നാട്ടുവാര്‍ത്തകള്‍

സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ ഉത്തരവില്‍ നടപടി അരുതെന്നു ഹൈക്കോടതി
ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ ഉത്തരവില്‍ നടപടി അരുതെന്ന് കര്‍ണാടക ഹൈക്കോടതി. വിചാരണ കോടതിയോടാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി പാടില്ലെന്ന് ഉത്തരവിറക്കിയത്. ഓഗസ്റ്റ് 29ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെയാണ് സിദ്ധരാമയ്യയ്ക്ക് നടപടി നേരിടേണ്ടി വരാതിരിക്കുക. മുഡ ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് കര്‍ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്ലോട്ടാണ്. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹര്‍ജി ഫയല്‍ ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി സിദ്ധരാമയ്യക്കായി കോടതിയില്‍ ഹാജരായി. ഗവര്‍ണറുടെ

More »

പി.കെ ശശിക്കെതിരെ അച്ചടക്ക നടപടി; പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി
പാലക്കാട് ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി.കെ ശശിക്കെതിരെ അച്ചടക്ക നടപടിയുമായി വീണ്ടും സിപിഎം. പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി. ഇത് മൂന്നാം തവണയാണ് പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടി എടുക്കുന്നത്. സിപിഎം. ജില്ലാസെക്രട്ടേറിയറ്റ് അംഗം ടി.എം ശശിക്ക് ഏരിയാകമ്മിറ്റിയുടെ താത്കാലിക ചുമതല നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഞായറാഴ്‌ച ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ജില്ലാനേതൃത്വത്തിന്റെ ഈ തീരുമാനം സംസ്ഥാനകമ്മിറ്റി അംഗീകരിക്കുന്നതോടെ നടപടി നിലവില്‍ വരും. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി. അതേസമയം വിഭാഗീയപ്രശ്‌നങ്ങളെത്തുടര്‍ന്ന് യു.ടി രാമകൃഷ്ണന്‍ സെക്രട്ടറിയായ

More »

ഭൂമി കുംഭകോണക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി
ബെം​ഗളൂരു : മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി. കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടാണ് അനുമതി നല്‍കിയത്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് അഴിമതി ആരോപണത്തിലാണ് ഗവര്‍ണറുടെ നടപടി. മുഡ ഭൂമി കുംഭകോണ കേസില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്‌ലോട്ടിന് മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാര്‍, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17, 218 പ്രകാരമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കിയതെന്നാണ് പ്രസ്താവനയില്‍ പറഞ്ഞിട്ടുള്ളത്. ഭാരതീയ നാഗരിക സുരക്ഷാ

More »

കൊല്ലം കുണ്ടറയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍, ഭര്‍ത്താവിന് പരിക്ക്; മകന്‍ ഒളിവില്‍
കൊല്ലം കുണ്ടറയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലതയെയാണ് മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പുഷ്പലതയുടെ പിതാവ് ആന്റണിയെയും പരിക്കേറ്റ നിലയില്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പുഷ്പലതയുടെ മകന്‍ അഖിലിനെ കാണാനില്ലെന്നാണ് വിവരം. പുഷ്പലതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ ആന്റണിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അഖില്‍ സ്ഥിരമായി ഇരുവരെയും മര്‍ദ്ദിച്ചിരുന്നതായി പൊലീസ് പറയുന്നു. അഖിലിന്റെ മര്‍ദ്ദനത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാളെ വീട്ടിലെത്തി താക്കീത് ചെയ്തിരുന്നു. ഇന്ന് രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് പുഷ്പലതയുടെ മൃതദേഹം വീടിനുള്ളില്‍ കണ്ടത്. ഇതിന് പിന്നാലെ ഇയാള്‍ പൊലീസില്‍

More »

വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം 'രണ്ടാം നിര്‍ഭയ'; മമത സര്‍ക്കാര്‍ വിയര്‍ക്കുന്നു
വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം മമത സര്‍ക്കാരിനെതിരായ പോരാട്ടമായി മാറുന്നു. ഓഗസ്റ്റ് 9നാണ് കൊല്‍ക്കത്ത ആര്‍ജി കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ വച്ച് പിജി ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ല് പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. നിലവില്‍ പൊലീസ് സിവിക് വളണ്ടിയര്‍ സഞ്ജയ് റോയി ആണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. കല്‍ക്കട്ട ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് കേസന്വേഷണം സിബിഐ ഏറ്റെടുത്തു. ആര്‍ജി കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കൊല്ലപ്പെട്ട 31കാരിയായ തങ്ങളുടെ മകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണ് എന്നതിന് വ്യക്തമായ തെളിവുകളുണ്ട്, നീതി വേണം എന്ന് വനിതാ ഡോക്ടറുടെ

More »

ഉത്തരാഖണ്ഡില്‍ നഴ്സിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്നു; തല തകര്‍ത്തു
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു അതിദാരുണമായ കൊലപാതകം കൂടി. ഉത്തരാഖണ്ഡില്‍ നഴ്സിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തില്‍ 28 കാരനായ പ്രതിയെ രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നും പിടികൂടി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ നിന്നുള്ള തൊഴിലാളിയാണ് പ്രതി. ഇക്കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ നിന്ന് കാണാതായ 33 കാരിയായ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. നൈനിറ്റാളിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു യുവതി. ഉധം സിംഗ് നഗറിലെ ബിലാസ്പൂര്‍ കോളനിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ 30 ന് നഴ്‌സ് വീട്ടില്‍ വന്നിട്ടില്ലെന്ന് കാണിച്ച് സഹോദരന്‍ ജൂലൈ 31 ന് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ ഒരാഴ്ചയ്ക്ക് ശേഷം ഉത്തരാഖണ്ഡിലെ ദിബ്ഡിബയിലെ ആളൊഴിഞ്ഞ പ്ലോട്ടില്‍ നഴ്സിന്റെ മൃതദേഹം

More »

സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി
ഇന്ത്യ 78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. 'വികസിത ഭാരതം-2047' എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മോദിയുടെ പ്രസംഗം. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ദിവസമാണ് ഇന്ന്. ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ദുരന്ത ബാധിതരായ കുടുംബങ്ങളെ വേദനയോടെ ഓര്‍ക്കുന്നു. നിരവധി

More »

വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നിറങ്ങിയയാളെ തട്ടികൊണ്ടു പോയി
വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയെന്ന് പരാതി.തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഓട്ടോയില്‍ കയറിയ ആളെയാണ് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ മുഖ്യ സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറുടെ നിര്‍ണായക മൊഴി പോലീസിന് ലഭിച്ചു. വഞ്ചിയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്ത് നിന്ന് പുലര്‍ച്ചെ 12.30 മണിക്കാണ് യുവാവ് ഓട്ടോയില്‍ കയറിയത്. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടു വിടണമെന്ന് ഡ്രൈവര്‍ വൈശാഖിനോട് ആവശ്യപ്പെട്ടു. തിരുനെല്‍വേലിക്ക് പോകാനാണെന്നും ഇയാള്‍ പറഞ്ഞു. ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിക്ക് തകരപ്പറമ്പ് ഭാഗത്ത് വച്ച് ഓട്ടോ തടഞ്ഞുനിര്‍ത്തി രണ്ടു കാറുകളിലായി വന്ന സംഘം ബലം പ്രയോഗിച്ച് ഇയാളെ പുറത്തിറക്കി. മര്‍ദ്ദിച്ച് കാറില്‍ കയറ്റി. ചോദിക്കാനെത്തിയ ഡ്രൈവറെയും സംഘം മര്‍ദിച്ചു. വെള്ളയും, ചാരയും നിറത്തിലുള്ള കേരള രജിസ്ട്രേഷനിലുള്ള

More »

തൃശ്ശൂരില്‍ പത്ത് വയസുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
തൃശ്ശൂര്‍ ചേലക്കരയില്‍ 10 വയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ സിയാദ്-ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദാണ് മരിച്ചത്. കാരണം വ്യക്തമല്ല. ചേലക്കര പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് ആസിം സിയാദിനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആസിം.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions