വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍
ആലപ്പുഴയില്‍ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായി. ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ തറയില്‍പ്പറമ്പ് വീട്ടില്‍ ദിത്യ, അര്‍ത്തുങ്കല്‍ പടാകുളങ്ങര വീട്ടില്‍ ദയാനന്ദ് എന്നിവരാണ് ഞാറയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 2,80,000 രൂപ തട്ടിയ കേസിലാണ് പ്രതികള്‍ പിടിയിലായത്.
വിദേശത്തേക്ക് ആളുകളെ ജോലിക്ക് അയയ്ക്കുന്നതിനുള്ള ജോബ് കണ്‍സള്‍ട്ടന്‍സിയും ലൈസന്‍സും ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഇരുവരും തട്ടിപ്പ് നടത്തിയത്. ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിന് വിദേശത്ത് ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇവരുടെ കൈയില്‍ നിന്ന് 2,80,000 രൂപ തട്ടിയെടുത്തതായാണ് പരാതി.
യുവതിയുടെ പരാതിയില്‍ കേസെടുത്ത ഞാറക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരും സമാനമായ മറ്റ് തട്ടിപ്പുകള്‍
More »
രാജിവച്ചു മോഹന്‍ലാല്‍ തടിതപ്പി; 'അമ്മ' തല്ലിപ്പിരിഞ്ഞു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് 'അമ്മ'യിലെ ഭാരവാഹികളടക്കം നിരവധി താരങ്ങള്‍ക്കെതിരെ നടിമാര്‍ ലൈംഗികാരോപണങ്ങളുമായി രംഗത്തുവന്നതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് താര സംഘടന തല്ലിപ്പിരിഞ്ഞു. ഭാരവാഹികള്‍ വേട്ടക്കാരാവുകയും ഭരണസമിതി അംഗങ്ങള്‍ ചേരി തിരിഞ്ഞു പോര്‍വിളി തുടങ്ങുകയും ചെയ്തതോടെ സ്വയം രാജിവയ്ക്കുകയും ഭരണസമിതി പിരിച്ചുവിടാനും പ്രസിഡന്റ് മോഹന്‍ലാല്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു ദിവസമായി മോഹന്‍ലാല്‍ രാജിയുടെ കാര്യം പരിഗണിച്ചു വരുകയായിരുന്നു. പോകുന്നെങ്കില്‍ കൂട്ടരാജിയാണ് നല്ലതെന്നു മമ്മൂട്ടിയടക്കം ഉപദേശിക്കുകയും ചെയ്തു.
മോഹന്‍ലാലിന്റെ രാജിക്കത്ത്
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന
More »
മുകേഷും ജയസൂര്യയും ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ നടി മിനു മുനീര്‍ പരാതി നല്‍കി
കൊച്ചി : മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നീ നടന്‍മാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ നടി മിനു മുനീര്‍ പരാതി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്.
നടന്‍മാര്‍ കൂടാതെ രണ്ട് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമാര്‍ക്കും പ്രൊഡ്യൂസറായിരുന്ന അഡ്വ. ചന്ദ്രശേഖറിനുമെതിരെയാണ് പരാതി. ഓരോരുത്തര്‍ക്കുമെതിരേ പ്രത്യേകം പരാതി മെയിലായി അയക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ആരോപണവുമായി മിനു മുനീര്‍ രംഗത്തെത്തിയത്. മാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍ വന്ന ശേഷം പ്രത്യേക അന്വേഷണസംഘം ഇവരെ ബന്ധപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് മിനു പരാതി നല്‍കിയത്.
ആദ്യത്തെ ദുരനുഭവം 2008ല്‍ ആണ് ഉണ്ടായത്. ജയസൂര്യയുടെ ഭാഗത്ത് നിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്.
More »
ആത്മഹത്യ കുറിപ്പ് ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ടു; ഭര്‍തൃവീട്ടില്‍ 22കാരി ആത്മഹത്യ ചെയ്തു
ഭര്‍തൃവീട്ടില്‍ 22കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പൊലീസ്. ഫേസ്ബുക്ക് സ്റ്റാറ്റസിലാണ് ആത്മഹത്യാക്കുറിപ്പുള്ളത്. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. എന്നാല്‍ സ്റ്റാറ്റസ് ഇട്ടത് പെണ്‍കുട്ടി തന്നെയാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ആലപ്പുഴ നഗരസഭയില്‍ ലെജനത്ത് വാര്‍ഡില്‍ ആസിയയാണ് മരിച്ചത്. നാല് മാസം മുമ്പായിരുന്നു ഡെന്റല്‍ ടെക്നീഷ്യയായിരുന്ന ആസിയയുടെ വിവാഹം. വിവാഹത്തിന് ഒരു മാസം മുമ്പാണ് ആസിയയുടെ പിതാവ് മരിച്ചത്.
