കടവന്ത്രയില്‍ നിന്ന് കാണാതായ വൃദ്ധയുടെ മൃതദേഹം ആലപ്പുഴയില്‍ കുഴിച്ച് മൂടിയ നിലയില്‍
എറണാകുളം കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയുടെ മൃതദേഹം ആലപ്പുഴ കലവൂരില്‍ കണ്ടെത്തി. വീട്ടുവളപ്പിലാണ് ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. സുഭദ്രയെ കൊന്ന് കുഴിച്ച് മൂടി എന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ മാസം ഏഴാം തിയതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തി. ഇതേ തുടര്‍ന്നാണ് അന്വേഷണം ഇവിടേക്ക് വ്യാപിപ്പിച്ചത്. ശര്‍മിള, മാത്യൂസ് എന്നിവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് നിന്നാണ് സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരെ അന്വേഷിച്ചു വരുകയാണ്.
സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരെ കാണാന്‍ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നുവെന്നും അവര്‍ക്കൊപ്പമാണ് സുഭദ്ര പോയതെന്നും പൊലീസ്
More »
ജില്ലാ സെക്രട്ടറിയെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; സഖാവിന് ചേര്‍ന്ന പണിയല്ല പികെ ശശിയുടെതെന്ന് എംവി ഗോവിന്ദന്
പാലക്കാട് : കെടിഡിസി ചെയര്മാന് പികെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സഖാവിന് ചേര്‍ന്ന പണിയല്ല ശശി ചെയ്തതെന്ന് ഗോവിന്ദന് പറഞ്ഞു. ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തത് മുതിര്‍ന്ന നേതാവായതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം പാലക്കാട് മേഖലാ റിപ്പോര്‍ട്ടിംഗിലാണ് വിമര്‍ശനം.
സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതി. പാര്‍ട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. പാര്‍ട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളു. സിപിഎം ജില്ലാ സെക്രട്ടറിയെ സ്ത്രീപീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. ഇതിനായി മാദ്ധ്യമപ്രവര്‍ത്തകനുമായി കൂടിക്കാഴ്ച നടത്തി വ്യാജരേഖകള്‍ നിര്‍മിക്കുകയും ചെയ്തു. നീചമായ പ്രവൃത്തിയാണ് ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതുംസംബന്ധിച്ച തെളിവുകള്‍ പാര്‍ട്ടിക്ക് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
More »
പാക് അധീന കശ്മീരിലുള്ളര്‍ രാജ്യത്തിന്റെ സ്വന്തക്കാര്; ഇന്ത്യയുടെ ഭാഗമാകണമെന്ന് പ്രതിരോധ മന്ത്രി
പാക് അധീന കശ്മീരിലുള്ളവരും ഇന്ത്യയുടെ ഭാഗമാകണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പിഒകെയില്‍ ഉള്ളവരെ ഇന്ത്യ സ്വന്തക്കാരായാണ് കണക്കാക്കുന്നത്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്ത്യയുടെ ഭാഗമാകാം.
പാകിസ്താനില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നല്കിയ സത്യവാങ്മൂലത്തില്‍ പാക് അധീന കശ്മീരിനെ വിദേശനാടായാണ് പറയുന്നത്. എന്നാല്‍, ഇന്ത്യ അതിനെ സ്വന്തമായാണ് കണക്കാക്കുന്നതെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്ന നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് വാഗ്ദാനത്തെ അദ്ദേഹം വിമര്‍ശിച്ചു. ബി.ജെ.പി അധികാരത്തിലുള്ളിടത്തോളം അത് സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
അതേസമയം, ജമ്മു കശ്മീരിന് പ്രത്യക ഭരണഘടന പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഒരിക്കലും തിരിച്ച് വരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 കഴിഞ്ഞുപോയ സംഭവമാണ്. ആര്‍ട്ടിക്കിള്‍ 370
More »
ഹേമകമ്മറ്റി പൂര്‍ണ്ണരൂപം അന്വേഷണസംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി; സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം
കൊച്ചി : ഹേമകമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം അന്വേഷണസംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. നടപടിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്നും എന്നിട്ടും എന്തുകൊണ്ട് അനങ്ങിയില്ലെന്നും ഇതുപോലൊരു സുപ്രധാന വിഷയത്തില്‍ ഇടപെടേണ്ടത് സര്‍ക്കാരിന്റെ ചുമതലയല്ലേയെന്നും കോടതി ചോദിച്ചു.
ഇക്കാര്യത്തില്‍ ആദ്യം നടപടിയെടുക്കേണ്ടിയിരുന്നത് സര്‍ക്കാരായിരുന്നെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് കിട്ടിയിട്ടും ഒരു ചെറുവിരലെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനക്കിയോ എന്നും ചോദിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ എസ്ഐടിയും സര്‍ക്കാരും സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു. ഹേമറിപ്പോര്‍ട്ട് പൂര്‍ണ്ണരൂപം അന്വേഷണസംഘത്തിന് കൈമാറണമെന്നും റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നും അന്വേഷണ സംഘം
More »
ഓസ്ട്രേലിയയില്‍ ആദ്യ മലയാളി മന്ത്രിയായി ആന്റോ ആന്റണിയുടെ സഹോദര പുത്രന്
മെല്‍ബണ്‍ : ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരു മലയാളി അംഗം ഇടം പിടിച്ചു. പത്തനംതിട്ട സ്വദേശിയായ ജിന്സണ് ആന്റോ ചാള്‍സാണ് പുതിയ മന്ത്രിസഭയില്‍ ഇടം നേടിയിരിക്കുന്നത്. നോര്‍ത്തേണ്‍ ടെറിറ്ററി സംസ്ഥാന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇദ്ദേഹത്തിന് കായികം, കല, സംസ്കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയിലാണ് ജിന്‍സണും ഇടം നേടിയത്.
