നാട്ടുവാര്‍ത്തകള്‍

സൗജന്യ ബാഗേജ്‌ അലവന്‍സില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌
ദുബായ് : യുഎഇയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ്‌ അലവന്‍സില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വ്യക്തമാക്കി. ഓഗസ്‌റ്റ്‌ 19 മുതല്‍ ബാഗേജുമായി ബന്ധപ്പെട്ട്‌ പ്രാബല്യത്തില്‍ വന്ന പുതിയ പരിഷ്‌ക്കരണം കോര്‍പ്പറേറ്റ്‌ ബുക്കിംഗുകളായ കോര്‍പ്പറേറ്റ്‌ വാല്യൂ, കോര്‍പ്പറേറ്റ്‌ ഫ്‌ളക്‌സ്‌ എന്നിവയ്‌ക്ക്‌ മാത്രമാണ്‌ ബാധകം. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റ്‌, മൊബൈല്‍ ആപ്പ്‌, മറ്റ്‌ പ്രമുഖ ബുക്കിംഗ്‌ ചാനലുകള്‍ എന്നിവ മുഖേന ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന റീടെയില്‍ കസ്റ്റമേഴ്സിന് ഈ മാറ്റം ബാധകമല്ല. യുഎഇ ഒഴികെ മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ക്കുളള സൗജന്യ ബാഗേജ്‌ അലവന്‍സ്‌ 30 കിലോ ആയും ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുളളത്‌ 20 കിലോ ആയും തുടരും. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള സൗജന്യ

More »

കാണാതായ 13 കാരി വിശാഖപട്ടണത്ത്; വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തിക്കും
തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തിക്കും. 37 മണിക്കൂറിന് ശേഷം വിശാഖപട്ടണത്ത് നിന്നുമാണ് 13 വയസ്സുകാരിയെ കണ്ടെത്തിയത്. കഴക്കൂട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചിരിക്കുകയാണ്. ആര്‍പിഎഫിന്റെ സംരക്ഷണയിലുള്ള കുട്ടിയെ ഉടന്‍ ചൈല്‍ഡ്‌ലൈന് കൈമാറും. ഇന്നലെ രാത്രി പത്തേകാലോടെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ താംബരം എക്‌സ്പ്രസില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. കുട്ടിയെ റെയില്‍വേ പൊലീസിന് കൈമാറിയിരിക്കുകയാണ്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നല്‍കുക. കുട്ടിയ്ക്ക് കൗണ്‍സലിംഗ്

More »

ബാഗേജ് ഭാരം കുറച്ചു; പ്രവാസികള്‍ക്ക് ഇരുട്ടടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം
പ്രവാസികള്‍ക്ക് ഇരുട്ടടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് ഭാരം കുറച്ചതാണ് തിരിച്ചടിയായിരിക്കുന്നത്. ബാഗുകളുടെ പരമാവധി ഭാരം 30 കിലോയില്‍ നിന്ന് 20 ആയാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പുതിയ നിയന്ത്രണം. ഇതുപ്രകാരം ഇനി യാത്ര ചെയ്യുന്നവര്‍ക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാന്‍ഡ് ബാഗേജുമാണ് കൊണ്ടുപോകാനാവുക. ആഗസ്റ്റ് 19ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 30 കിലോ ബാഗേജ് അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. യു.എ.ഇ ഒഴികെയുള്ള മറ്റ് ജി.സി.സി രാജ്യങ്ങളില്‍ സൗജന്യ ബാഗേജിന്റെ ഭാര നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ജി.സി.സിയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് യു.എ.ഇയിലാണ്. കൂടാതെ യുഎഇയില്‍ നിന്ന് കൊച്ചിയിലേക്ക് മാത്രമാണ് എയര്‍ ഇന്ത്യ

More »

