നിവിന്‍ പോളിയും കൂട്ടരും മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചു; ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു - പരാതിക്കാരി
നിവിന്‍ പോളിയും നിര്‍മ്മാതാവ് എകെ സുനിലും അടങ്ങുന്ന സംഘത്തിനെതിരെ നേരത്തെ പീഡന പരാതി നല്‍കിയിരുന്നതായി യുവതി. ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു. ഭര്‍ത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ ഫോണ്‍ അവര്‍ പിടിച്ചെടുത്തു, അതുകൊണ്ട് തന്റെ കൈയ്യില്‍ തെളിവുകള്‍ ഇല്ല എന്നാണ് അവര്‍ പറയുന്നതെന്ന് പരാതിക്കാരി വ്യക്തമാക്കുന്നു.
ദുബായില്‍ വച്ച് പീഡിപ്പിച്ചതായാണ് നേര്യമംഗലം സ്വദേശിനിയുടെ പരാതി. നിവിന്‍ പോളിയടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നിവിന്‍ 6ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിര്‍മാതാവ് എകെ സുനില്‍, എറണാകുളം സ്വദേശികളായ ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
ദുബായില്‍ വച്ചാണ് സിനിമാ സംഘവുമായി പരിചയപ്പെട്ടത് എന്നാണ് യുവതി പ്രതികരിച്ചിരിക്കുന്നത്. യൂറോപ്പില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ശ്രേയ 3 ലക്ഷം രൂപ വാങ്ങി. പണം തിരികെ ചോദിച്ചപ്പോള്‍ ഉഴപ്പി.
More »
'ഹെഡ്മാസ്റ്ററേക്കുറിച്ച് അന്വേഷിക്കുന്നത് പ്യൂണാകരുത്'; അന്വേഷണത്തില്‍ ഒരുറപ്പും ലഭിച്ചിട്ടില്ലെന്ന് പിവി അന്‍വര്‍
എഡിജിപിക്കും പി ശശിയ്ക്കും എതിരെയുള്ള തന്റെ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്ന ഉറപ്പ് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്ന് പിവി അന്‍വര്‍ എം എല്‍ എ. എഡിജിപി എംആര്‍ അജിത്കുമാര്‍ ഉള്‍പ്പെടയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍. എഡിജിപിക്കെതിരെ അടക്കമുള്ള പരാതി അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചതിലുള്ള അതൃപ്തിയും അന്‍വര്‍ പ്രകടിപ്പിച്ചു.
ഞാന്‍ ഉയര്‍ത്തിയ വിഷയങ്ങളുമായി പൊതുസമൂഹത്തിന് മുന്നിലുണ്ടാകും. അതില്‍ ഒരു തര്‍ക്കവുമില്ല. എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണമോയെന്നത് സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടിക്ക് മുന്നിലും ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്. ഇത് അന്തസുള്ള സര്‍ക്കാരും മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ്. അവരുടെ
More »
തിരുവനന്തപുരത്ത് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സിന്റെ ഓഫീസില്‍ തീപിടുത്തം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണവിയും ഓഫീസിലെത്തിയ മറ്റൊരു സ്ത്രീയുമാണ് അപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ഓഫീസും പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ കത്തി നശിച്ചതായാണ് വിവരം. ഓഫീസില്‍ നിന്ന് തീയും പുകയും കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പിന്നാലെ ഫയര്‍ ആന്റ് റെസ്‌ക്യു സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. എസി പൊട്ടിത്തെറിച്ചാണ് തീ പിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങള്‍
More »
നവജാത ശിശുവിനെ അമ്മയുടെ കാമുകന്‍ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ടു
ചേര്‍ത്തല : നവജാത ശിശുവിനെ അമ്മയുടെ കാമുകന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാര്‍ഡില്‍ പല്ലുവേലി കായിപ്പുറം വീട്ടില്‍ ആശ മനോജ് (35), കാമുകന്‍ പല്ലുവേലി പണിക്കാശേരി റോഡില്‍ രാജേഷാലയത്തില്‍ രതീഷ് (38) എന്നിവരാണ് പിടിയിലായത്. രതീഷിന്റെ സാന്നിധ്യത്തില്‍ ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള ശുചിമുറിയില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
ആശയുടെ അകന്ന ബന്ധുവാണ് രതീഷ്. ഇരുവരും വിവാഹിതരാണ്. ആശയ്ക്ക് രണ്ടു കുട്ടികളും രതീഷിന് ഒരു കുട്ടിയുമുണ്ട്. കോട്ടയം കല്ലറ മുണ്ടാര്‍ സ്വദേശിനിയായ ആശയെ പല്ലുവേലി സ്വദേശിയാണ് വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞ 26ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് ആശ ആണ്‍ കുഞ്ഞിനു ജന്മം നല്‍കിയത്. ഭര്‍ത്താവ് മനോജ് എന്ന പേരില്‍ രതീഷാണ് സഹായിയായി നിന്നിരുന്നത്. 31ന് രാവിലെ
More »
വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയിലേക്ക് ചേക്കേറാന്‍ പ്രമുഖര്‍
തമിഴകത്തിന്റെ ചിന്ന ദളപതി വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയിലേക്ക് (ടി.വി.കെ.) ചേക്കേറാന്‍ പ്രമുഖര്‍. അണ്ണാ ഡി.എം.കെ. വിമതനേതാവ് ഒ. പനീര്‍ശെല്‍വത്തിന്റെ മകന്‍ ഒ.പി. രവീന്ദ്രനാഥ് അടക്കമുള്ളവരാണ് പാര്‍ട്ടിയില്‍ ചേരാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.
അണ്ണാ ഡി.എം.കെ.യില്‍നിന്ന് പുറത്താക്കപ്പെട്ടതിനാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി രവീന്ദ്രനാഥ് രാഷ്ട്രീയത്തില്‍ സജീവമല്ല. 2014-ല്‍ തേനി ലോക്സഭാ മണ്ഡലത്തില്‍ അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. അന്ന് എന്‍.ഡി.എ. സഖ്യത്തില്‍ തമിഴ്നാട്ടില്‍നിന്ന് വിജയിച്ച ഏകസ്ഥാനാര്‍ഥിയായിരുന്നു രവീന്ദ്രനാഥ്. ഇത്തവണത്തെ തേനിസീറ്റ് അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനുവേണ്ടി ഒഴിയുകയായിരുന്നു. രവീന്ദ്രനാഥിനുപകരം പനീര്‍ശെല്‍വം രാമനാഥപുരത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പനീര്‍ശെല്‍വത്തിനും
More »
13 വര്‍ഷത്തിന് ശേഷം മുല്ലപ്പെരിയാറില്‍ സുരക്ഷാപരിശോധന; കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജല കമ്മീഷന്‍
മുല്ലപ്പെരിയാറില്‍ 13 വര്‍ഷത്തിന് ശേഷം വിശദമായ സുരക്ഷാപരിശോധന നടത്തും. തമിഴ്‌നാടിന്റെ വാദം തള്ളി, സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യമാണ് അംഗീകരിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിയുടെ യോഗത്തിലാണ് തീരുമാനം.
കേന്ദ്ര ജലക്കമ്മിഷന്‍ ആസ്ഥാനത്ത് രാകേഷ് കശ്യപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുരക്ഷാപരിശോധന നടത്താന്‍ തീരുമാനമായത്. 2021-ലെ ഡാം സുരക്ഷ നിയമ പ്രകാരം സുരക്ഷാ പരിശോധന 2026-ല്‍ മാത്രം നടത്തിയാല്‍ മതിയെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി തീരുമാനമെടുത്തത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന നടത്താനാണ് തീരുമാനം.12 മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗം തീരുമാനം എടുത്തു. കേരളത്തിന്റെ നിരന്തര ആവശ്യമായിരുന്നു വിശദമായ അണക്കെട്ട് സുരക്ഷാപരിശോധന. ഇതിനാണ്
More »
'അധോലോക മാഫിയ': മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും പ്രതിക്കൂട്ടില്‍
നയതന്ത്ര സ്വര്‍ണക്കടത്തു വിവാദത്തില്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും പ്രതിക്കൂട്ടിലാകുന്ന കാഴ്ചയാണ് ഇപ്പോള്‍. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും വിഷയം കൂടുതല്‍ വഷളാകാതെയിരിക്കാനാണ് അന്‍വറിനെ പിണക്കാതെ, തന്റെ വിശ്വസ്തനായ എം.ആര്‍ അജിത് കുമാറിനെ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടു കൊടുത്തിരിക്കുന്നതെന്നാണ് ആരോപണം. മുമ്പ് ശിവശങ്കറിനെ ബലിയാടാക്കിയതിനു സമാനം. സിപിഎമ്മും മുഖ്യമന്ത്രിയും അന്‍വറിനെ ഭയപ്പെടുന്നു എന്ന് വ്യക്തം. അതുകൊണ്ടുതന്നെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇനിയില്ലെന്നു അന്‍വര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അജിത് കുമാറിനെ വീഴ്ത്തുകയെന്ന ആദ്യ ലക്‌ഷ്യം കൊണ്ട് അന്‍വര്‍ പോര് നിര്‍ത്തുകയാണ്.
സി.പി.എം നല്‍കിയ മുന്നറിയിപ്പുകള്‍ പരസ്യമായി തള്ളിക്കൊണ്ടു പി.വി. അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കില്‍ അതിനു തക്ക തെളിവുകളും
More »
'ജീവന് ഭീഷണി'; തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കി പിവി അന്‍വര്‍ എംഎല്‍എ
എഡിജിപിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഗുരുതര ആരോപണം ഉന്നയിച്ച ഇടതു എംഎല്‍എ പിവി അന്‍വര്‍ തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കി. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് പിവി അന്‍വര്‍ അപേക്ഷ നല്‍കിയത്. നാളെ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകള്‍ തല്‍ക്കാലം നിര്‍ത്തുന്നുവെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കില്‍ അങ്ങനെയെന്നും ജീവനു ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അന്‍വര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. പൊലീസ് സുരക്ഷയുണ്ടായിട്ടും തോക്കിന് അപേക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിന് അത് ഞാന്‍ മാനേജ് ചെയ്തോളാമെന്നായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം.
എഡിജിപിക്കെതിരെ ഇന്നും ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉയര്‍ത്തിയത്. സോളാര്‍ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ്
More »
വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാം; പ്രവാസികള്‍ക്ക് സഹായകരം
വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി എംബി രാജേഷ്. പഞ്ചായത്തുകളില്‍ വിവാഹ രജിസ്ട്രാര്‍ക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി ഇടുക്കി ജില്ലയിലെ തദ്ദേശ അദാലത്തില്‍ വന്ന പരാതിയെ തുടര്‍ന്നാണ് ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്.
2019ല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുള്ളവര്‍ക്ക് വിവാഹ രജിസ്‌ട്രേഷന് ഓണ്‍ലൈനില്‍ ഹാജരാകാനുള്ള പ്രത്യേക ഉത്തരവ് നല്‍കിയിരുന്നു. ദമ്പതികളില്‍ ഒരാളെങ്കിലും വിദേശത്താണെങ്കില്‍ ഈ ഉത്തരവുപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നിലവിലുണ്ട്.
നഗരസഭയില്‍ കെസ്മാര്‍ട്ട് ഏര്‍പ്പെടുത്തിയതോടെ ദമ്പതികള്‍ക്ക് വീഡിയോ കെവൈസിയിലൂടെ എവിടെയിരുന്നും രജിസ്‌ട്രേഷന്‍ നടത്താന്‍ സൗകര്യമൊരുങ്ങി.
എന്നാല്‍ പഞ്ചായത്തുകളില്‍ ഈ സേവനം
More »