ആന്റോ ആന്റണി എം.പിയുടെ സഹോദരപുത്രനായ ജിന്സണ്, ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് മത്സരിച്ചു വിജയിച്ചത്. 2011-ല്‍ നഴ്സിങ് ജോലിക്കായി ഓസ്ട്രേലിയയിലെത്തിയ ഇദ്ദേഹം, നോര്‍ത്ത് ടെറിറ്ററി സര്‍ക്കാരിന്റെ ടോപ്പ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്വിന് യൂണിവേഴ്സിറ്റിയില്‍ ലക്ചററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളിലും മലയാളികള്‍
More »
ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടന, നേതാക്കളെ കണ്ടതില്‍ തെറ്റില്ല; എഡിജിപിയെ ന്യായീകരിച്ച് ഷംസീര്‍
എഡിജിപി എംആര്‍ അജിത്കുമാറിനെ കുറിച്ചുള്ള നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍. എഡിജിപി എംആര്‍ അജിത്കുമാറിന്റെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ചാണ് എഎന്‍ ഷംസീറിന്റെ പ്രതികരണം.
എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് ഷംസീര്‍ പറഞ്ഞു. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതില്‍ തെറ്റില്ല. മന്ത്രിമാരുടെ ഫോണ്‍ എഡിജിപി ചോര്‍ത്തി എന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹം മാത്രമാണെന്നും സ്പീക്കര്‍ പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിക്ക് എഡിജിപി എം ആര് അജിത്കുമാര്‍ കത്ത് നല്കി. അന്വേഷണത്തില്‍ നിരപരാധിയെന്ന്
More »
വിവാഹത്തിന് മുമ്പ് കാണാതായ വരനെ തേടി പ്രത്യേക അന്വേഷണ സംഘം
വിവാഹത്തിന് മുമ്പ് പള്ളിപ്പുറത്ത് യുവാവിനെ കാണാതായ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ സെപ്റ്റംബര്‍ നാലിനാണ് കാണാതായത്. അന്നേദിവസം രാത്രി 8.10 ന് വിഷ്ണുജിത്തിന്റെ മൊബൈല്‍ ഫോണ്‍ ഓഫായെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിഷ്ണുജിത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കാണാതായ ദിവസം വൈകീട്ട് 7.45 നാണ് വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയത്. തുടര്‍ന്ന് കോയമ്പത്തൂര്‍ ഭാഗത്തേയ്ക്കുള്ള ബസില്‍ കയറി. വിഷ്ണുജിത്തിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ വാളയാര്‍ ഹൈവേയില്‍ പുതുശേരിക്ക് സമീപമാണ്. വിഷ്ണുജിത്ത് കോയമ്പത്തൂരിലെത്തി എന്ന നിഗമനത്തിലാണ് പൊലീസ്. ഇതനുസരിച്ച് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
More »
ആത്മകഥയിലൂടെ 'ബോംബാടാന്‍' ഇപി ജയരാജന്; ഉടന്‍ പുറത്തിറക്കും
പിണറായിക്കു ശേഷം സിപിഎമ്മിലെ തലതൊട്ടപ്പനായി വളര്‍ന്ന ഇപി ജയരാജന് ഇപ്പോള്‍ പുകഞ്ഞ കൊള്ളിയാണ്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പാര്‍ട്ടി നീക്കിയ ഇപി തന്റെ ജീവിതകഥ തുറന്നെഴുതാന്‍ തയാറാകുന്നു. രാഷ്ട്രീയ ജീവിതവും പ്രതിസന്ധികളും വിവാദങ്ങളും ആത്മകഥയിലൂടെ പുറത്തുവിടാനാണ് ഇപി ഒരുങ്ങുന്നത്.
ഇതുവരെ സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള വസ്തുതകള്‍ പ്രതിപാദിച്ചുള്ളതാവും പുറത്തിറങ്ങുന്ന പുസ്തകമെന്ന് അദേഹം വ്യക്തമാക്കി. ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളെ കുറിച്ചുള്ള വിശദമായ ഏഴുത്ത് അവസാന ഘട്ടത്തിലാണ്. 60 വര്‍ഷക്കാലത്തെ എല്ലാ കാര്യങ്ങളും വിശദമായെഴുതും. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയും ആത്മകഥയില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് അദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
സിപിഎമ്മിലെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന കണ്ണൂര്‍ ലോബിയിലെ ശക്തനായ നേതാവിന്റെ ആത്മകഥ കേരളത്തില്‍
More »
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് എയിംസ്
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ന്യൂഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജനറല്‍ സെക്രട്ടറി നില ഗുരുതരമായി തുടരുന്നു. ഇന്നു പുലര്‍ച്ചെയോടെ സീതാറാം യെച്ചൂരിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. .
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്നാണ് ഇന്നു വെന്റിലേറ്ററിന്റെ സഹായം തേടിയത്.
മുഖ്യമന്ത്രി പിണറായി വിജയന് എംഎ ബേബി അടക്കമുള്ളവര്‍ യെച്ചൂരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഇന്നു വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കുമെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.
More »