നാട്ടുവാര്‍ത്തകള്‍

ബിഹാറില്‍ തേജസ്വി യാദവ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
പട്‌ന : ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. മുകേഷ് സാഹ്‌നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്‌ലോട്ടാണ് പ്രഖ്യാപനം നടത്തിയത്. 'തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,'ഹോട്ടല്‍ മൗര്യയില്‍ നടന്ന സംയുക്ത സമ്മേളനത്തില്‍ ഗെഹ്‌ലോട്ട് പറഞ്ഞു. മഹാസഖ്യത്തില്‍ വ്യക്തമായ ധാരണയില്ലാതെ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ച തേജസ്വി യാദവിന്റെ നിലപാടിനോട് കോണ്‍ഗ്രസ് വഴങ്ങിയിരിക്കുന്നത്. മഹാസഖ്യത്തിന്റെ മുഖം താനാണെന്ന തരത്തിലുള്ള തേജസ്വി യാദവിന്റെ പ്രസ്താവന മുന്നണിയില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്നണിയിലുണ്ടായിട്ടുള്ള

More »

രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു ; കോണ്‍ക്രീറ്റിട്ടത് രാവിലെ, ഒടുവില്‍ തള്ളി നീക്കി
രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റിലേക്ക് താഴ്ന്നുപോവുകയായിരുന്നു. തുടര്‍ന്ന് മുപ്പതോളം പൊലീസും ഫയര്‍ഫോഴ്സുമെത്തി ഹെലികോപ്റ്റര്‍ തളളി നീക്കി. നിലയ്ക്കലെ ലാന്‍ഡിംഗ് മാറ്റിയതോടെ ഇന്ന് രാവിലെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ഇട്ടത്. കോണ്‍ക്രീറ്റ് ഉറയ്ക്കുന്നതിന് മുന്‍പേ തന്നെ ഹെലികോപ്റ്റര്‍ വന്നിറങ്ങിയതാണ് തറ താഴാന്‍ കാരണമായത്. സംഭവം ഗുരുതര സുരക്ഷാവീഴ്ച്ചയാണ് എന്ന ആരോപണമുയരുന്നുണ്ട്. രാഷ്ട്രപതി ശബരിമല യാത്രയ്ക്കായി ആദ്യം നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ മഴയടക്കമുളള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാന്‍ഡിംഗ് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക്

More »

ഒരേ പേര്; മൃതദേഹങ്ങള്‍ മാറി വീട്ടിലെത്തിച്ചു, മനസിലായത് സംസ്‌കാരത്തിന് തൊട്ടുമുമ്പ്
മുംബൈയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച കൊച്ചി സ്വദേശിയുടെ മൃതദേഹം മാറിയെത്തിച്ചു. ഇലഞ്ഞിക്കടത്ത് പെരുമ്പടവം സ്വദേശിയായ ജോര്‍ജ് കെ ഐപ്പിന്റെ മൃതദേഹത്തിന് പകരം വീട്ടിലെത്തിയത് പത്തനംതിട്ട സ്വദേശിയായ മറ്റൊരു ജോര്‍ജിന്റെ മൃതദേഹമാണ്. സംസ്‌കാരത്തിന് തൊട്ടുമുന്‍പാണ് മൃതദേഹം മാറിപ്പോയ കാര്യം വീട്ടുകാര്‍ക്ക് മനസിലായത് ഏറെക്കാലമായി മുംബൈയില്‍ താമസിക്കുന്ന ജോര്‍ജ് കെ ഐപ്പ് (59) രണ്ടു ദിവസം മുന്‍പാണ് മരിച്ചത്. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. തുടര്‍ന്ന് പരേതന്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഭാര്യ ഷൈനിയും മകന്‍ അബിനും തീരുമാനിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയില്‍ നിന്ന് സ്വീകരിച്ച് നാട്ടിലെത്തിക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തലെത്തിയ മൃതദേഹം ബന്ധുക്കള്‍ പിറവത്തെ ഒരു

More »

തിരുവസ്ത്രത്തില്‍ ഹര്‍ഡില്‍സ് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി സിസ്റ്റര്‍ താരമായി
പ്രായത്തെയും വേഷത്തെയും വെല്ലുന്ന അമ്പരപ്പിക്കുന്ന പ്രകടനവുമായി സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ സ്വര്‍ണം നേടി സിസ്റ്റര്‍ സബീന. കന്യാസ്ത്രീ വേഷത്തിലെത്തി ഹര്‍ഡില്‍സ് മത്സരത്തില്‍ മുന്‍ കായിക താരമായ സിസ്റ്റര്‍ സബീന നേടിയ വിജയം കാണികളെ ആവേശഭരിതരാക്കി . സ്പോര്‍ട്സ് വേഷത്തില്‍ മത്സരിച്ചവരെ പിന്തള്ളിക്കൊണ്ടാണ് സിസ്റ്റര്‍ അതിവേഗത്തില്‍ ട്രാക്കിലൂടെ കുതിച്ചത്. 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലായിരുന്നു സിസ്റ്റര്‍ മത്സരിച്ചത്. മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായിക അധ്യാപികയാണ് സിസ്റ്റര്‍ സബീന. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹര്‍ഡില്‍സില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള സിസ്റ്റര്‍, കോളേജ് പഠന കാലത്ത് ഇന്റര്‍വേഴ്സിറ്റി മത്സരങ്ങളിലടക്കം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ അധ്യാപികയായ ശേഷം മത്സരങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയിരുന്നു.

More »

സ്‌കൂള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തലകുത്തിവീണു'; വിമോചന സമരം ഓര്‍മിപ്പിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
സംസ്ഥാന സര്‍ക്കാരിനു മേല്‍ തിരഞ്ഞെടുപ്പ് സമ്മര്‍ദ തന്ത്രവുമായി കത്തോലിക്ക സഭ. അധ്യാപക നിയമനത്തില്‍ സഭയ്ക്ക് അര്‍ഹിക്കുന്ന അവകാശം കിട്ടണമെന്നാണ് ആവശ്യം. വിമോചന സമരം ഓര്‍മിപ്പിച്ചാണ് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ വാക്കുകള്‍. സ്‌കൂള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തലകുത്തി വീണു. മറ്റുള്ളവര്‍ക്ക് കൊടുത്തത് കാത്തോലിക്കര്‍ക്കും കിട്ടണം. അവഗണന തിരിച്ചറിഞ്ഞു വോട്ട് ചെയ്യാന്‍ ഉള്ള ബോധം 50 ലക്ഷം വരുന്ന സഭാംഗങ്ങള്‍ക്ക് ഉണ്ടെന്നും പിടിച്ചു വാങ്ങാന്‍ ഉള്ള ശക്തി കാത്തോലിക്കര്‍ക്ക് ഇല്ലെന്ന് ധരിക്കുന്നുവെങ്കില്‍ തെറ്റിപ്പോയിയെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു. സമുദായത്തിന്റെ സംഭാവനകള്‍ നിങ്ങളാരും അംഗീകരിച്ചില്ലെങ്കിലും കേരള ചരിത്രം നിഷ്പക്ഷമായി എഴുതുന്നവര്‍ അത് മറക്കില്ല. സാക്ഷരതയില്‍, ആരോഗ്യ മേഖലയില്‍, സാമൂഹ്യരംഗത്തൊക്കെ

More »

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി . കേസ് ഇനി നവംബര്‍ 15 ന് വീണ്ടും പരിവഗണിക്കും. അടച്ചിട്ട കോടതി മുറിയിലായിരുന്നു കോടതി നടപടി. കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ ​ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. മുദ്രവച്ച കവറിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറിയത്. എസ്ഐടി തലവന്‍ എസ്പി എസ് ശശിധരന്‍ നേരിട്ട് ഹാജരായി. അടച്ചിട്ട മുറിയിലാണ് കേസിന്റെ വിശദാംശങ്ങള്‍ ദേവസ്വം ബെഞ്ച് പരി​ഗണിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ആറാഴ്ചയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍

More »