മൂവാറ്റുപുഴയില്‍ താമസിച്ച് ജോലി ചെയ്തുവരുന്ന ആസിയ ആഴ്ച്ചയില്‍ ഒരു ദിവസമാണ് ഭര്‍തൃവീട്ടില്‍ വരുന്നത്. ഞായറാഴ്ച ഭര്‍ത്താവും മാതാപിതാക്കളും പുറത്ത് പോയി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ
More »
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്ന രാജ്യങ്ങളില്‍ നിന്ന് യുകെ മായുന്നു
വിദേശരാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. മുമ്പ് ഭൂരിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിനായി തിരഞ്ഞെടുത്തിരുന്ന രാജ്യം യുകെ ആയിരുന്നു. 1998ല്‍ 3,112 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു യുകെയില്‍ ഉപരിപഠനത്തിനായി പോയിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം ഈ സംഖ്യ 1.42 ലക്ഷമായി കൂടിയിരുന്നു. എന്നാല്‍ ഒരൊറ്റ വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുകെ പ്രിയം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഉപരിപഠനത്തിനായി യുകെയിലേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 23 ശതമാനം കുറവാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്. യുകെയിലേക്ക് ഉപരിപഠനത്തിനായി എത്തിയിരുന്ന ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍
More »
മുകേഷ്, മണിയന്‍പിള്ള, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവര്‍ക്കെതിരെ ലൈംഗിക ആരോപണവുമായി നടി
മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമെതിരെ ലൈംഗികാരോപണവുമായി നടി. ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, അഭിഭാഷകന്‍ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയാണ് നടിയുടെ ആരോപണം. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു മിനു കുര്യന്‍ എന്ന യുവ നടിയുടെ വെളിപ്പെടുത്തല്‍.
2013ലാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത്. മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, അഭിഭാഷകന്‍ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ ശാരീരികമായും അല്ലാതെയുംമാനസികമായും ഉപദ്രവിച്ചത് വെളിപ്പെടുത്തിയാണ് പോസ്റ്റ്. 2013ല്‍ ഒരു ചിത്രത്തില്‍ അഭിനയിക്കവെ ഇവര്‍ ശാരീരികമായി പീഡിപ്പിക്കുകയും മോശംഭാഷയില്‍ പെരുമാറുകയും ചെയ്തു. ഞാന്‍ തുടര്‍ന്നും സിനിമയില്‍ അഭിനയിക്കാന്‍ ശ്രമിച്ചെങ്കിലും ഉപദ്രവം സഹിക്കാനാകുന്നതിലും
More »
നാണംകെട്ട് സിദ്ദിഖിന്റേയും രഞ്ജിത്തിന്റേയും രാജി; വിഗ്രഹങ്ങള്‍ ഉടഞ്ഞു തുടങ്ങി
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ ഭാഗമായി മലയാള സിനിമയില്‍ 'സ്ഫോടന പരമ്പര'. ഇതുവരെ പൊതിഞ്ഞുമൂടി നടന്ന പല അപ്രിയ സത്യങ്ങളും പുറത്തായതോടെ താര വിഗ്രഹങ്ങള്‍ ഒന്നൊന്നായി ഉടഞ്ഞു തുടങ്ങി. സിനിമാ രംഗത്തെ വനിതകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തു വരുമെന്നാണ് സൂചന. അതോടെ കൂടുതല്‍ വിഗ്രഹങ്ങള്‍ ഉടയും.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സംവിധായകന്‍ രഞ്ജിത്തും യുവ നടി രേവതി സമ്പത്ത് ഉയര്‍ത്തിയ ലൈംഗിക പീഡന ആരോപണത്തില്‍ 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖും രാജിവച്ചു. സ്ഥാനമേറ്റു ഒന്നരമാസത്തിനുശേഷമാണ് മുഖം നഷ്ടപ്പെട്ടു സിദ്ദിഖിന് രാജിവയ്‌ക്കേണ്ടിവന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ രാജി വെക്കുന്നു എന്നാണ് സിദ്ദിഖ് പ്രസിഡന്റ മോഹന്‍ലാലിന് അയച്ച കത്തിലുളളത്.
More »
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം, സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പ്രതികരണവുമായി 'അമ്മ'
കൊച്ചി : കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് പ്രതികരണമറിയിച്ച് മലയാള താരസംഘടനയായ ' അമ്മ'. റിപ്പോര്‍ട്ട് സ്വഗതാര്‍ഹമാണന്ന് ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അമ്മ ഒളിച്ചോടിയിട്ടില്ലെന്നും ഷോയുടെ തിരക്കുമൂലമാണ് പ്രതികരിക്കാന്‍ വൈകിയതെന്നും സിദ്ദിഖ് പ്രതികരിച്ചു. കുറ്റാരോപിതര്‍ക്കെതിരെ പോലീസ് കേസെടുക്കണം, ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ അടച്ചാക്ഷേപിക്കരുത്. സിനിമയില്‍ പവര്‍ ഗ്രൂപ്പോ , മാഫിയയോ ഇല്ല. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട പവര്‍ഗ്രൂപ്പിനെക്കുറിച്ച് അന്വേഷിക്കുമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെച്ചൊല്ലി അമ്മയില്‍ തന്നെ ഭിന്നത നിലനില്‍ക്കേയാണ് ഔദ്യോഗിക പ്രതികരിക്കാന്‍ സംഘടന തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാത്ത
More »
പോക്സോ കേസില്‍ യൂട്യൂബര്‍ വിജെ മച്ചാന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
യൂട്യൂബര്‍ വി ജെ മച്ചാന്‍ എന്ന ഗോവിന്ദ് വി ജെ പോക്‌സോ കേസില്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ കളമശ്ശേരി പൊലീസാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി 16 വയസുകാരി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
16 വയസുകാരിയായ പെണ്‍കുട്ടി കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പൊലീസ് ഗോവിന്ദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും പൊലീസ് വിശദമായി പരിശോധിക്കുന്നുമുണ്ട്.
ആലപ്പുഴ മാന്നാര്‍ സ്വദേശിയായ ഗോവിന്ദ് വി ജെയ്ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ രണ്ടര ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഇയാള്‍ക്കുള്ളത്.
More »