15 ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് നല്‍കി ഇന്ത്യന്‍ വംശജനായ എംപി, പകുതിയും ഗുണനിലവാരമില്ലാത്തവ- വിവാദം
ജനപ്രതിനിധി ജനങ്ങള്‍ക്ക് മാതൃകയാകേണ്ട വ്യക്തി ആയിരിക്കണം . എന്നാല്‍ വാടകക്കാരെ ഒരു തരത്തില്‍ ചുഷണം ചെയ്യുന്ന പ്രവര്‍ത്തിയാണ് ഹൗസ് ഓഫ് കോമണ്‍സിലെ ഏറ്റവും വലിയ ലാന്‍ഡ് ലോര്‍ഡ് കൂടിയായ എംപി ജാസ് അത്വാള്‍ ചെയ്യുന്നത്.
കണക്കുകള്‍ പ്രകാരം ജാസ് അത്വാളിന് 15 ഓളം ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്. ഇവയില്‍ പകുതിയും വാടകക്കാര്‍ അസൗകര്യത്തിലാണ് ജീവിക്കുന്നത്. ഉറമ്പു ശല്യവും പൂപ്പലുമാണ് പ്രശ്‌നം. കുട്ടികളുടെ വസ്ത്രം വരെ ഉറമ്പു നശിപ്പിക്കുകയാണെന്ന് ഒരാള്‍ പ്രതികരിച്ചു. അറ്റകുറ്റപ്പണി വേണ്ട ഫ്‌ളാറ്റുകളാണ് എംപി വാടകയ്ക്ക് നല്‍കുന്നത്.
തന്റെ ഫ്‌ളാറ്റ് ഒരു ഏജന്‍സിയെയാണ് നോക്കാന്‍ ഏല്‍പ്പിച്ചതെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിക്കുകയാണെന്നും ജാസ് അത്വാള്‍ പ്രതികരിച്ചു.
ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സ്വകാര്യ വാടകക്കാരോടുള്ള ചൂഷണവും വിവേചനവും തടയുമെന്ന്
More »
ബിജെപി ബന്ധം വിനയായി; ഇപി ജയരാജന്‍ പുറത്ത്, പകരം ടിപി രാമകൃഷ്ണന്‍
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ മാറ്റി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പകരം ചുമതല എംഎല്‍എ ടിപി രാകൃഷ്ണന് നല്‍കി. സംസ്ഥാന സമിതിക്ക് കാക്കാതെ ഇപി ജയരാജന്‍ കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു.
കണ്ണൂരില്‍ നേരത്തേ പ്രഖ്യാപിച്ച പാര്‍ട്ടി പരിപാടികളോ പൊതുപരിപാടികളോ ഇന്ന് ഇ.പി.ജയരാജനില്ല. കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. സംസ്ഥാന സമിതിക്കു നടപടിക്കു നിര്‍ദേശിക്കാനാകും. തനിക്കെതിരായ ആരോപണങ്ങളിലെ ചര്‍ച്ചകള്‍ തന്റെ സാന്നിധ്യത്തില്‍ വേണ്ടെന്നുകൂടി കരുതിയാകണം ഇ.പി തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കു പോയതെന്നാണു വിവരം.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി
More »
രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതി; ഇരയായ യുവാവിന്റെ മൊഴിയെടുത്തു
സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവാവിന്റെ മൊഴിയെടുത്ത് അന്വേഷണസംഘം. ഐശ്വര്യ ഡോങ്റെ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കാരപ്പറമ്പില്‍ എത്തിയാണ് യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്. ആരോപണങ്ങങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും കൈയിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് പിന്നീട് പ്രതികരിച്ചു.
അതേസമയം കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ടെന്നും സ്വാധീനിക്കാന്‍ പലരും ശ്രമിക്കുന്നുവെന്നും യുവാവ് നേരത്തെ ആരോപിച്ചിരുന്നു. തനിക്ക് നീതിയാണ് ആവശ്യമെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉണ്ടെന്നും യുവാവ് പറഞ്ഞിരുന്നു. ഹോട്ടല്‍ മുറിയില്‍വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി.
2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു
More »
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടി; സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ കേസ്
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടിയെന്ന പരാതിയുമായി ആലപ്പുഴ സ്വദേശി. ഹരിപ്പാട് ഗവ. ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് യുവതിയുടെ ഗുരുതര ആരോപണം. യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെ പൊലീസ് കേസെടുത്തു.
ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെ നടപടിയാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് യുവതി പരാതി നല്‍കിയിരുന്നു. ആലപ്പുഴ പെണ്ണുക്കര സ്വദേശിയായ ഇരുപത്തെട്ടുകാരിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടി, തുടര്‍ന്ന് രക്തം കട്ടപിടിച്ചു. പഞ്ഞിക്കെട്ട് പുറത്തെടുക്കാന്‍ രണ്ടാമത് ശസ്ത്രക്രിയ നടത്തേണ്ടി വന്നുവെന്നും യുവതി പറയുന്നു.
More »
മുകേഷിന് താല്‍ക്കാലിക ആശ്വാസം; സെപ്റ്റംബര്‍ 3 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
ലൈംഗികാരോപണം നേരിടുന്ന നടനും സിപിഎം എംഎല്‍എയുമായ എം മുകേഷിന് താല്‍ക്കാലിക ആശ്വാസം. മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതി. അഞ്ച് ദിവസത്തേക്കാണ് മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുള്ളത്. സെപ്റ്റംബര്‍ 3 വരെ മുകേഷിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അതേസമയം മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി സെപ്റ്റംബര്‍ 3ന് വാദം കേള്‍ക്കും. മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയ്ക്ക് പിന്നാലെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ മുകേഷ് എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടെന്നാണ് സിപിഎം തീരുമാനം. അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.
അതേസമയം, തല്‍ക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം. കേസിന്റെ മുന്നോടുള്ള പോക്ക് പരിശോധിക്കും. നാളത്തെ സെക്രട്ടറിയേറ്റ്
More »
പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; പൃഥിരാജിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതി
തിരുവനന്തപുരം : പൃഥിരാജ് സംവിധാനം ചെയ്ത 'ബ്രോ ഡാഡി' സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ചതായി പരാതി. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാള്‍ പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടത്തെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചു സ്വന്തം നിലയില്‍, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു.
മന്‍സൂര്‍ റഷീദ്
More »
മുകേഷിനെതിരെ ബലാത്സംഗകുറ്റം ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു; താരം 'മുങ്ങി'നടക്കുന്നു
മലയാള സിനിമാലോകത്തെ പിടിച്ചുകുലുക്കുന്ന നടിമാരുടെ വെളിപ്പെടുത്തലുകള്‍ മൂലം നടന്‍ മുകേഷ് എംഎല്‍എ കുടുങ്ങി. നടിയുടെ പരാതിയില്‍ സിപിഎം എംഎല്‍എ കൂടിയായ മുകേഷിനെതിരെ ബലാത്സംഗ കുറ്റം ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. മുകേഷ് നേരത്തെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം.
ഐപിസി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍, ഐപിസി 376 (1) ബലാല്‍സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ആരോപണവുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മുകേഷ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന ഇറങ്ങിയിട്ടുണ്ട്.
മുകേഷിനെ ഒഴിവാക്കിയില്ലെങ്കില്‍ കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം
More »
ഹോട്ടലില്‍ വച്ച് മദ്യം നല്‍കി വിവസ്ത്രനാക്കി രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവാവിന്റെ പരാതി
മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നല്‍കി. ബംഗാളി നടിക്കെതിരായ ലൈംഗികാതിക്രമത്തിന്റെ പേരില്‍ കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രഞ്ജിത്ത് ബാലകൃഷ്ണനെതിരെ യുവാവ് ലൈംഗികാതിക്രമ പരാതി നല്‍കി. 2012ല്‍ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയില്‍ ഇയാള്‍ ആരോപിക്കുന്നത്. തനിക്കുണ്ടായ ദുരനുഭവവും പരാതിക്കാരന്‍ മാധ്യമങ്ങളോട് പങ്കുവെച്ചു.
പ്ലസ്ടുവിനു പഠിക്കുമ്പോള്‍ കോഴിക്കോട് വച്ച് ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമാ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത് എന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. അതില്‍ സന്ദേശം
More »