കേരളത്തിലെ നഴ്‌സുമാര്‍ക്ക് ആശ്വാസമായി ഷിഫ്റ്റ് സമയത്തില്‍ മാറ്റം, ഓവര്‍ ടൈം അലവന്‍സും
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും ആശ്വാസമായി ഇനിമുതല്‍ ഷിഫ്റ്റ് സമ്പ്രദായം. 6-6-12 ഷിഫ്റ്റ് സമ്പ്രദായമാകും നടപ്പിലാക്കുക. കിടക്കകളുടെ എണ്ണം പരിഗണിക്കാതെയാണിത്. നിശ്ചയിച്ചിട്ടുള്ള ഷിഫ്റ്റ് സമ്പ്രദായം എത്രയും വേഗത്തില്‍ നടപ്പാക്കണമെന്ന് തൊഴില്‍ വകുപ്പ് ഉത്തരവിട്ടു. പകല്‍ സമയത്തെ രണ്ട് ഷിഫ്റ്റുകള്‍ ആറുമണിക്കൂര്‍ വീതമായിരിക്കും(6+6) ഷിഫ്റ്റ് രീതി. രാത്രി ഷിഫ്റ്റ് 12 മണിക്കൂറായിരിക്കും. നേരത്തെ 100 കിടക്കകളുള്ള ആശുപത്രികളില്‍ മാത്രമായിരുന്നു ഈ സമ്പ്രദായം നടപ്പാക്കാനിരുന്നത്. എന്നാല്‍ പുതിയ ഉത്തരവവനുസരിച്ച് എല്ലാ സ്വകാര്യാശുപത്രികളിലും ഉത്തരവ് ബാധകമാണ്. മാത്രമല്ല ഓവര്‍ ടൈം ജോലി ചെയ്യുന്നവര്‍ക്കും ആശ്വാസകരമായ വാര്‍ത്തയാണ് വരുന്നത്. ഷിഫ്റ്റ് സമയത്തിന് പുറമെ ജീവനക്കാര്‍ ഓവര്‍ടൈം ജോലി ചെയ്യുന്നുണ്ടെങ്കില്‍ കൃത്യമായി ഓവര്‍ടൈം അലവന്‍സ്

More »

നവി മുംബൈയിലെ ഫ്ലാറ്റില്‍ തീപിടിത്തം; മൂന്ന് തിരുവനന്തപുരം സ്വദേശികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം
നവി മുംബൈയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണന്‍, ഭാര്യ പൂജ രാജന്‍, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. 10 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. അര്‍ധരാത്രി 12.40ഓടെയാണ് തീപിടിത്തമുണ്ടായത്. വാഷി പ്രദേശത്തെ സെക്ടര്‍ 14 ലെ എംജിഎം കോംപ്ലക്‌സിലെ രഹേജ റെസിഡന്‍സിയുടെ പത്താം നിലയിലെ ഫ്ളാറ്റില്‍ തീപിടിത്തമുണ്ടാവുകയും പിന്നീട് 11, 12 നിലകളിലേക്ക് പടര്‍ന്നതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റവരെ വാഷിയിലെ രണ്ട് ആശുപത്രികളിലേക്ക് മാറ്റി. വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി പുലര്‍ച്ചെ നാല് മണിയോടെ തീ അണച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ

More »

കഴക്കൂട്ടത്ത് ഹോസ്‌റ്റലില്‍ അതിക്രമിച്ചുകയറി ടെക്നോപാര്‍ക്ക് ജീവനക്കാരിയെ ബലാത്സംഗം ചെയ്തത് മധുര സ്വദേശി ബെഞ്ചമിന്‍
തിരുവനന്തപുരം : കഴക്കൂട്ടത്ത് ഹോസ്‌റ്റലില്‍ അതിക്രമിച്ചുകയറി ടെക്നോപാര്‍ക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. സ്ഥലത്ത് പ്രതി എത്തിയത് മോഷണത്തിനായിരുന്നു. രണ്ട് വീടുകളില്‍ പ്രതി കയറി. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് മധുര സ്വദേശിയായ ലോറി ഡ്രൈവറെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി ബെഞ്ചമിനെ ഉടന്‍ പിടികൂടാനായത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ ഹോസ്‌റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതി പീഡനത്തിനിരയായത്. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം, ഹോസ്‌റ്റലുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും കഴക്കൂട്ടം കേന്ദ്രീകരിച്ചു പട്രോളിങ് നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. എല്ലാ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions