചു എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആരോപണം. ”മാമുക്കോയ നിന്നോട് എനിക്ക് മൊഹമ്മദ് ആണെന്ന് ഒരിക്കല്‍ പറഞ്ഞു. എന്നെ കാണുമ്പോള്‍ അദ്ദേഹത്തിന് എന്തോ ആയെന്നും ബാത്‌റൂമിലേക്ക് എന്നെ ഓര്‍ത്തു പോയി എന്നിങ്ങനെ പറയുമായിരുന്നു” എന്നായിരുന്നു പരാതിക്കാരി പറഞ്ഞത്.
354 നിയമമൊക്കെ നില്‍ക്കുന്നത് കുടുംബത്തില്‍ പിറന്ന നല്ല പെണ്ണുങ്ങള്‍ക്ക് വേണ്ടിയാണ്. കുലസ്ത്രീകളെന്നൊക്കെ പറയുന്നില്ലേ ? തെമ്മാടികളില്‍ നിന്ന് ബുദ്ധിമുട്ടുവരുമ്പോള്‍ അവരെ
More »
പിടി ഉഷ രാഷ്ട്രീയം കളിച്ചെന്നു വിനേഷ് ഫോഗട്ട്; ആശുപത്രി സന്ദര്‍ശിച്ചത് ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കാനെന്ന്
പിടി ഉഷയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരവും ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിനേഷ് ഫോഗട്ട്. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ മേധാവി പിടി ഉഷ പാരീസ് ഒളിമ്പിക്‌സില്‍ രാഷ്ട്രീയം കളിച്ചുവെന്നാണ് വിനേഷ് ഫോഗട്ടിന്റെ ആരോപണം. പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനേഷിന്റെ പ്രതികരണം.
വിനേഷ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പിടി ഉഷ നടത്തിയ സന്ദര്‍ശനത്തെയും അവര്‍ വിമര്‍ശിച്ചു. പിടി ഉഷയുടെ സന്ദര്‍ശനം ആത്മാര്‍ത്ഥമായ പിന്തുണ നല്‍കാനായിരുന്നുവെന്ന് തനിക്ക് തോന്നിയില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ആശുപത്രി സന്ദര്‍ശിച്ച ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് വിനേഷിന്റെ പ്രതികരണം.
പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷിനെ ഭാരം കൂടിയെന്ന് ആരോപിച്ച് അയോഗ്യയാക്കിയ നടപടിയില്‍ ഇന്ത്യ ഒളിമ്പിക്‌സ് അസോസിയേഷന്‍
More »
ഏഴായിരം തടവുകാര്‍ കൂടി പുറത്തേക്ക്; പുറത്തേക്കിറങ്ങുന്നവര്‍ ആഘോഷത്തില്‍
യുകെയിലെ ജയിലുകളില്‍ സ്ഥലം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ശിക്ഷ കാലാവധി 40 ശതമാനം എത്തിയവരെ പോലും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ലേബര്‍ സര്‍ക്കാര്‍ പദ്ധതി പ്രകാരം ഇന്നലെ 1700 തടവുകാരെയാണ് മോചിപ്പിച്ചത്. ഇതില്‍ ഗുണ്ടകളും മയക്കുമരുന്നു വില്‍പ്പനക്കാരും പെടുന്നു.
ഈ പദ്ധതിയില്‍ ഇനി 3300 തടവുകാരെ കൂടി ജയിലില്‍ നിന്ന് മോചിപ്പിക്കും. ഇനി ഏഴായിരം തടവുകാരെ കൂടി പുറത്തുവിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. പത്തു ജയിലുകളില്‍ അന്തേവാസികളുടെ അത്ര എണ്ണത്തിന് തുല്യമാണിത്.
ഒരു ജയിലിന് ഉള്‍ക്കൊള്ളാവുന്നതിലും വളരെയേറെ പേരാണ് ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നത്. കൂടുതല്‍ പേര്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് എത്തുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാവും. ഇതൊഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
ഒറ്റമുറി ജയിലിലും കൂടുതല്‍ പേരാണ് കഴിയുന്നത്. രാജ്യത്തെ അഞ്ചില്‍ മൂന്നു ജയിലുകളും തിരക്കുള്ളതാണ്. കൂടുതല്‍ തടവുകാരെ
More »
കടുത്തുരുത്തിയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
കടുത്തുരുത്തി : ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാര്‍ഡ് കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. അയല്‍വാസികള്‍ ഫോണില്‍ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതില്‍ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും ഗ്രില്ലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കടബാധ്യത മൂലമാണു ദമ്പതികള്‍ തൂങ്ങിമരിച്ചതെന്നു സംശയിക്കുന്നതായി എസ്എച്ച്ഒ ടി.എസ്.റെനീഷ് പറഞ്ഞു. ദമ്പതികള്‍ക്കു മക്കളില്ല.
More »