ജസ്‌നയുടെ തിരോധാനം വഴിത്തിരിവിലെത്തിയോ? സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തു
പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന ജയിംസിനെ കണ്ട വിവരം വെളിപ്പെടുത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്ന് മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി. സിബിഐയ്ക്ക് മുന്നില്‍ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു ലോഡ്ജ് ജീവനക്കാരി മാധ്യമങ്ങളോട് സംസാരിച്ചത്. രണ്ടര മണിക്കൂര്‍ കൊണ്ടാണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ജസ്‌നയെ കണ്ട സംഭവം വെളിപ്പെടുത്താന്‍ വൈകിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും സിബിഐയോട് പറയാനുള്ളത് എല്ലാം പറഞ്ഞിട്ടുണ്ടെന്നും ജീവനക്കാരി പറഞ്ഞു. തിരുവനന്തപുരത്ത് നിന്നുള്ള സിബിഐ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ജസ്നയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ഒരു ലോഡ്ജില്‍ ജസ്നയുമായി സാമ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടിരുന്നതായാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. സ്വകാര്യ ചാനലിനോട് ആയിരുന്നു ജീവനക്കാരിയുടെ തുറന്നുപറച്ചില്‍. ഇതിന് പിന്നാലെ ആയിരുന്നു സിബിഐ ഇവരുടെ

More »

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്ന് 17 കോടിയുടെ സ്വര്‍ണം തട്ടിയ കേസ്; മുന്‍ മാനേജരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോഴിക്കോട് എടോടി ശാഖയില്‍ നിന്ന് 17 കോടിയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പിടിയിലായ മുന്‍ മാനേജര്‍ മധു ജയകുമാര്‍ പൊലീസ് കസ്റ്റഡിയില്‍. വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. കര്‍ണാടക-തെലങ്കാന അതിര്‍ത്തിയായ ബിദര്‍ ഹുംനാബാദില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ പൂനെയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പിടികൂടിയത്. എന്നാല്‍ പിടിയിലായ പ്രതിയില്‍ നിന്ന് സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട് മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധുജയകുമാര്‍ സ്ഥാപനത്തില്‍ 26244.20 ഗ്രാം സ്വര്‍ണത്തിനു പകരം മുക്കുപണ്ടം വച്ച് 17 കോടിയിലേറെ തട്ടിയെന്നാണ് പരാതി. മധുജയകുമാര്‍ ജൂലൈ 6ന് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറി. ഇതേ തുടര്‍ന്ന് പുതുതായി സ്ഥാപനത്തില്‍

More »

ഹേമ കമ്മിറ്റി: പരാതിയുമായി വനിതകള്‍ വന്നാല്‍, ഏത് ഉന്നതനും കുടുങ്ങും- മുഖ്യമന്ത്രി
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശുപാര്‍ശകള്‍ അതീവ പ്രാധാന്യം നല്‍കി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. റിപ്പോര്‍ട്ടില്‍ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങളുണ്ട്. അതിനാല്‍, റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല. റിപ്പോര്‍ട്ടില്‍ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇത് പുറത്തുവിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ്രുവരി 19-ന് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തങ്ങളുടെ കമ്മിറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചു

More »

വൈകിയെന്നു ആരോപിച്ച് എസ്‍പിയെ പൊതുവേദിയില്‍ അപമാനിച്ച് പിവി അന്‍വര്‍ എംഎല്‍എ
മലപ്പുറം : മലപ്പുറം ജില്ലാ പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയില്‍ എസ്പിയെ പരസ്യമായി അധിക്ഷേപിച്ച് എംഎല്‍എ യുടെ പ്രസംഗം. വേദിയില്‍ തന്നെ ദീര്‍ഘനേരം കാത്തിരിക്കാന്‍ നിര്‍ബ്ബന്ധിതനാക്കി എന്നാരോപിച്ച് മലപ്പുറം എസ്പി എസ് ശശിധരനെ എംഎല്‍എ പിവി അന്‍വര്‍ ആണ് ആക്ഷേപിച്ചത്. മറുപടി പ്രസംഗത്തില്‍ കാര്യമായി പ്രസംഗിക്കാതെ എസ്പി വേദി വിട്ടുപോകുകയും ചെയ്തു. പരിപാടിയില്‍ എംഎല്‍എ ഉദ്ഘാടകനും എസ്പി മുഖ്യപ്രഭാഷകനുമായരുന്നു. എന്നാല്‍ ഐപിഎസ് ഓഫീസറുടെ പെരുമാറ്റം പോലീസ് സേനയക്ക് തന്നെ നാണക്കേടാണെന്ന് പറഞ്ഞ് പ്രസം​ഗം ആരംഭിച്ച എംഎല്‍എയുടെ സംസാരം പുരോഗമിച്ചപ്പോള്‍ രൂക്ഷ വിമര്‍ശനത്തിന് എസ്പിയെ ഇരയാക്കാനും മറന്നില്ല. കേരളത്തെ ബുദ്ധിമുട്ടിക്കുക എന്ന കേന്ദ്രത്തിന്റെ ആവശ്യത്തിന് കുടപിടിക്കുന്നതാണ് എസ്പിയുടെ പെരുമാറ്റം എന്നായിരുന്നു എംഎല്‍എയുടെ ആക്ഷേപം. ഇപ്പോള്‍ നടക്കുന്ന ഈ പരിപാടിക്ക് താന്‍ എസ്പിയെ കാത്ത് ഒരുപാട് സമയം

More »

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമനടപടിക്ക് ശുപാര്‍ശയുള്ള ഭാഗവും മുക്കി
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗിക അതിക്രമത്തിനും ചൂഷണത്തിനും എതിരെ നിയമനടപടിക്ക് ശുപാര്‍ശ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഐപിസി 354 പ്രകാരം സ്ത്രീത്വത്തിനെ അപമാനിച്ചതില്‍ കേസെടുക്കാമെന്ന ശുപാര്‍ശയുള്ളത് പുറത്ത് വിടാതിരുന്ന ഭാഗത്ത്. സ്വകാര്യത കണക്കിലെടുത്ത് പുറത്തുവിടാതിരുന്ന പേജുകളില്‍ ഈ ശുപാര്‍ശയും ഉണ്ടായിരുന്നതായിട്ടാണ് വിവരം. എന്നാല്‍ മൊഴി പ്രസിദ്ധീകരിച്ചാലേ കേസെടുക്കാനാകൂ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. മൊഴി നല്‍കിയ ചില നടിമാര്‍ സ്‌ക്രീന്‍ ഷോട്ടുകളും റെക്കോഡുകളും ചാറ്റുകളും അടക്കം ഹാജരാക്കിയിരുന്നു. നിയമ നടപടി എടുത്താല്‍ പല വിഗ്രഹങ്ങളും ഉടയും. ഇതില്‍ സര്‍ക്കാരിനും താല്‍പ്പര്യമില്ല വിദേശഷോകളുടെ പേരിലും ലൈംഗികചൂഷണം ഉണ്ടായതായിട്ടാണ് മൊഴി. സംഭവത്തില്‍ നേരത്തേ കേസെടുക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. നാല് വര്‍ഷം മുമ്പ് ഇതുസംബന്ധിച്ച്

More »

മങ്കിപോക്സ് ഇന്ത്യയിലെ വിമാനത്താവളങ്ങളിലടക്കം ജാഗ്രതാ നിര്‍ദേശം
ആഫ്രിക്കയിലും യൂറോപ്പിലും സ്ഥിരീകരിച്ച മങ്കിപോക്സ്, അതിവേഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം. എംപോക്സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അടിയന്തര വാര്‍ഡുകള്‍ സജ്ജമാക്കുക, വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയ മുന്‍കരുതല്‍ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ശരീരത്തില്‍ തിണര്‍പ്പുകളുള്ള രോഗികളെ തിരിച്ചറിയണമെന്നും അവര്‍ക്ക് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കണമെന്നും ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ നോഡല്‍ ആശുപത്രികളായ സഫ്ദര്‍ജുങ്, ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജ്, റാം മനോഹര്‍ ലോഹിയ ആശുപത്രി എന്നിവിടങ്ങളില്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സംശയമുള്ള രോഗികളില്‍ ആര്‍ടി-

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions